എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 6 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJITH.T (സംവാദം | സംഭാവനകൾ)
എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ENGLISH
അവസാനം തിരുത്തിയത്
06-08-2017SAJITH.T



SNMGBHSS.

ചരിത്രം

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകന്‍ ശ്രീ.നാരായണ ഗുരു ദാനമായി നല്‍കിയ സ്ഥലത്ത് 1917ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് ഗവ.ബോയ്സ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഹയര്‍സെക്കന്‍ഡറിവിദ്യാലയമായി ഉയര്‍ത്തപ്പെട്ട1997 മുതല്‍ ശ്രീനാരായണ മെമ്മോറിയല്‍ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറിസ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ നിറ സാന്നിധ്യമായ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്

ഭൗതികസൗകര്യങ്ങള്‍

ചേര്‍ത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 7 ക്ലാസ് മുറികളും അഞ്ചു ലാബുകളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂള്‍ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് . സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍പ്രിന്‍സിപ്പല്‍മാര്‍  : '

  • |ശ്രീ.സജി എസ്
  • |ശ്രീമതി.ഷീജ പി
  • |ശ്രീ.ജയപ്രസാദ് എ

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ലില്ലി എം
  • രമണികുട്ടി
  • സിബി K ദയാനന്ദന്‍
  • സുരേഷ് ബാബു
  • പ്രസന്നകുമാരി
  • ഉണ്ണി എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.വയലാര്‍ രാമവര്‍മ്മ
  • ശ്രീമതി. ഗൗരിയമ്മ
  • ശ്രീ. A K ആന്റണി
  • ശ്രീ. വയലാര്‍ രവി
  • ശ്രീ. ഐസക് മാടവന I

വഴികാട്ടി