പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/പ്രാദേശിക പത്രം
സ്വാതന്ത്രത്തിന്റെ 70ാം വാർഷികം ആഘോഷിച്ചു
പാനൂർ: സ്വാതന്ത്രത്തിന്റെ 70ാം വാർഷികം പി .ആർ.എം.എച്ച്.എസ്.എസ്.പാനുർ കെങ്കേമമായി കൊണ്ടാടി. അതിനുമുന്നോടിയായി സ്കൗട്ട്ആന്റ് ഗൈഡ്,ജെ.ആർ.സി.,എൻ.സി.സി.,എന്നിവയിലെ മിടുക്കന്മാരും മിടുക്കികളും പരേഡിൽ അണിനിരന്നു. ഹെഡ്മിസ്റ്റർ പ്രീത ടീച്ചർ 9.00മണിക്ക് പതാക ഉയർത്തി സല‌്യൂട്ട് സ്വീകരിച്ചു. 70ാം സ്വാതന്ത്രദിനത്തിന്റെ നാളിൽ കഴിഞ്ഞ അദ്ധ്യായന വർഷം എസ്.എസ്.എൽ.സി.ക്കും+2 വിനും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. അനുമോദന ചടങ്ങിനു ശേഷം തേജാലക്ഷ്മി,അശിൻഘോഷ്തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു.
മുടിയേറ്റ് ശില്പശാല
വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാർ ഉത്ഘാടനം ചെയ്തു.നഗര സഭാ അംഗം കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഡി ഡി ഇ. യു കരുണാകരൻ മുഖ്യാതിഥി ആയിരുന്നു.

ചിത്രകാരൻ കെ കെ മാരാർ പ്രഭാഷണം നടത്തി.എ ഇ ഒ. കെ സുനിൽകുമാർ,എം.പി.ഉദയഭാനു ,പി കെ പ്രവീൺ,പ്രധാനാധ്യാപിക പി വി പ്രീത,വി കെ ശശികല,കെ സുവിൻ,എം കെ വസന്തൻ,സുന്ദരേശൻ തലത്തിൽ എന്നിവർ പ്രസംഗിച്ചു.മറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്.