ജി എൽ പി എസ് കുറിച്ചകം

Schoolwiki സംരംഭത്തിൽ നിന്ന്
18:34, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)

സ്കൂളിലെ ചില പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അമ്മമാര്‍ക്കുള്ള ക്വിസ്സ് മല്സരം , ഓണാഘോ‍ഷം,ക്രിസ്തുമസ് ആഘോഷം

ജി എൽ പി എസ് കുറിച്ചകം
വിലാസം
കുറിച്ചകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Suresh panikker




ചരിത്രം

വേളം ഗ്രാമഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മണിമല എസറ്റേറ്റിന്‍റെ താഴ് വാരത്തിലാണ് കുറിച്ചകം ജി.എല്‍.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണിയവും തികച്ചും ശാന്തവുമായ അന്തരീക്ഷമാണ് ഈ പ്രദേശത്തിന്‍െറ പ്രത്യേകത. ഏരിയ കുടുതലുReceiving Best I.T.lab award from Sri Mണ്ടെങ്കിലും ഏറിയ പങ്കും സ്വകാരൃമാനേജ്മെന്‍റിന് കിഴിലുള്ള റബര്‍ എസറ്റേറ്റ് ആകയാല്‍ ഈ പ്രദേശത്തെ ജനസാന്ദ്രത മറ്റ് പ്രദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ് അതുകോണ്ടുതന്നെ സ്കൂ ളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം തുലോം കുറവാണ്.
1956ല്‍ കുറിച്ചകം പ്രദേശത്ത് മാമ്പൊയില്‍ 40 കുട്ടികളുമായി ഒരു പീടിക വരാന്തയിലാണ് സ്കൂ ളിന്‍റെ അരംഭം.ഏകാധ്യാപക വിദ്യാലയമായി അരംഭിച്ച
ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകന്‍ എടച്ചേരി സ്വദേശിയായ കെ അനന്തന്‍ മാസ്റ്റര്‍ ആയിരുന്നു.4 കൊല്ല ക്കാലം അദ്ദേഹം പ്രഥമാധ്യാപകനായി സേവന മനുഷ്ടിച്ചു,ശ്രീ.ഭാസ്കരപ്പണിക്കര്‍ ചെയര്‍മാനായ മലബാര്‍ ഡിസ്‌ട്രിക്ട് ബോര്‍ഡിന്‍െറ കീഴിലായിരുന്നു ഈ സ്കൂള്‍ പേരാമ്പ്ര ഉപജില്ലയുടെ ഭാഗമായിരുന്നു.16-04-1956ല്‍ ആദ്യ ഡ്മിഷന്‍ നേിയ പാറക്കല്‍ കുമാരന്‍ എന്ന വിദ്യാര്‍ത്ഥി ഇന്നും ഹോമിയോ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരുന്നു
ഒരു വര്‍ഷത്തിനു ശേഷം ശ്രീ.പാറക്കല്‍ ചോയി എന്ന വ്യകതീ അദ്ദേഹത്തിന്‍െറ സ്ഥലത്ത് സ്വന്തമായി നിര്‍മ്മിച്ചു നല്‍കിയ ഒാല ഷെഡിലേക്ക് സ്കൂളിന്‍െറ പ്രവര്‍ത്തനം മാറ്റാന്‍ സാധിച്ചു
ഇതിനു മുമ്പ് മൂന്ന് കി.മീ.അകലെ ചെറുന്നിലുള്ള ഒരു എല്‍ പി സ്കൂളായിരുന്നു പ്രദേശ വാസികളുടെ ആശ്രയം റോഡുകല്‍ ഇല്ലാതിരുന്ന ആ കാലത്ത് ഊടു വഴികളിലൂടെയായിരുന്നു പിഞ്ചു കുട്ടികള്‍ സ്കൂളിലെത്തിയിരുന്നത്.
