കാവുംഭാഗം എസ് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14358 (സംവാദം | സംഭാവനകൾ)
കാവുംഭാഗം എസ് യു.പി.എസ്
വിലാസം
കാവുംഭാഗം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201714358





ചരിത്രം

ശ്രീ കുഞ്ഞമ്പൂ ഗുരുക്കൾ കാവുംഭാഗം എൽ പി സ്കൂൾ എന്ന പേരിൽ 1911 ൽ ആരംഭം കുറിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; അജിത്കുമാർ.എം, (ഹെഡ്മാസ്റ്റർ), ഉഷ. പി.വി, ശോഭന. കെ, ഉമ.എം, ശൈലജ.കെ, രാഗിണി.ഇ. എം, ധനേഷ്‌. കെ, മനീഷ്. പി.പി , സിനി. ടി. എച്, ശ്രീകൂമാര്‍. ടി.വി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ.പി. ജിതേഷ് ഓഫീസ്‌ അറ്റെൻഡറായും പ്രവൃത്തിക്കുന്നു. അനിൽകുമാർ സി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ടാണ്. ബിന്ദു മദർ പി.ടി.എ പ്രെസിഡണ്ടായും പ്രവൃത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

   വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവണ്‍മെന്‍റ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികള്‍ക്ക്  സൗജന്യ വാഹനസൗകര്യം ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി  ബഹു. എം.പി റിച്ചാര്‍ഡ് ഹേയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റല്‍ ക്ലാസ് റൂം &മള്‍ട്ടി വിഷന്‍ തിയേറ്റര്‍ ,ഡിജിറ്റല്‍ റോസ്ട്രം, മള്‍ട്ടിപര്‍പസ്  സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടര്‍(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുുട്ടിക്കള്‍ക്കും പ്രത്യേക യൂറിനല്‍സും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂര്‍ണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.













(computer (10), DVD player, LED T V ,MM projector  വിദ്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്.കലാ-പ്രവ്യത്തി പരിചയമേളകളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ "കരാത്തെ "ക്ലാസ്സും സംഗീതക്ലാസ്സും നടത്തുന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്രക്ലബ്ബ് സയന്‍സ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെല്‍ത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാലയം പൂര്‍ണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്,

മാനേജ്‌മെന്റ്

ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു.

മുന്‍സാരഥികള്‍

1.സർവ ശ്രീ മാധവി ടീച്ചര്‍ 2.അനന്തൻ മാസ്റ്റര്‍ 3.നാരായണൻ മാസ്റ്റര്‍ 4.ശാരദ ടീച്ചര്‍ 5.അമ്മു ടീച്ചര്‍ 6.സുകുമാരൻ മാസ്റ്റര്‍ 7.സുമേധ ടീച്ചര്‍ 8.എ. ദാസൻ മാസ്റ്റര്‍ 9ദിവാകരൻ മാസ്റ്റര്‍ 10.ശ്യാമള ടീച്ചര്‍ 11.രാധ ടീച്ചര്‍ 12.വിജയലക്ഷ്മി ടീച്ചര്‍ 13ഹരിദാസ് മാസ്റ്റര്‍ 14.കരുണൻ മാസ്റ്റര്‍ 15.ശാരദ ടീച്ചര്‍ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി.കെ.ആശ(മൂന്‍ മൂനിസിപ്പല്‍ ചെയര്‍മാന്‍ തലശ്ശേരി),ഡോ.ദേവാനന്ദ് (എം. ഡി. കോപ്.ഹോസ്പിറ്റല്‍ തലശ്ശേരി )

"https://schoolwiki.in/index.php?title=കാവുംഭാഗം_എസ്_യു.പി.എസ്&oldid=332085" എന്ന താളിൽനിന്ന് ശേഖരിച്ചത്