G. V. H. S. S. Kalpakanchery

Schoolwiki സംരംഭത്തിൽ നിന്ന്
19:20, 16 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)

കല്‍പകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി. കല്‍പകഞ്ചേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.

സ്ക്കൂള്‍ ലോഗോ

ചരിത്രം 1938 ഒക്ടോബറില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ മൂപ്പന്‍മാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1959-ല്‍ എലിമെന്ററി സ്കൂളായും 1960-ല്‍ മിഡില്‍ സ്കൂളായും 1963-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

INSRIPT KEYBOARD LAYOUT

ഭൗതികസൗകര്യങ്ങള്‍ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യ പാഠ്യേതര പ്രവര്‍ത്തനളുടെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ഒരോ വര്‍ഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികള്‍ക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ തുടര്‍ച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്.

G. V. H. S. S. Kalpakanchery
വിലാസം
കല്പകഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-07-2017SUSEEL KUMAR



"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery&oldid=370859" എന്ന താളിൽനിന്ന് ശേഖരിച്ചത്