എം.ഐ.എം.എൽ.പി.എസ് ആറളം

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN (സംവാദം | സംഭാവനകൾ)
എം.ഐ.എം.എൽ.പി.എസ് ആറളം
വിലാസം
ആറളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
20-02-201714823SN




ചരിത്രം

കണ്ണൂര്‍ ജില്ലയില്‍ ആറളം പ്രദേശത്ത് ആറളം തഖ് വിയ്യത്തുൽ ഇസ്ലാം സംഘം നടത്തുന്ന ആറളം എം ഐ എം എല്‍ പി സ്കൂള്‍ ചരിത്ര സംക്ഷിപ്തം..1922 ൽ ഒരു പ്രാഥമിക മദ്രസ ആയി പ്രവർത്തനമാരംഭിക്കുകയും 1936 ൽ ഒരു അഞ്ചാം ക്ലാസ് സഹിതം എൽ.പി സകൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. ആറളം പ്രദേശത്തെ മതന്യൂനപക്ഷമായ മുസ്ലിം കളുടെ വിദ്യാഭാസപരമായ പിന്നോക്കാവസ്ഥ മാറ്റുവാൻ വേണ്ടി ഒരു ന്യൂനപക്ഷ -പിന്നോക്ക സമുദായ -സ്ഥാപനമെന്ന നിലയിലാണ് ഇത് പ്രവർത്തിക്കുന്നത്/1964 ൽ ഒരു യു.പി സ്കൂള്‍ എന്ന നിലയില്‍ അപ്ഗ്രേഡ് ചെയ്യപ്പെടുകയും യു.പി വിഭാഗം 10 വർഷം പ്രവർത്തിക്കുകയും ചെയ്തു. 1974 ൽ വിദ്യാർത്ഥികളുടെ കുറവ് കാരണം യു. പി വിഭാഗം നഷ്ടമായി.ആ കാലഘട്ടങ്ങളിലൊക്കെ സ്ഥിരമായ കമ്മിറ്റി ആയിരുന്നില്ല.പകരം ഒരു വ്യക്തിയുടെ മാനേജിങ് ആയിരുന്നു. അന്നത്തെ മാനേജര്‍ ശ്രീ.സി സി മമ്മത് ഹാജി എന്നവരായിരുന്നു.എന്നാൽ 1986 _ൽ സ്കൂള്‍ പ്രവർത്തനങ്ങൾക്കും നിത്യ ഹാജർ മുതലായ കാര്യങ്ങൾക്കും പഠനകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനും മറ്റുമായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റിക്ക് മാനേജ്മെൻറ് കൈമാറുകയും ചെയ്തു. നിലവിലുള്ള കമ്മിറ്റിയുടെ പേര് "തഖ് വിയ്യത്തുൽ ഇസ്ലാം സംഘം ആറളം"എന്നാണ്.കമ്മിറ്റിക്ക് സർക്കാർ അംഗീകരിച്ച ഭരണഘടനയുണ്ട്.ഭരണഘടന പ്രകാരം പുതിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആണ് സ്കൂള്‍ മാനേജര്‍ ഭരണഘടന പ്രകാരം പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് വരെ മാനേജര്‍ക്ക് തുടരാം. ഡിപ്പാർട്ടമെൻറ്റ് അനുശാസിക്കുന്നവിധം സ്കൂൾ നടത്തിപ്പിനും പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനും മറ്റും കമ്മിറ്റി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.കുട്ടികളുടെ നിത്യ ഹാജർ,പഠനം, യൂണിഫോം വിതരണം, ഉച്ച ഭക്ഷണം മറ്റ് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ അധ്യാപകരെ സഹായിക്കുന്നതിനും താൽപര്യപ്പെടുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ ആകെ 240 വിദ്യാർത്ഥികൾ പഠിക്കുന്നു. ഓരോ ക്ലാസും 2 ഡിവിഷന്‍ വീതം 7 സഹ അധ്യാപകരും 2 അറബി അധ്യാപകരും ഒരു പ്രധാനാധ്യാപകനും ജോലി ചെയ്യുന്നു. 1983 മുതല്‍ ഈ നിലയിലാണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുൻ പ്രധാനാധ്യാപകർ

  • കെ പി അബ്‍ദുൾ ഖാദർ 1987 വരെ
  • കെ പി അച്യുതൻ 1987-1996
  • വി കെ രാജമ്മ 1996-1999

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഐ.എം.എൽ.പി.എസ്_ആറളം&oldid=339191" എന്ന താളിൽനിന്ന് ശേഖരിച്ചത്