സി.ആർ.എച്ച്.എസ് വലിയതോവാള/ഗണിത ക്ലബ്ബ്-17
ഗണിതശാസ്ത്രക്ലബ് 'കുട്ടികളിൽ ഗണിതശാസ്ത്രാവബോധം ഉളവാക്കാൻ ഈ ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉപജില്ലാ തലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികളിൽഗണിതശാസ്ത്രത്തിലുള്ള താൽപര്യം വർധിപ്പിക്കുക, ഗണിതത്തിൽ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക,ഗണിതത്തിലുള്ള കഴിവ് വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ രാമാനുജ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. സ്കൂൾ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ശ്രീമതി ഷീന കെ ആന്റണി,ശ്രീ അജേഷ് തോമസ്സ് എന്നിവർ നേതൃത്വം നൽകുന്നു.
ക്വിസ്സ് മത്സരങ്ങൾ, പസ്സിൽസ് ,മെന്റൽ മാത്സ് ,മോഡൽ നിർമ്മാണം,ഗെയിംസ്,കുസൃതിക്കണക്ക്,ചോദ്യോത്തരങ്ങൾ,വിവിധ മത്സരങ്ങൾക്കുള്ള പരിശീലനം എന്നിവ ക്ലബിന്റെ ആഭിമുഖ്യത്തില് നടന്നുവരുന്നു.
സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ വിവിധ മത്സരങ്ങളിൽ 4 കുട്ടികൾക്ക് A ഗ്രേഡും 1 കുട്ടിക്ക് Bഗ്രേഡും ലഭിച്ചു.
ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് എക്സാമിൽ സബ് ജില്ലയിൽ 2- ാം സ്ഥാനവും ജില്ലയിൽ 2 ാം സ്ഥാനവും നേടി സംസ്ഥാന മത്‍സരത്തിനുള്ള യോഗ്യത നേടി.
സബ് ജില്ലാ ഗണിത ശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ആതിര ആന്റണി 2- ാം സബ് ജില്ലയിൽ 2- ാം സ്ഥാനവും ജില്ലയിൽ 3- ാം സ്ഥാനവും നേടി
8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS ന് പ്രത്യേക പരിശീലനം നൽകി . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. SSLC കുട്ടികൾക്കായി GROUP STUDY പ്രോത്സാഹിപ്പിക്കുന്നു.
ഗണിത ശാസ്ത്ര പ്രതിഭകൾക്ക് കൂട്ടായി ,ഗണിതത്തെ ലളിതമായി കാണാനും മനസ്സിലാക്കാനും ഈ ക്ലബ്ബ് എന്നും വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുന്നു.