മാതാ എച്ച് എസ് മണ്ണംപേട്ട/നാടോടി വിജ്ഞാനകോശം
സ്ഥലപ്പേരിന്റ നിഷ്പത്തി ഈസ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം അറിയപ്പെടുന്നത് മണ്ണംപേട്ട എന്നാണ്. പേരിന്റെ ആവിർഭാവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് മന്നൻ പേട്ട _ രാജാക്കൻമാരുടെ പ്രദേശം എന്ന അർത്ഥത്തിൽ ഉപയോഗിച്ച് പിന്നീടത് മണ്ണൻ പേട്ടയും മണ്ണംപേട്ടയും ആയിതീർന്നതാവാം എന്നാണ് ഒരു കഥ. മറ്റൊന്ന് ഇവിടത്തെ കൃഷിയുമായി ബന്ധപ്പെട്ടതാണ്. ഇവിടങ്ങളിലെ മണ്ണ് കൃഷിക്ക് ഒട്ടും അനുയോജ്യമല്ലെന്നും അങ്ങനെ മണ്ണ് പൊട്ട (ചീത്ത ) എന്നത് ലോപിച്ച് മണ്ണംപേട്ട ആയെന്നും പരക്കെ പ്രചാരമുണ്ട്. നാടൻ കലാരൂപങ്ങൾ ചേന്ദംകുളങ്ങര, വരാക്കര,മതിക്കുന്ന് എന്നീ ക്ഷേത്രങ്ങൾ തട്ടകമായി വരുന്ന ഗ്രാമമാണ് മണ്ണംപേട്ട. സ്ക്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഭഗവതിക്കാവിൽ പർഷത്തിലൊരിക്കൽ ഉത്സവത്തോടനുബന്ധിച്ച് തെയ്യം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചു വരുന്നു. ദാരിക- ദാനവേന്ദ്രൻ മാരുടേയും കാളിയുടേയും ഏറ്റുമുട്ടലാണ് ഇതിന്റെ ഇതിവൃത്തം.(വതാനുഷ്ഠാനങ്ങളോടെയാണ് കലാകാരൻമാർ ഇത് അവതരിപ്പിക്കുന്നത്. സ്ക്കൂളിലെ പല കുട്ടികളും പ്രാദേശിക ഗുരുക്കൻമാരിൽ നിന്നോപരമ്പരാഗതമായോ തോറ്റംപാട്ടുകൾ അഭ്യസിക്കുകയും ക്ലാസ്സുകളിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. നാടിന്റേയും നാട്ടാരു ടേ'യും ഐക്യം ഊട്ടിയുറപ്പിക്കുകയാണ് ഇത്തരം കലാ വിഷ്കാരങ്ങളിലൂടെ സാധിക്കുന്നത്. വിദ്യാലയത്തിന് സമീപത്തുള്ള കീ നൂർ കലാക്ഷേത്രം കുട്ടികൾക്ക് ചെണ്ടമേളം ഇടങ്ങിയ വാദ്യകലകൾ അഭ്യസിപ്പിക്കുന്നു. ഇവിടെ നിന്നും പരിശീലനം ലഭിച്ച കുട്ടികൾ യുവജനോത്സവ വേദികളിൽ അരങ്ങേറ്റം നടത്തി സമ്മാനിതരാകാറുണ്ട്. മറ്റൊന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയാണ്. തൃശൂരിന്റെ തനതു കലാരൂപങ്ങളായ ഇത്തരം കലകൾക്ക് മണ്ണംപേട്ടയിൽ ആസ്വാദകരേറെയാണ്. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന മറ്റൊന്നാണ് മികവാർന്ന നാടൻ പാട്ടുകൾ വേറിട്ട അവതരണ ഭംഗികൊണ്ടും താളക്കൊഴുപ്പുകൊണ്ടും ആസ്വാദകരെ കൈയ്യിലെടുക്കാറുണ്ട് ഇവിടത്തെ വിദ്യാർത്ഥികൾ.ചുരുക്കത്തിൽ നാട്ടറിവുകളുടേയും കലകളുടേയും ഒരു കലവറ തന്നെയാണ് മണ്ണംപേട്ട ഗ്രാമം.
ചില പ്രാദേശിക ഭാഷാഭേദങ്ങൾ തേവി -ദേവി ക്ടാവ് -കിടാവ് കാട്ടിക്കളയുക - കളയുക പാടില്ല - അസുഖം
പഴഞ്ചൊല്ലുകൾ കല്ലുകൊണ്ടാൽ കൈക്കോട്ട് വയ്ക്കണം നനഞ്ഞിടം കുഴിക്കുക. ഇരിക്കും കൊമ്പ് മുറിക്കരുത് കുഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിൽ നട്ടാൽ എങ്കണ്ണിനോളം വിത്താഴം ചെന്നാൽ പത്തായം നിറയും നാട്ടറിവുകൾ വിയർത്തിരികുമ്പോൾ പച്ചവെള്ളം കുടിച്ചാൽ ജലദോഷം വരും. ചക്കക്ക് ചുക്ക് മാങ്ങയ്ക്ക് തേങ്ങ