സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് ജോസഫ്സ് എച്ച് എസ് കല്ലോടി

ബഷീർ ദിനാചരണം

  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ബഷീർ ദിനാചരണം നടത്തി. 
"sjhss"


സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "photons of the day" എന്ന പരിപാടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ഡോളി ടീച്ചർ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ കൺവീനറായ സ്മിത ടീച്ചറാണ് നേതൃത്വം നല്‍കിയത്.


    സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വര്‍ഷത്തെ ചാന്ദ്രദിനാഘോഷം നടത്തി. ചാന്ദ്രദിനപതിപ്പ്, ചാന്ദ്രദിനക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. 
 ക്വിസ് മത്സത്തിൽ നവനീത് ജിജി ഒന്നാം സ്ഥാനവും സാനിയ ജോൺ രണ്ടാം സ്ഥാനവും ആൻഡ്രിയ അന്ന അലക്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
      
  ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന ക്വിസ്. 

സ്കൂൾ കലോത്സവം

 ഈ വര്‍ഷത്തെ സ്കൂൾ കലോത്സവം ആഗസ്ത് 10,11 തീയതികളിൽ കലോത്സവ കൺവീനറായ ബിനു സാറിന്റെ നേതൃത്വത്തിൽ വർണാഭമായി ഭമായികൊണ്ടാടി.റവ.ഫാദർഅഗസ്റ്റ്യൻപുത്തൻപുരയ്ക്കൽ(സ്കൂൾ മാനേജർ) ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ജോര്‍ജ് പടകൂട്ടിൽ, വൈസ് പ്രസിഡന്റ് ഷാനവാസ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഉണർവേകി.

കർഷകദിനാചരണം

    ഉറുദു ക്ലബ്,  സ്കൌട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കർഷകദിനാചരണം സമുചിതമായി നടത്തി.