കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ

14:46, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13613 (സംവാദം | സംഭാവനകൾ)

== ചരിത്രം == കണ്ണാടിപ്പറമ്പ്. എൽ.പി .സ്കൂൾ എന്നാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പേര്. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് അംശം ദേശത്തിൽ പതിനൊന്നാം വാർഡിൽ കണ്ണാടിപ്പറമ്പ് വില്ലേജാഫീസിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.1925ൽ അന്നത്തെ മാനേജരായിരുന്ന ശ്രീ.എ.വി.രാമർകുട്ടി നായർ അവർകളുടെ മാനേജ്മെന്റിൻന് കീഴിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്.അന്ന് ഈ വിദ്യാലയം സ്ഥാപിക്കപ്പെടാനുണ്ടായ പ്രധാന കാരണം ഈ പ്രദേശത്തുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ടതും മറ്റു വിഭാഗങ്ങളിലെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക എന്നതായിരുന്നു. അതിനാൽ ഈ വിദ്യാലയം ആ കാലഘട്ടത്തിൽ 'ഗേൾസ് സ്കൂൾ' എന്നപേരിലാണ് അറിയപ്പെട്ടത് . ഇന്നും ഈ പ്രദേശത്തുകാർ ഗേൾസ് സ്കൂൾ എന്നാണ് പറയുന്നത്. ഇപ്പോൾ ഈ വിദ്യാലയം ഔദ്യോഗികമായി 'കണ്ണാടിപ്പറമ്പ്.എൽ.പി.സ്കൂൾ ' എന്ന പേരിലാണ് അറിയപ്പെടുന്നത്..പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയത്തിൽ ജാതിമതഭേതമന്യേ എല്ലാവിഭാഗത്തിൽപ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൈത്തറിമേഖലയിലെ തൊഴിലാളികളുടെയും മറ്റു പാവപ്പെട്ട തൊഴിലാളികളുടെ മക്കളുമാണ് ഇവിടെ പഠിക്കുന്നത്.1961 വരെ സ്കൂളിൽ 5ാം ക്ലാസ് വരെ ഉണ്ടായിരുന്നു. എന്നാൽ ഇന്നു നാലാം തരം വരെയാണുള്ളത്.ഇന്നത്തെ മാനേജർ ശ്രീ : എ.വി.ഗണേശൻ അവർകളാണ്. കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ പ്രധാന അധ്യാപികയടക്കം നിലവിൽ അഞ്ച് അധ്യാപകരുണ്ട്

കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ
വിലാസം
കണ്ണാടിപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713613





== ഭൗതികസൗകര്യങ്ങള്‍ == *അത്യാധുനിക വൈഫൈ സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്

  • മികവാർന്നതും ആകർഷണിയതയുള്ളതുമായ ക്ലാസ് റൂമുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റുകൾ
  • സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്നതുമായ കുടി വെള്ളം
  • കളിസ്ഥലങ്ങളും,കളി ഉപകരണങ്ങളും
  • അത്യാധുനിക രീതിയിലുള്ളതും ശുചിത്വപൂർണ്ണമായ അടുക്കള
  • മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങൾ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == *വൈവിധ്യമാർന്ന ജൈവപച്ചക്കറി കൃഷി

  • സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാരാട്ടെ പരിശീലനം
  • മാസന്തോറും രക്ഷിതാക്കൾക്കുംകുട്ടികൾക്കുമുള്ള സൗജന്യ ബോധവത്ക്കരണ ക്ലാസുകൾ
  • കുട്ടികൾക്കുംരക്ഷിതാക്കൾക്കുംസ്ക്രീൻ പ്രിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിംഗ് പരിശീലനം
  • ചിത്രകല സംഗീത- നൃത്ത നാടക പരിശീലന ക്യാമ്പുകൾ


മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി