വികസന സെമിനാർ17
ഉദിനൂര്‍ സ്കൂള്‍ വികസന സെമിനാര്‍- ഒന്നേകാല്‍ കോടിയുടെ വാഗ് ദാനം
ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ കാസറഗോഡ് എം.പി. ശ്രീ പി കരുണാരകരന്‍ 40 ലക്ഷം രൂപയും തൃക്കരിപ്പുര്‍ എം എല്‍ എ ശ്രീ എം രാജഗോപാലന്‍ അവര്‍കളുകളുടെ വികസന ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപയും സ്പോണ്സര് ചെയ്തു.പേരറിയിക്കാന്‍ ആഗ്രഹിക്കാത്ത പൂര്‍വ്വവിദ്യാര്‍ത്ഥികളായ 2 പേര് നല്കിയ സ്വര്‍ണ്ണമാല ഉദ്ഘാടകനായ പി കരുണാരകരന്‍ സ്കൂളിന് വേണ്ടി എററുവാങ്ങി. ഒന്നേ കാല് ലക്ഷം രൂപ പൂര്‍വ്വവിദ്യാര്‍ത്ഥി ഇ.കെ രാജേഷ് ഈയ്യക്കാട് സംഭാവന നല്കി.50000 രൂപ ശ്രീ പി.പി. കുഞ്ഞികൃഷ്ണന് മാസ്ററര് പി.ടി.എ പ്രസിഡണ്ട് സംഭാവന നല്കി. 7പേര് 5000 രൂപ സദസില്‍ വെച്ച് കൈമാറി.ഏകദേശം 22 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തത്.വികസന സമിതി രൂപീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ അസൂത്രണം ചെയ്യുകയുണ്ടായി. സ്വാഗതം. ശ്രീമതി ഷീല കുഞ്ഞിപ്പുരയില്‍(പ്രിന്‍സിപ്പല്‍) ഉദ്ഘാടനം ശ്രീ പി കരുണാരകരന്‍ എം.പി വികസന രേഖ അവതരണം ശ്രീ പി.പി. കുഞ്ഞികൃഷ്ണന് മാസ്ററര് പി.ടി.എ പ്രസിഡണ്ട് അദ്യക്ഷ ശ്രീമതി പി.സി.ഫൗസിയ (പ്രസിഡണ്ട് പടന്ന ഗ്രാമപഞ്ചായത്ത്) ശ്രീ കെ കുഞ്ഞമ്പു ,പി.സി.മുസ്തഫ ഹാജി,കെ.വി.ഗോപാലന്, വി.കെ ഹനീഫ ഹാജി,കെ രമേശന്,ഇ.പി.വിജയകുമാര്‍ (മുന്‍ ഹെഡ് മാസാററര്‍),ശ്രീമതി കെ.പൂമണി,ശ്രീ.കെ രാജീവന്,വിനയകുമാര്‍ (സ്ററാഫ് സെക്രട്ടറി) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ശ്രീമതി കെ .ഇന്ദിര (എച്ച്.എം ചാര്‍ജ് ) നന്ദിയും അറിയിച്ചു.

