ജി.എൽ.പി.എസ് താഴക്കോട്
ജി.എൽ.പി.എസ് താഴക്കോട് | |
---|---|
വിലാസം | |
.താഴക്കോട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 47302 |
കോഴിക്കോട് ജില്ലയില്‍ മുക്കം മു൯സിപ്പാലിറ്റിയിലെ മുക്കം പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908 ൽ സിഥാപിതമായി.

ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്തു മുക്കം ടൗണിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തു ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സ്കൂൾ ആരംഭിച്ച വർഷം കൃത്യമായി അറിയില്ലെങ്കിലും 1908 ലാണ് എന്ന് പറയപ്പെടുന്നു. ഇന്നു മുക്കം മുസ്ലിം ഓർഫനേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു മണ്ണിലിടത്തിൽകാരുടെ വകയായുള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നു പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. ബോർഡ് ഹിന്ദു സ്കൂൾ താഴക്കോട് എന്നായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ പേര്. 1922 ലാണ് ഇന്നുകാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറിയത്. വലിയമ്പറ ഹുസ്സൻകുട്ടി ഹാജിയും സഹോദരിയും ചേർന്നുപണിത കെട്ടിടത്തിലായിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എസ് എസ് എ യും മുക്കം പഞ്ചായത്തും (മുൻസിപ്പാലിറ്റി )ചേർന്നു നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശ്രീ വി ശങ്കരൻ നായർ, ശ്രീ പി മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ വളരെക്കാലം ഹെഡ്മാസ്റ്ററായി പ്രശസ്തസേവനം നൽകിയവരാണ്. ശ്രീ ബി പി ഉണ്ണിമോയിൻ(മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),ശ്രീ പാട്ടശ്ശേരി അപ്പു, ശ്രീ ബി പി മൊയ്തീൻ (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ )തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ പ്രമുഖരാണ്.
ഇന്ന് വിദ്യാലയത്തിന് 16 സെന്റ് സ്ഥലമുണ്ട് . ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെപ്രവർത്തിക്കുന്നത്. ഹെഡ് മാസ്റ്ററും അറബി അധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും ഒരു PTCM ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു . ശ്രീ കെ ഇബ്രാഹിം മാസ്റ്ററാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ . രക്ഷിതാക്കളുടെ സഹകരണം പഠന നിലവാരത്തെയും സ്കൂൾ അന്തരീക്ഷത്തെയും ഉണർവുറ്റതാക്കുന്നു . സ്കൂൾ ലൈബ്രറി, വിവിധ ക്ലബുകൾ ഉച്ചഭക്ഷണ പരിപാടി എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
16 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .നാലു ക്ലാസ്റൂമുകളുള്ള ഒരു ഇരുനില കെട്ടിടവും ഹെഡ് മാസ്റ്റർ റൂമും പാചകപ്പുരയും ഇവിടെയുണ്ട് .നിലവിലുള്ളവയെല്ലാം ടൈൽ വിരിച്ചു ഭംഗിയാക്കിയിരിക്കുന്നു . 7 മൂത്രപ്പുരയും 5 ടോയ്ലെറ്റും നിലവിലുണ്ട് .മുക്കം മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ അവയുടെ നവീകരണവും നടന്നു .സ്കൂൾവളപ്പിലുള്ള കിണറ്റിൽനിന്നും കുടിവെള്ളം ലഭ്യമാവുന്നുണ്ട് . IT പഠനത്തോടൊപ്പം പഠനപ്രവർത്തനങ്ങൾ സുഗമവും ആകർഷകവുമാക്കാൻ 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും 2 ലാപ്ടോപും 2 പ്രൊജക്ടറും സ്കൂളിലുണ്ട് . കുട്ടികളുടെ വായനശേഷിയും അറിവും പരിപോഷിപ്പിക്കുന്നതിനുള്ള ലൈബ്രറി പുസ്തകങ്ങളുടെ ശേഖരണവും ഇവിടെയുണ്ട്
പഠനരംഗത്തു നല്ലനിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും,നല്ലനിലയിൽ അസംബ്ളി നടത്തുന്നതിനുള്ള സ്ഥലസൗകര്യം എന്നിവ ലഭ്യമല്ല . MLA ഫണ്ടിൽനിന്നും അനുവദിച്ച സ്മാർട്ട് ക്ലാസ്സ്റൂം ക്രമീകരിക്കാൻ പ്രത്യേക റൂം ലഭ്യമല്ലാത്തതിനാൽ നിലവിലുള്ള ക്ലാസ്റൂമിൽതന്നെ സെറ്റ് ചെയ്തിരിക്കുകയാണ് .

