പൊതുവാച്ചേരി ഈസ്റ്റ് യു പി എസ്
പൊതുവാച്ചേരി ഈസ്റ്റ് യു പി എസ് | |
---|---|
വിലാസം | |
പാറാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-07-2017 | പൊതുവാച്ചേരി ഈസ്റ്റ് . |
ചരിത്രം
കരീക്കുന്നിനും ചെമ്പ്രക്കുന്നിനുമിടയിൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിരു പങ്കിടുന്ന പൊതുവാച്ചേരി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .1887 ൽ ശ്രീ രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂട്ടമായാണ് ആരംഭിച്ച ത്. 1909-ൽ സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ളാസുകളുള്ള വിദ്യാലയമായിരുന്നു. പിന്നീട് 1962-ലാണ് അപ്പർ പ്രൈമറി വിദ്യാലയമായി അപ്േഗ്രഡ് ചെയ്തത്.ആ സമയത്ത് സ്കൂൾ മാനേജർ TV നാരായണക്കുറുപ്പ് ആയിരുന്നു. ആദ്യ കാലഘട്ടത്തിൽ സമീപ പ്രദേശത്തുള്ളവരുടെ ഏക ആ ത്രയമായിരുന്നു ഈ വിദ്യാലയം. 130 വർഷമായി പൊതുവാച്ചേരി ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യ പകർന്നു കൊണ്ട് നില്ക്കുന്നു .ഈ സരസ്വതീ ക്ഷേത്രം നിരവധി പ്രഗൽഭ രെ സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും മദ്യവിരുദ്ധ സമിതിയുടെ നേതാവുമായിരുന്ന ശ്രീമാധവക്കുറുപ്പിനെ പോലുള്ള പൂർവ്വാധ്യാപകരാൽ അനുഗ്രഹീതമായ ഈ വിദ്യാലയത്തിൽ ഇപ്പോഴും മികച്ച അധ്യാപക നിരതന്നെയുണ്ട്.അതുകൊണ്ട് തന്നെ പാഠ്യ-പാഠ്യേ തരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉന്നത നിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു .2011-12 അധ്യയന വർഷത്തിൽ അധ്യാപകർ മുൻകൈയെടുത്ത് പ്രീ-ൈപ്രമറിക്ളാസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ TV രോഹിണി അമ്മയും പ്രഥാനാധ്യാപിക അജിത ടീച്ചറുമാണ്.
ഭൗതികസൗകര്യങ്ങള്‍
ചുറ്റുമതിൽ, ക്ലാസ് മുറികളിൽ ഫാൻ, കംപ്യൂട്ടർ റൂം, ഓഫീസ് റൂം എന്നിവ ടൈൽ പതിച്ച് ഭാഗിയാക്കി.പ്രത്യേകം അടുക്കളയും lunch hall ഉം ഉണ്ട്.ഒന്നാം ക്ലാസ് ഒന്നാന്തരമാക്കി.ഇതിന്റെ കൂടെ തന്നെ 2 ക്ലാസ് പ്രീ പ്രൈ മറി ക്ലാസും ടൈൽ പതിച്ചു.വെള്ളത്തിന് പൈപ്പ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ദിനാചരണങ്ങൾ റാലി, പ്രഭാഷണം,ക്വിസ്, ചുമർ പത്രിക നിർമാണം, ബാഡ്ജ് നിർമാണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ദിനാചരണങ്ങൾ, നടത്തി. വിവിധ ക്ളബ്ബുകളുടെ പ്രവർത്തനം നല്ല രീതിയിൽ നടത്തി. ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കുള്ള പഠനോപകരണ ശില്പശാല നടത്തി. -വിദ്യാരംഗം കലാവേദിയുടെ ഏകദിന സ്കൂൾ തല ശില്പശാലയും നടത്തി. ബോധവൽക്കരണം ആരോഗ്യ ക്ളാസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് പ്ളാസ്റ്റിക് നിർമാർജ്ജന ബോധവൽക്കരണം ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ക്ളാസ് ഡോക്ടർമാരുടെ നേതൃത്വത്തിൽ ചെക്കപ്പ് സ്കൂൾ തല മേളകൾ കായികമേള, കലാമേള, ശാസ്ത്രമേള എന്നിങ്ങനെ എല്ലാ തലത്തിലും മേളകൾ നടത്തി. കുട്ടികളെ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.
മാനേജ്‌മെന്റ്
രോഹിണിഅമ്മ. ടി.വി
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 111.727335, 75.527825 | width=800px | zoom=16 }}