ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17
പൗരബോധവും, സാമൂഹിക പ്രതിബദ്ധതയും, സേവന സന്നദ്ധതയും, സഹജീവി സ്നേഹവും, പ്രകൃതി സ്നേഹവുമുള്ള നിയമം സ്വമേധയാ അനുസരിയ്ക്കുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിനായി 2010 ആഗസ്റ്റ് 2 ന് ബഹുമാനപ്പെട്ട കേരളാ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
പോലീസും കുട്ടികളുമായി എന്തുകൊണ്ട് ഒരു സ്ഥിരം സംവാദന വേദി ഉണ്ടായിക്കൂടാ ഒരു കൂട്ടം കുട്ടികളുടെ ഈ ഒരു ചോദ്യത്തിൽ നിന്നാണ് കേരളത്തിലെ ഏറ്റവും ധിഷണാശാലിയായ P വിജയൻ IPS എന്ന പോലീസ് ഓഫീസർ SPC എന്ന ആശയത്തെ ഈ നാടിന് സമർപ്പിച്ചത്...അദ്ദേഹത്തിന്റ അക്ഷീണ പരിശ്രമവും കേരളാ പോലീസിന്റ സംഘബലവും ഒരു കൂട്ടം അധ്യാപകരും ഈ പ്രസ്ഥാനത്തെ വാനോളം വളർത്തി.അമ്പലപ്പുഴ ഗവ സ്കൂളിൽ ഉൾപ്പടെയുള്ള 3 സ്കൂളിൽനിന്നും തുടങ്ങിയ പദ്ധതിയിന്ന് ഭാരത സർക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു .
സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം 2017 ജൂൺ മാസത്തിൽ രാമപുരം ഗവ . ഹയർ സെക്കന്ററി സ്ക്കൂളിൽ നിലവിൽ വന്നു 22 ആൺട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ആദ്യ ബാച്ച്