ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/വിദ്യാരംഗം 2017-18
ഉദ്ഘാടനം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം 2017 ജൂണ്‍ 20ാം തീയതി ചൊവ്വാഴ്ച 3.00 നു് സ്ക്കൂള്‍ ഹാളില്‍ വച്ച് നടന്നു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ചെയര്‍മാന്‍ കെ. സായിറാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാരംഗം സെക്രട്ടറി ശരത് എസ്. ഇഗ്നേഷ്യസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കെ. സായിറാം അദ്ധ്യക്ഷ പ്രസംഗം നടത്തി. അതിനു ശേഷം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. തുടര്‍ന്നു് പ്രഥമാധ്യാപിക മുംതാസ് ബായി ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കണ്‍വീനര്‍ നിതിന്‍. പി.റ്റി നന്ദി പ്രകാശിപ്പിച്ചു..
റേഡിയോ ബെന്‍സിഗറിലെ അവതരണം 2017
ശബ്ദലേഖനം 2017 ജൂണ്‍ 28 നും 30 നും റേഡിയോ ബെന്‍സിഗറിലെ 'ക്ലാസ്റൂം' പരിപാടിയില്‍ റെജി ജോണ്‍ സാറിന്റെ ക്ലാസ് പ്രക്ഷേപണം ചെയ്തു. സായിറാം, സാനന്ദ്, നിഥിന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ കവിതാലാപനവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വായന പക്ഷാചരണവുമായി ബന്ധപ്പെട്ട ജില്ലതല പ്രശ്നോത്തരി
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ഇന്‍ഫമേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭാസ വകുപ്പ് തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബ്ലില്‍ 2017 ജൂലൈ 1 നടന്ന ജില്ലാതല വായനാ പ്രശ്നോത്തരിയില്‍ കെ. സായിറാം ഒന്നാം സ്ഥാനം നേടി. കൊല്ലം വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ കെ. സായിറാമും ശരത് ശരത് എസ്. ഇഗ്നേഷ്യസും ജില്ലതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.