സഹായം:റഫറൻസുകൾ
റഫറന്‍സുകള്‍ നല്‍കുന്ന രീതി
ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന് അവലംബം ചേര്‍ക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകള്‍ക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര് നല്‍കുക.
റെഫറന്‍സ് നല്‍കുന്ന രീതി:
<ref name="test1">[http://www.itschool.gov.in/ ലിങ്കിന് ഒരു പേര് ഇവിടെ നല്‍കാം] കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നല്‍കാം.</ref>
ഉദാഹരണം:
<ref name="refer1">[http://www.itschool.gov.in/ ഐ.ടി@സ്കൂള്‍ വെബ്സൈറ്റിലെ ] സ്കൂള്‍വിക്കി ടാബ് സന്ദര്‍ശിക്കൂ...</ref>
ലേഖനത്തിനിടയില്‍ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:[1]
ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേ റെഫറന്‍സ് നല്‍കാന്‍:
ലേഖനത്തില്‍ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറന്‍സ് നല്‍കേണ്ടതുണ്ടെങ്കില്‍ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയില്‍ നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള സ്ഥലങ്ങളില്‍ <ref name="refer 1"/> എന്നരീതിയില്‍ റെഫറന്‍സിന്റെ പേരു മാത്രം നല്‍കിയാല്‍ മതിയാകും.
അവലംബം ലേഖനത്തിനടിയില്‍ ദൃശ്യമാക്കുന്ന വിധം:
ലേഖനത്തില്‍ അവലംബം എന്ന പേരില്‍ ഒരു ശീര്‍ഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കില്‍ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയില്‍ നല്‍കുക
<references />
ലേഖനം സേവ് ചെയ്തു കഴിയുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ അവലംബം എന്ന ശീര്‍ഷകത്തിനു താഴെ ദൃശ്യമാകും:
- ↑ ഐ.ടി@സ്കൂള്‍ വെബ്സൈറ്റിലെ സ്കൂള്‍വിക്കി ടാബ് സന്ദര്‍ശിക്കൂ...
Note: The code will place all properly formatted references on the page here.