സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം 1-2017

23:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് ആൻസ് സ്കൂളിൽ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. സ്കൂൾ മാനേജരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികൾക്ക് കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജർ റവ. ഫാ. ജയിംസ് ഏർത്തയ്യിൽ, പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും നൽകുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ് സാർ നന്ദിയർപ്പിക്കുകയും ചെയ്തു.