സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/എന്റെ ഗ്രാമം
ദൃശ്യരൂപം
വിവരസാങ്കേതികവിദ്യ ദ്രുതഗതിയിൽ വളർന്നുകണ്ടിരിക്കുന്നു.ആധുനികർക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു കമ്പ്യൂട്ടറും ഇന്റർനെറ്റും. എന്തിനും ഏതിനും ഇന്ന് അവ സഹായികളായി പരിവർത്തിച്ചിരിക്കുന്നു. , കുന്നത്തുകാൽ പഞ്ചായത്തിൽ ചെറിയകൊല്ല വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്. ചെറിയകൊല്ല വാർഡിൽ ഏകദേശം 740 വീടുകൾ ഉണ്ട്. അവിടെ പോയി സർവ്വേ നടത്തി. ഓരോ കുടുംബാംഗങ്ങളുടെയും I.T.സാക്ഷരത പരിശോധിക്കുകയും കമ്പ്യൂട്ടർ, ഇന്റർനെറ്റ് ഇവ എന്തെന്ന് പരിചയപ്പെടുത്തി അവരെ പഠിപ്പിക്കുകയും സമ്പൂർണ്ണ I.T.സാക്ഷരതാ ഗ്രാമമാക്കി മാറ്റുക എന്ന ഉദ്ദേശ്യലക്ഷ്യ മാണ് 'എന്റെ സമ്പൂർണ്ണ I.T. സാക്ഷരതാഗ്രാമം' എന്ന PROJECT-ലൂടെ ലക്ഷ്യ മിടുന്നത്.