പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്
| പൊയിലൂർ ഈസ്റ്റ് എൽ.പി.എസ് | |
|---|---|
| വിലാസം | |
തലശ്ശേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-02-2017 | Jaleelk |
ചരിത്രം
തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ വടക്കു കിഴക്കുളള പ്രദേശമാണ് വടക്കെ പൊയിലൂര്‍. കിഴക്ക് പശ്ചിമഘട്ട മലനിരകളാല്‍ പ്രകൃതി രമണീയമായ വടക്കെ പൊയിലൂരിലുളള ഏക വിദ്യാലയമാണ് പൊയിലൂര്‍ ഈസ്റ്റ് എല്‍.പി സ്ക്കൂള് .V ം ക്ലാസ്സ് വരെയുളള ഈ സ്കൂളില്‍ 280 ല്‍ അധികം വിദ്യാര്‍ത്ഥികളും 11 അധ്യാപകരുമാണുണ്ടായിരുന്നത്. വടക്കെ പൊയിലൂരിലുളള ബഹുഭൂരിപക്ഷം കുട്ടികളും ഈ സ്കൂളില്‍ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. 1921 ലാണ് അന്നത്തെ അധികാരിയായിരുന്ന കീഴ്കടഞ്ഞി കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ ഈ പാഠശാല സ്ഥാപിച്ചത്. സംസ്കൃത പണ്ഡിതനായിരുന്ന കണ്ണമ്പത്ത് കുമാരന് ഗുരിക്കളായിരുന്നു ഈ സ്കൂളിലെ ഗുരുനാഥന്. കുഞ്ഞികൃഷ്ണന് നമ്പ്യാരുടെ കാലശേഷം മകന് കുഞ്ഞിരാമന് നമ്പ്യാര്‍ സ്കൂള്‍ മാനേജറായി. അദ്ദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകനും. ഇവിടെ പല ഗുരുനാഥന്മാരും അധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. കുഞ്ഞിരാമന് നമ്പ്യാരുടെ മരണശേഷം പടിഞ്ഞാറയില്‍ കുഞ്ഞിരാമന് മാസ്റ്റര്‍ പ്രധാന അധ്യാപകനായി .സ്കൂള്‍ മാനേജറായി കുഞ്ഞിരാമന് നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ ചുമതലയേറ്റു. ദേവകി അമ്മയുടെ മരണശേഷം മകള്‍ ഒ.കെ. സതിയമ്മ മാനേജറായി ചുമതലയേറ്റെടുത്തു.
നിരവധി തലമുറകള്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്നു കൊടുത്ത് , ഒരു പ്രദേശത്തിന്റെ സംസ്കാരിക വളര്‍ച്ചയില്‍ നിസ്തുലമായ പങ്ക് വഹിക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി പ്രമുഖരായ വ്യക്തികളുടെ പ്രൈമറി വിദ്യാഭ്യാസം ഇവിടെയാണ് നടന്നത്. ഇവരില്‍ എടുത്തു പറയേണ്ടത് 1987-92 കാലയളവില്‍ ഇവിടെ വിദ്യാഭ്യാസം നേടി ഇന്ന് ദക്ഷിണ കാനറയിലെ ഐ.പി.എസ് ഓഫീസറായ ശ്രീ.കെ. നിഷാന്തിന്റെ അനുഭവ സാക്ഷ്യങ്ങളാണ്. നല്ലൊരു ലൈബ്രറിയും , കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലം , റീഡിംഗ് റൂം, ഔഷധത്തോട്ടം , പച്ചക്കറിത്തോട്ടം , ഭോജനശാല , കുടിവെളള സൌകര്യം തുടങ്ങി കുട്ടികള്‍ക്കാവശ്യമായ എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ പഠനം , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , സംഗീതം , നൃത്ത ക്ലാസുകള്‍ തുടങ്ങിയവയും നടത്തി വരുന്നു .എല്ലാത്തിനും പിന്തുണയുമായി പി.ടി.എ യും എസ്.എസ്.ജി യും രംഗത്തുണ്ട്. പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയത്തിനും കുട്ടികര്ഷകനുമുളള അവാര്‍ഡ് കഴിഞ്ഞ വര്‍ഷം സ്കൂളിനു നേടാനായി.
ഭൗതികസൗകര്യങ്ങള്
* അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്റ്റോർ മുറിയും * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റുകൾ * പാത്രം കഴുകാൻ ആവശ്യത്തിന് ടാപ്പുകൾ * കമ്പ്യൂട്ടർ ലാബ് * കുട്ടികള്‍ക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം * ആകര്‍ഷകമായ ക്ലാസ്സ് റും ഫര്‍ണിച്ചറുകള്‍ * സ്കൂളിനു ചുറ്റുമതില്‍