രക്ഷാധികാരികൾ
വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവപിന്തുണയും സഹായവും നകുന്നവർ



പി ടി എ / എം പി ടി എ
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ എന്നും താങ്ങായിനിൽക്കുന്ന പി ടി എ / എം പി ടി എ കമ്മറ്റികൾ നിലവിലുണ്ട് .


അദ്ധ്യാപകർ






മികവുകൾ
മികച്ച അധ്യയനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു .ഭാഷാപഠനം മികവുറ്റതാക്കാൻ "എല്ലാവര്ക്കും വായന "എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. ഭിന്നനിലവാരക്കാരെ പരിഗണിച്ചുകൊണ്ട് വായനാസാമഗ്രികൾ ഉണ്ടാക്കിയും വായനമൂല സജ്ജീകരിച്ചും വായന പ്രോത്സാഹിപ്പിക്കുന്നു .വര്ഷാവസാനമാവുമ്പോഴേക്കും മുഴുവൻ കുട്ടികൾക്കും വായനസാധ്യമാവും എന്നുപ്രതീക്ഷിക്കുന്നു .2015 - 2016 അധ്യയനവര്‍ഷത്തില്‍ SSA നടപ്പിലാക്കിയ MY SCHOOL പദ്ധതിയുടെ തുടർച്ചയാണ് ഇത് . എല്ലാ വിഷയങ്ങൾക്കും പരമാവധി ICT സാധ്യത ഉപയോഗപ്പെടുത്തുന്നു . പഠന നേട്ടങ്ങൾ ഉറപ്പിക്കാൻ ഇതുവഴി സാധിക്കുന്നു . പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരശേഖരണത്തിനായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു . ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും മതസരവും നടത്തുന്നു . കാർഷിക ആഭിമുഖ്യം നേടാൻ വാഴ ,പച്ചക്കറി എന്നിവയുടെ കൃഷി നടത്തുന്നു ,കൂടാതെ വിത്തുകളും തൈകളും വിതരണം നടത്തുകയും ചെയ്തു .
ഉച്ചഭക്ഷണം രുചികരവും പോഷണ സമൃദ്ധവും ആക്കുന്നതിനു പ്രത്യേക പരിഗണനനൽകുന്നു .കൂടാതെ കാരശ്ശേരി സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പ്രഭാതഭക്ഷണവും നൽകിവരുന്നു .



