കല്ലൂർകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)

പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കല്ലൂര്‍കുന്ന്. വാകേരിക്കു സമീപമാണ് കല്ലൂര്‍കുന്ന്.വലിയൊരു കുന്നാണ് ഇത്. മുള്ളക്കുറുമരുടെ കുടിപ്പേരായ കല്ലൂര്‍ എന്നതില്‍ നിന്നു നിഷ്പന്നമായ പേരാണ് കല്ലൂര്‍കുന്ന് എന്നത്. .നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'കല്ലൂര്‍ ' സ്ഥലനാമമായി മാറുകയാണുണ്ടായത്.മുള്ളക്കുറുമര്‍, ഈഴവര്‍,, ക്രിസ്ത്യാനികള്‍, നായര്‍, തുടങ്ങിയ ജനവിഭാഗങ്ങള്‍ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. കല്ലൂര്‍കുന്ന് ഒരു കവലയാണ്. കല്ലൂര്‍കുന്നിലെ പ്രധാന സാംസ്കാാരിക സ്ഥാപനം ക്ലബ്ബാണ്. കള്ള്ഷാപ്പാണ് ഇവിടുത്തെ പ്രധാന സ്ഥാപനം.വാകേരി പാല്‍ സൊസൈറ്റിയുടെ ഒരു സെന്റര്‍ , ഏ ഐ സെന്റര്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു. രണ്ടു പലചരക്കു കട, ചായക്കട, ഒരു മലഞ്ചരക്കുകട, ഒരുകുമ്മട്ടി ഇത്രയുമാണ് ഇവിടുത്തെ കച്ചവട സ്ഥാപനങ്ങള്‍, വാകേരി സെന്റ് ആന്റണീസ് പള്ളി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പൊതുവെ ശാന്തമായ ഒരു പ്രദേശമാണ് കല്ലൂര്‍കുന്ന്.വട്ടത്താനി അമ്പലത്തിലേക്കു പോകുന്നത് ഇതുവഴിയാണ്.കാപ്പി, കവുങ്ങ്, തെങ്ങ് റബ്ബര്‍, നെല്ല്, വാഴ തുടങ്ങിയവയാണ് ഈ പ്രദേശത്തെ കൃഷി.

"https://schoolwiki.in/index.php?title=കല്ലൂർകുന്ന്&oldid=333625" എന്ന താളിൽനിന്ന് ശേഖരിച്ചത്