ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്

03:31, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala (സംവാദം | സംഭാവനകൾ)


നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകഋതിരമണീയമായ ഒരു പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..രാഷ്ട്രീയ ,സാമുഹിക, ,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍പ്രസിദ്ധ രായഒട്ടേറെ പ്രതിഭകളെ വാര്‍ത്ത്എടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാര പാരമ്പര്യത്തിന്റെ കലവറയാണ്.

ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്
വിലാസം
മലയിന്‍കീഴ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Sreekala



ചരിത്രം

1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(വിവരം ലഭ്യമല്ല)
1
1929 - 41
1984-85 ശാന്തകുമാരി അമ്മ
1985-87
1987-91 ഐസക്ക് 1991 - 96 ശാന്ത .കെ
1996 - 97 ദാന്‍രാജ്
1997 - 98 സത്യഭാമ അമ്മ
1998 - 2000 ചന്ദ്രിക
2000-05 വത്സലവല്ലിയമ്മ
2005 - 06 മൃദുലകുമാരി
2006- 08 കനകാബായി
2008- 09 എം .സാവിത്രി
2009 - 10 എം ഇന്ദിരാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ .മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ - സാഹിത്യകാരന്‍ , പ്രശസ്തപത്രപ്രവര്‍ത്തകന്‍
  • ശ്രീ. ഡോ. പീ .കെ.രാജശേഖരന്‍ - സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍
  • ശ്രീ .വേണുഗോപാല്‍ തെക്കേമഠം - ചിത്രകാരന്‍
  • ശ്രീ .വിജയകൃഷ്ണന്‍ - ചലച്ചിത്ര സംവിധായകന്‍ ,നിരൂപകന്‍
  • ശ്രീ .എം അനില്‍കുമാര്‍ - മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.