ജി.എൽ.പി.എസ് കുനിത്തല
പേജിലേക്ക് സ്വാഗതം
ജി.എൽ.പി.എസ് കുനിത്തല | |
---|---|
വിലാസം | |
കുനിത്തല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-03-2017 | 14806 |
ചരിത്രം
വൈദേശികാധിപത്യത്തിനെതിരെ നിരവധി പോരാട്ടങ്ങള്‍ നടത്തി വീരമ്രത്യു പ്രാപിച്ച് സ്വാതന്ത്ര്യസമരചരിത്രത്തില്‍ തിളങ്ങുന്ന നക്ഷത്രമായിമാറിയ വീരപഴശ്ശിയുടെ ചരിത്രം അയവിറക്കുന്ന പുരളിമലയുടെ താഴ്വാരത്താണ് പേരാവൂര്‍ പ്രദേശം സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ സാധാരണക്കാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാര്‍ക്കുന്ന ചെറിയ ഗ്രാമമാണ് കുനിത്തല. ഗ്രാമത്തിലെ സാധാരണക്കാരന്റെ മക്കള്‍ക്ക് അറിവ് ലഭിക്കാനുള്ള ഏക ആശ്രയമായിരുന്നു കുനിത്തല ഗവണ്‍മെന്റ് എല്‍ പി സ്കുൂള്‍.
തങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഗ്രാമീണര്‍ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.കുറച്ചുകാലത്തിനുശേഷം ഗവണ്‍മെന്റ് ഏകാധ്യാപക വിദ്യാലയമായി തുടങ്ങാന്‍ അനുമതി നല്കി.തുടര്‍ന്ന് 1962 ല്‍ ശ്രീ നരോത്ത് കൃഷ്ണന്‍ സംഭാവനയായി നല്കിയ ഒരു ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ ഇന്നു കാണുന്ന പ്രധാന കെട്ടിടം പണികഴിപ്പിച്ചു.