ദിനാചരണങ്ങൾ
ജൂൺ 1 :- പ്രവേശനോത്സവം :- സ്കൂളും പരിസരവും അലങ്കരിച്ചു ,നവാഗതരെ സ്വീകരിച്ചു , മധുരം വിതരണം നടത്തി ,കുട്ടികളുടെ കലാപരിപാടികൾ നടന്നു ,വാർഡ് കൗൺസിലറടക്കം നിരവധി പ്രമുഖർ പങ്കെടുത്തു .
ജൂൺ 5 :- ലോകപരിസ്ഥിതിദിനം :- വൃക്ഷതൈ വിതരണം ചെയ്തു ,സിഡി പ്രദർശനം നടത്തി ,ബോധവത്കരണം നടത്തി .
ജൂൺ 12 :-ലോക ബാലവേല വിരുദ്ധദിനം :- സിഡി പ്രദർശനം ,ബാലാവകാശ ബോധവത്കരണം .
ജൂൺ 19 :-വായനാദിനം :- പിഎൻ പണിക്കർ അനുസ്മരണം ,പുസ്തകപ്രദര്ശനം ,ലൈബ്രറി പുസ്തക വിതരണം (കുട്ടികൾക്കും ,അമ്മമാർക്കും ),വായന മത്സരം ,കുറിപ്പ് തയ്യാറാക്കൽ ,വിജയികൾക്ക് സമ്മാന വിതരണം തുടങ്ങിയവ നടത്തി .
ജൂലൈ 5 :-ബഷീർ ചരമ ദിനം :- വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ,കൃതികൾ പരിചയപ്പെടൽ ,കുറിപ്പ് തയ്യാറാക്കൽ ,നാടകാവതരണം തുടങ്ങിയവ നടത്തി .
ജൂലൈ 21 :-ചാന്ദ്രദിനം :- ക്വിസ് മത്സരം ,CD പ്രദര്‍ശനം , ചിത്ര ശേഖരണം , തുടങ്ങിയവ നടത്തി.
ഓഗസ്റ്റ് 6 :-ഹിരോഷിമദിനം :- CD പ്രദർശനം ,കൊളാഷ് നിർമാണം
ഓഗസ്റ്റ്15:-സ്വാതന്ത്രദിനം :- പതാക നിർമാണം ,പതിപ്പ് തയ്യാറാക്കൽ,പ്രകാശനം ,ക്വിസ് മത്സരം ,ദേശഭക്തിഗാനാലാപനം ,പതാക ഉയർത്തൽ ,ധീര ദേശാഭിമാനികളെ അനുസ്മരിക്കൽ ,മധുരം വിതരണം
ഓഗസ്റ്റ്17:-കര്‍ഷകദിനം :- വിത്ത് വിതരണം
സെപ്തംബര്‍5:-അദ്യാപകദിനം :- അദ്ധ്യാപകനെ ആദരിക്കൽ ,സന്ദേശം കൈമാറൽ
ഒക്ടോബര്‍1 :-ലോക വൃദ്ധ ദിനം :- കഥാരചന ,CD പ്രദര്‍ശനം ,
ഒക്ടോബര്‍2:-ഗാന്ധിജയന്തിദിനം :-പരിസരം വൃത്തിയാക്കൽ ,അനുസ്മരണം ,സന്ദേശ പ്രചാരണം .
നവംബര്‍ :-1കേരളപിറവി , 14 ശിശുദിനം


. .
ഗണിത ക്ളബ്
ഗണിത ക്ലബ്ബ് - ഓരോ ക്ലാസ്സിലേയും ഗണിത ക്ലബ്ബംഗങ്ങള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഒത്തുകൂടി അതത് ക്ലാസ്സിലേക്കാവശ്യമായ പഠനസാമഗ്രികള്‍, ഗണിത ക്വിസ് എന്നിവ തയ്യാറാക്കൂന്നു.
ഹെൽത്ത് ക്ളബ്
സ്കൂളിലെ ഔരോ കുട്ടിയുടെയും വ്യക്തിശുചിത്വകാര്യങ്ങള്‍ പരിശോധിക്കുകയും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു,

ഹരിതപരിസ്ഥിതി ക്ളബ്
കാർഷിക ക്ലബ് :- കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ കുട്ടിക്കും അഞ്ചിനം പച്ചക്കറിവിത്തുകൾ , ഔഷധച്ചെടികൾ എന്നിവ വിതരണം നടത്തിയിരുന്നു . സ്കൂൾ പരിസരത്തു പച്ചക്കറികൾ ,വാഴ എന്നിവ നട്ടുവളർത്തുകയും പരിചരിക്കുകയും ചെയ്യുന്നത് ഈ ക്ലബ് അംഗങ്ങളാണ് .
അറബി ക്ളബ്
മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകൾക്കുപുറമെ അറബി ഭാഷയും ഇവിടെ പഠിപ്പിക്കുന്നു . അറബി ഭാഷയുടെ വ്യാപനത്തിനായി അലിഫ് എന്നപേരിൽ ഒരുഅറബിക് ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു .വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചു വ്യത്യസ്തങ്ങളായ പരിപാടികൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു .മുക്കം ഉപജില്ലാ കലാമേളയിൽ ക്ലബംഗങ്ങൾ പങ്കെടുക്കുകയും ശ്രേദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു
സയ൯സ് ക്ലബ്ബ്
ആഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബംഗങ്ങള്‍ ഒത്തുകൂടി ശാസ്ത്രക്വിസ്സ് തയ്യാറാക്കുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങള്‍ നല്കുന്നു.
പ്രത്യേക പരിപാടികൾ


വഴികാട്ടി

മുക്കം കടവ് പാലത്തിനു സമീപം - ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത്, കോഴിക്കോട് നഗരത്തിൽനിന്നും 31 കിലോമീറ്റർ ,കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽനിന്നും 29 കിലോമീറ്റർ ദൂരം