എം യു യു പി എസ് ആറാട്ടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35350 muupsarattupuzha (സംവാദം | സംഭാവനകൾ)
എം യു യു പി എസ് ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-201735350 muupsarattupuzha




ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതല്‍ പ്രവര്‍ത്തിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട്‌ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തില്‍ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയര്‍ തൊഴിലാളികളുംമാണ്‌ താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് രണ്ട്‌ ഹൈസ്കൂളുകളും രണ്ട്‌ എല്‍.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവര്‍ത്തകനായിരുന്ന കണ്ടന്‍കേരില്‍ അബ്ദുല്‍ റസാഖ് ഹാജി അവറുകള്‍ ഇവര്‍ക്ക് വേണ്ടി ഒരു സ്കൂള്‍ തുടങ്ങുവാന്‍ തീരുമാനിക്കുകയും അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂണ്‍ 1 ന് അബ്ദുല്‍ റസാഖ് ഹാജി മാനേജരായി സ്കൂള്‍ തുടങ്ങി. ഈ സ്കൂളിനോട്‌ അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവര്‍ത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിന്‍റെ തൊട്ടില്‍ എന്ന അര്‍ത്ഥം വരുന്ന മ’അദിനുല്‍ ഉലും എന്ന അപ്പര്‍ പ്രൈമറി സ്കൂള്‍ പാവപ്പെട്ടവര്‍ക്ക് അറിവ് പകരുന്ന പൊന്‍ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു

ഒരേക്കര്‍ മുപ്പത് സ്ഥലത്തില്‍ വിശാലമായ കളിസ്ഥലവും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെയധികം മികവ് പുലര്‍ത്തുന്നു . കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളില്‍ പങ്കെടുപ്പിക്കുകയും അവര്‍ക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയില്‍ കൃഷി നടത്തിവരുന്നു. പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകള്‍ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകള്‍ നടത്തുന്നു.

മുന്‍ സാരഥികള്‍

ശ്രിമതി സുലേഖ ടീച്ചര്‍ ശ്രി വിജയന്‍ സാര്‍, ശ്രിമതി വിനയകുമാരി ടീച്ചര്‍ എന്നിവര്‍ സ്കൂളിന്‍റെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരില്‍ ദീര്‍ഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാന്‍ വിജയന്‍ സാര്‍ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിന്‍റെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക ശ്രിമതി ജെ. മൃദുലകുമാരിയാണ്‌

നേട്ടങ്ങള്‍

നേട്ടങ്ങള്‍ പഠന പഠനേതര പ്രവര്‍ത്തനങ്ങളില്‍ വളരെ യധികം മികവ് പുലര്‍ത്തുന്ന സ്കൂളാണ്. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.കൂടാതെ തുടര്‍ച്ചയായ ഉപജില്ലാ സംസ്കൃത ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, 2016-17 അദ്ധ്യായനവര്‍ഷത്തെ ഉപജില്ലാ സാമുഹ്യശാസ്ത്ര മേളയില്‍ ഓവറോള്‍ നേടി. ഉപജില്ലാ ജില്ലാ കലോത്സവങ്ങളില്‍ ധാരാളം നേട്ടങ്ങള്‍ കൊയ്തു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രഫ. ശ്രി. പി. ശ്രീമോന്‍. ഡോക്ടര്‍ അജികുമാര്‍. ഡോക്ടര്‍ പ്രിന്‍സ്. ഡോക്ടര്‍ ലിയോകൃഷ്ണന്‍.Eng ഷാഹിര്‍ഷ, Eng.ചിപ്പിദേവ്. Eng അവില്‍സുഗതന്‍

വഴികാട്ടി

{{#multimaps:9.232873,76.419605 |zoom=13}}

"https://schoolwiki.in/index.php?title=എം_യു_യു_പി_എസ്_ആറാട്ടുപുഴ&oldid=345523" എന്ന താളിൽനിന്ന് ശേഖരിച്ചത്