എ.എം.എൽ.പി.എസ്. തിരുനാരായണപുരം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ്. തിരുനാരായണപുരം | |
---|---|
വിലാസം | |
തിരുനാരായണപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 18738 |
ചരിത്രം
1925 ൽ സ്ഥാപിതമായി. തിരുനാരായണപുരം യു.പി പ്രദേശത്തായിരുന്നു ആദൃം പ്രവർത്തിച്ചിരുന്നത്. 1-5 വരെ ക്ളാസുകൾ അന്നുണ്ടായിരൂന്നു. 1971-ൽ മില്ലിൻപടി സ്റ്റോപ്പിലെ മദ്രസകെട്ടിടത്തീൽ പ്രവർത്തി്ച്ചു.ഇപ്പോൾ 50 സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 1-4വരെ ക്ളാസുകൾ ഇപ്പോൾ ഉണ്ട്. പ്രി കെജി 2011മുതൽ പ്രവർത്തിക്കുന്നു. ആകെ 200 -ഒാളം കുട്ടികളും 7 അധൃാപകരും സ് കൂൾ വികസനത്തിനായി ഒന്നിച്ചു കൈകോർക്കൂന്നു.
ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങ്ങള്‍ പരിമിതമെങ്കിലും മികവുറ്റതാണ്.ഓടിട്ട രണ്ട് കെട്ടിടങ്ങളാണുള്ളത് 7 ക്ലാസ് റൂമുകൾ, IT റൂം,അടുക്കള, മികവുറ്റ 4 ശുചി മുറികൾ, കളിസ്ഥലം എന്നിവയുണ്ട്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റുകളും ഫാനുകളുമുണ്ട്.കുടിവെള്ളത്തിനായി കിണറുമുണ്ട്. കുട്ടികൾക്ക് മികച്ച യാത്രാ സൌകര്യത്തിനു വാഹനസർവീസും നല്‍കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിവിധ ക്ലബ്ബുകൾ
ഗണിതം, ശാസ്ത്രം, വിദ്യാരംഗം, ബുള്‍ബുള്‍
- ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായന മത്സരം,കുറിപ്പ് എഴുതൽ,ക്വിസ് എന്നിവ സംഘടിപ്പിക്കാറുണ്ട്.ചുറ്റുപാടുകളുമായി സംവദിക്കാൻ പഠന യാത്രകൾ ഇടക്കിടക്ക് നടത്താറുണ്ട് .ജില്ല,സബ്ജില്ല തലങ്ങളിൽ കലാ,കായിക, പ്രവര്‍ത്തി പരിചയ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കാറുണ്ട്.പഞ്ചായത്ത് തല കലാ കായിക മത്സരങ്ങൾ ,സബ്ജില്ലാ തല മത്സരങ്ങൾ എന്നിവയിൽ സ്‌കൂൾ ഉന്നത നിലവാരം പുലർത്തുന്നു. മാസാന്ത്യങ്ങളിൽ ക്ലാസ് പി ടി എ മുടങ്ങാതെ സംഘടിപ്പിക്കാറുണ്ട്. കൃഷിസംബന്ധമായ അറിവുകള്‍ കുട്ടികളിലേക്ക് പകരാന്‍ വേണ്ടി ചെറിയ രീതിയില്‍ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.
സ്കൂളിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും രക്ഷിതാക്കളിലും പൂർവ വിദ്യാർത്ഥികളിലും എത്തിക്കാൻ മുഴു സമയ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജും നിലവിലുണ്ട്. ടേം മൂല്യ നിർണയവും,നിരന്തര വിലയിരുത്തലും കൃത്യമായി നടത്താറുണ്ട്.
വഴികാട്ടി
{{#multimaps: 10.908949, 76.204627 | width=800px | zoom=16 }}