ജി യു പി എസ് തരുവണ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

മാനവരാശി ഇന്നുവരെ നേടിയിട്ടുള്ള എല്ലാ പുരോഗതിക്കും അടിസ്ഥാനമായിട്ടുള്ളത് നമ്മൾ ആർജ്ജിച്ചിട്ടുള്ള ശാസ്ത്രബോധം ആണ്. പുതുതലമുറയും ശാസ്ത്രബോധം ഉള്ളവരായി തന്നെ വളരേണ്ടത് നമ്മുടെ നേട്ടങ്ങൾ നിലനിർത്താനും ഭാവി കൂടുതൽ ശോഭനമാക്കാനും അത്യാവശ്യമാണല്ലോ. ഇതിന് ആവശ്യമായ അവസരങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാനായി വിവിധ പ്രവർത്തന പദ്ധതികൾ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ സയൻസ് ക്ലബ് നടപ്പിലാക്കിവരുന്നു

പ്രധാന പ്രവർത്തനങ്ങൾ

  • പഠനപ്രവർത്തനങ്ങൾ ആകർഷകമാക്കുക.
  • പഠനം പരീക്ഷണങ്ങളിലൂടെ
  • കൂൾതല ശാസ്ത്രമേളകൾ
  • ഉപജില്ല ജില്ലാത സംസ്ഥാനതല ശാസ്ത്രമേളകൾ
  • ശാസ്ത്രരംഗം
  • പ്രവർത്തനങ്ങൾ
  • ശാസ്ത്രഗ്രന്ഥാസ്വാദനം
  • ശാസ്ത്രജ്ഞരുടെ ജീവചരിത്രം തയ്യാറാക്കൽ
  • വീട്ടിൽ ഒരു പരീക്ഷണം
  • ഗവേഷണ പ്രോജക്ടുകൾ
  • ദിനാചരണങ്ങൾ
  • അന്താരാഷ്ട്ര ബഹിരാകാശ വാരം
  • പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
  • സുസ്ഥിര വികസനത്തിനുതകുന്ന കാർഷിക പ്രവർത്തനങ്ങൾ

അന്താരാഷ്ട്ര ബഹിരാകാശ വാരം

എല്ലാ വർഷവും ഒക്ടോബർ മാസം നാലാം തീയതി മുതൽ പത്താം തീയതി വരെ നടന്നുവരുന്ന അന്താരാഷ്ട്ര ബഹിരാകാശ വാരത്തിൽ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ ശാസ്ത്രക്ലബ്ബ് വിവിധ പരിപാടികളോടെ പങ്കെടുക്കാറുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്ത് ശാസ്ത്രം ആർജിച്ച നേട്ടങ്ങളെ കുറിച്ചും അവയുടെ പ്രയോജനങ്ങളെ കുറിച്ചും കുട്ടികളിലും പൊതുജനങ്ങളിലും അറിവ് വളർത്താനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം കൈവരിച്ചി ട്ടുള് നേട്ടങ്ങളെ കുറിച്ച് അറിവ് പകരാനും, ഇത്തരം ഗവേഷണ രംഗത്തേക്ക് ഭാവിയിൽ എത്തിച്ചേരണമെന്ന് ആഗ്രഹം കുട്ടികളിൽ ജനിപ്പിക്കാനും ബഹിരാകാശ വാര ആഘോഷം കൊണ്ട് സാധിക്കാറുണ്ട്. ഈ ഈ രംഗത്തെ മികവ് പരിഗണിച്ച് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വിക്രം സാരാഭായി സ്പേസ് സെൻറർ ഏർപ്പെടുത്തിയിട്ടുള്ള WSW സ്കൂൾ സ്കൂൾ അവാർഡ് പലതവണ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ തേടി വന്നിട്ടുണ്ട്.

ശാസ്ത്രരംഗം

കേരള സർക്കാർ നടപ്പിലാക്കി വരുന്ന ശാസ്ത്രരംഗം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള വിവിധ മത്സര ഇനങ്ങളിൽ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ ശാസ്ത്ര ക്ലബ് അംഗങ്ങൾ പങ്കെടുക്കാറുണ്ട്. ശാസ്ത്ര പ്രോജക്ട്, വീട്ടിൽ ഒരു പരീക്ഷണം, ശാസ്ത്രഗ്രന്ഥാസ്വാദനം തുടങ്ങിയ ഇനങ്ങളിൽ എല്ലാം ഉപ ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്