ഏളമ്പാറ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14742 (സംവാദം | സംഭാവനകൾ)
ഏളമ്പാറ എൽ പി എസ്
വിലാസം
എളമ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201714742




ചരിത്രം

ജനങ്ങളെ സമ്പൂര്‍ണ്ണസാക്ഷരരാക്കാന്‍ വിദ്യ,വിദ്യാഭ്യാസം എന്നീ വാക്കുകളുടെ ആന്തരികാര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് സംസ്ക്രത പണ്ഡിതനും മനീഷിയുമായിരുന്ന യശ:ശരീരനായ ശ്രീ പൊയിറ്റ്യാട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ 1910-ല്‍ സ്ഥാപിച്ച് അംഗീകാരം ലഭിച്ച വിദ്യാലയമാണ് എളമ്പാറ എല്‍.പി.സ്കൂള്‍. മാനേജരും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു.ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സുകള്‍ നടത്തിയിരുന്ന ഈ വിദ്യാലയത്തില്‍ 1915 മുതല്‍ അഞ്ചാംതരവും പ്രവര്‍ത്തനം തുടങ്ങി. ചെറിയ വീട്ടില്‍ ചിണ്ടന്‍ നമ്പ്യാരുടെ മകനായ ഗോവിന്ദനായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാര്‍ത്ഥി.

             കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ എളമ്പാറ ദേശത്തായാണ് എളമ്പാറ എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ശ്രീ.പൊയിറ്റ്യാട്ടില്‍ കുഞ്ഞിരാമന്‍നമ്പ്യാര്‍ക്കുശേഷം ശ്രീ. എം.പി.കുഞ്ഞിരാമന്‍ നമ്പ്യാര്‍,ശ്രീ.രാമന്‍കുട്ടിമാസ്റ്റര്‍,ശ്രീ.കെ.കൃഷ്ണന്‍ മാസ്റ്റര്‍,ശ്രീ.ആര്‍.കെ.കാര്‍ത്തികേയന്‍ മാസ്റ്റര്‍, ശ്രീ.കെ.ശ്രീധരന്‍ മാസ്റ്റര്‍,ശ്രീ.കെ.പ്രഭാകരന്‍ മാസ്റ്റര്‍,ശ്രീമതി.ആര്‍.കെ.ചന്ദ്രമതി ടീച്ചര്‍,ശ്രീമതി.കെ.സൌദാമിനി ടീച്ചര്‍, ശ്രീ.ആര്‍.കെ.രാജീവന്‍ മാസ്റ്റര്‍ എന്നിവരും ഹെഡ്മാസ്റ്റര്‍മാരായി പ്രവര്‍ത്തനം അനുഷ്ഠിച്ചിട്ടുണ്ട്.ശ്രീ.രാമന്‍ മാസ്റ്റര്‍,ശ്രീമതി.രോഹിണി ടീച്ചര്‍,ശ്രീ.അഹമ്മദ് മാസ്റ്റര്‍,ശ്രീ.ഒ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സഹ അധ്യാപകരായും എളമ്പാറ എല്‍.പി.സ്കൂളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഏളമ്പാറ_എൽ_പി_എസ്&oldid=341808" എന്ന താളിൽനിന്ന് ശേഖരിച്ചത്