ഇ.എ.എൽ.പി.സ്കൂൾ അങ്ങാടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36327 (സംവാദം | സംഭാവനകൾ)
ഇ.എ.എൽ.പി.സ്കൂൾ അങ്ങാടിക്കൽ
വിലാസം
അങ്ങാടിക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-201736327




ചരിത്രം

അങ്ങാടിക്കല്‍ ഇ.എ.എല്‍.പി.സ്കൂള്‍ മാവേലിക്കര വിദ്യാഭ്യാസജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ വടക്കേക്കര വില്ലേജില്‍ പുത്തന്‍കാവ് അങ്ങാടിക്കല്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്ത് താമസിക്കുന്ന നിരക്ഷരകക്ഷികളും അവശസമുദായാംഗങ്ങളുമാകുന്ന സാധുജനങ്ങളുടെ സന്താനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് മാര്‍ത്തോമ്മ സുവിശേഷസംഘത്തിന് ബോധ്യമായതിനാല്‍ സുവിശേഷസംഘത്തിന്‍െറ പ്രവര്‍ത്തന ഫലമായി കൊല്ലവര്‍ഷം 1073 ഇടവമാസത്തില്‍ ഗവണ്‍മെന്‍റ് അംഗീകാരത്തോടു കൂടി ഒന്നാം ക്ലാസ് മാത്രമുള്ള ഒരു സ്കൂള്‍ ഇവിടെ ആരംഭിച്ചു.അന്ന് ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ അധ്യാപകന്‍ ശ്രീ.എം.ഒ.ജോണ്‍ ആയിരുന്നു.

ഗവണ്‍മെന്‍റ് അപൂര്‍ണ പ്രൈമറി വിദ്യാലയങ്ങള്‍ നിര്‍ത്തല്‍ ചെയ്യുമെന്നുള്ള സാഹചര്യത്തില്‍ ഇത് ഒരു പൂര്‍ണ പ്രൈമറിയായി ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യമായതിനാല്‍ അന്ന് മധ്യതിരുവിതാംകൂര്‍ മിഷ്യനറിയായിരുന്ന ദിവ്യശ്രീ പി.ഐ.ജേക്കബ് കശ്ശീശ അവര്‍കളുടെ ശ്രമഫലമായി അദ്ദേഹത്തിന്‍െറ ശുപാര്‍ശപ്രകാരം സുവിശേഷസംഘത്തിന്‍െറ മാനേജിംഗ് കമ്മിറ്റി ഈ സ്കൂള്‍ ഒരു പൂര്‍ണ പ്രൈമറി സ്കൂളായി ഉയര്‍ത്തുവാന്‍ തീരുമാനിച്ചു. അങ്ങനെ 1897 ല്‍ നാലാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ നടത്തുന്നതിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു .

അതതുകാലത്തെ അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റുമതിലും മൂത്രപ്പുരയും കക്കൂസും പണിയുകയുണ്ടായി. 1997 ല്‍ ചെങ്ങന്നൂര്‍ റോട്ടറി ക്ലബ്ബിന്‍െറ സഹായത്തോടുകൂടി പാചകപ്പുരയും നിര്‍മ്മിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ.എം.ഒ..ജോണ്‍
  2. ശ്രീ.കെ.സി.ജോണ്‍
  3. ശ്രീ.എം.ഒ.യോഹന്നാന്‍

ശ്രീ.കെ.സി.മാത്തന്‍ ശ്രീ.റ്റി.സി.ജോര്‍ജ്ജ് ശ്രീമതി.വി.വി.അന്നമ്മ ശ്രീമതി.പി.ശോശാമ്മ ശ്രീ.എന്‍.ഒ.ഉമ്മന്‍ ശ്രീമതി.ഏലിയാമ്മ ഏബ്രഹാം ശ്രീമതി.ലീലാമ്മ ചെറിയാന്‍ ശ്രീമതി.ശോശാമ്മ ഏബ്രഹാം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ.എം .ഒ .മത്തായി .
  2. ഇന്ത്യ കാനഡ സംയുക്ത പ്രോജക്ട് ലോകബാങ്കിന്‍െറ ചെയര്‍മാനായിരുന്ന ശ്രീ.തോപ്പില്‍ ചാണ്ടി .

വഴികാട്ടി