എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗണിത ക്ലബ്ബ്
എന്തിനും ഒരു കണക്ക് വേണം അത് കാണാന്‍ ഒരു കണ്ണ് വേണം കണ്ണ് തെളിയാന്‍ അറിവ് വേണം അറിവുണ്ടാകാന്‍ വായിക്കണം</big> ചിന്തിക്കണം പഠിക്കണം പണിയെടുക്കണം വായിക്കാന്‍, ചിന്തിക്കാന്‍, പഠിക്കാന്‍, പണികള്‍ പലതും ചെയ്യാന്‍ ഗണിത ക്ലബ്ബ് അവസരമൊരുക്കുന്നു.ഗണിതത്തില്‍ കുറെയേറെ കാര്യങ്ങള്‍ ക്ലാസ്സ് മുറികളില്‍ പഠിച്ച് ഉയര്‍ന്ന തലങ്ങളിലേയ്ക്കെത്തുന്നു. സംഖ്യാ പ്രേത്യേകതകള്‍ നിറഞ്ഞ അങ്ക ഗണിതത്തിന്റെ ലോകത്തേയ്ക്ക് ..... ജ്യാമിതിയുടേയും ബീജഗണിതത്തിന്റെയും പുതിയ തലങ്ങളിലേയ്ക്ക് ...... ഗണിതത്തിന്റെ യുക്തി തിരിച്ചറിയാന്‍ .......... പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ .................... ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ..................... കുട്ടികളില്‍ ഗണിതാവബോധം വളര്‍ത്തുന്നതിന് ഗണിതക്ലബ്ബ് സഹായിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികള്‍ ഗണിത ക്ലബ്ബില്‍ അംഗങ്ങളാണ്. കുട്ടികള്‍ക്ക് കണക്കിനോടുള്ള താല്പ്പര്യം വര്‍ദ്ധിക്കുന്നതിനായി ഗണിത രൂപങ്ങള്‍ നിര്‍മ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നു. കഴിഞ്ഞ വര്‍ഷം അടിമാലി ഉപജില്ലയിലെ ഗണിതമേളയില്‍ ഞങ്ങളുടെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.സംസ്ഥാന തലം വരെ എത്തി വളരെ മികച്ച പ്രകടനം കാഴ്ച്ചവച്ചു.