പഞ്ചായത്തിലെ പുരോഗമനവാദിയും സാമുഹ്യപ്രവര്‍ത്തകനുമായ ശ്രീ. തായന ഗോപാലന്‍ മാസ്റ്റര്‍ ഈവിദ്യാലയത്തിന് ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.1964 ല്‍ ശ്രീ.കല്ലുള്ള വവളപ്പില്‍ കണാരന്‍ എന്ന വ്യക്തി സൗജന്യമായി നല്‍കിയ 20 സെന്‍റ് സ്ഥലത്താണ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പത്തനം തിട്ട സ്വദേശിയായിരുന്ന ശ്രീ. അനിരുദ്ധന്‍ മാസ്റ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതത്വം നല്‍കി. വടകര സ്വദേശിയായ കേളപ്പന്‍ എന്ന വൃക്തിയായിരുന്നു നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തത്. കെട്ടിടത്തിനാവിശ്യമായ കരിങ്കലും ചെങ്കലും മറ്റും പ്രദേശത്തെ നല്ലവരായ ജനങ്ങള്‍ സൗജന്യമായിനല്‍കി.
അക്കാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപോക്കം മണല്‍,സിമന്‍റ്,മരം,ഒാട്, തുടങ്ങിയ സാധനങ്ങള്‍ വളരെ എളുപ്പത്തില്‍ സ്ഥലത്ത് എത്തിക്കാന്‍ സാധിച്ചു എന്ന് പഴമക്കാര്‍ ഒാര്‍ക്കുന്നു. ആദ്യത്തെ അഞ്ച് വര്‍ഷത്തേക്ക് അഞ്ച് ബെഞ്ച്, ഒരു മേശ, ഒരു കസേര, ഒരു ബോര്‍ഡ്, സര്‍ക്കാര്‍ ഈ സ്കൂളിന് അനുവദിച്ചത്. സ്കൂളിനാവിശ്യമായ മറ്റ് ഫര്‍ണ്ണിച്ചറുകള്‍ നാട്ടുകാര്‍ സംഭാവനയായി നല്‍കുകയായിരുന്നു. സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനത്തിനാവശ്യമായ ധന സമാഹരണം നാട്ടുകാരിൽ നിന്ന് തന്നെ നടത്തി 1964 മുതൽ 26 വർഷം പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ.കരിമ്പാലക്കണ്ടി കണാരനായിരുന്നു അക്കാലത്ത് ദൂരങ്ങളിൽ നിന്നും നിയമിക്കപ്പെുന്ന അധ്യാപകർക്ക് താമസ സൗകര്യം ഭക്ഷണം എന്നിവ നൽകിയിരുന്നത് അദ്ധേഹത്തിൻെറ വീട്ടിലായിരുന്നു ഈ വിദ്യാലയത്തിൽ നിന്നും ബാലപാഠം നേടി പുറത്തിറങ്ങിയ ധാരാളം ആളുകൾ അധ്യാപനം ആതുര ശുശ്രൂഷ,ക്ളറിക്കൽ,ആർമി മറ്റ് സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നുണ്ട് .നിലവിൽ ഗ്രാമ പഞ്ചായത്ത് എസ് എസ് എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ളാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു. ചുറ്റുമതിൽ നല്ല രു ഓപ്പൺ സ്റ്റേജ് എന്നിവ ഉണ്ട് മുറ്റം ഇൻറർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്

   2016-17 വർഷത്തിൽ പ്രി പ്രൈമറി അടക്കം 104 കുട്ടികൾ അധ്യയനം നടത്തി വരുന്നു,

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ.അനന്തന്‍ മാസ്റ്റര്‍
  2. അനിരുദ്ദന്‍ മാസ്റ്റര്‍
  3. പൈങ്ങോട്ടായി ബാലന്‍ മാസ്റ്റര്‍
  4. ഒതേനന്‍ മാസ്റ്റര്‍
  5. ആയഞ്ചേരി രാധാകൃഷ്ണന്‍ മാസ്റ്റര്‍
  6. കെ.അബ്ദുല്ല മാസ്റ്റര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കമ്മന ശങ്കരന്‍ മാസ്റ്റര്‍
  2. ഇ.കെ.നാണു
  3. പി.യം.കുമാരന്‍
  4. കെ.യം.നാരായണന്‍
  5. സി.വിജയന്‍ മാസ്റ്റര്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കുറിച്ചകം&oldid=317639" എന്ന താളിൽനിന്ന് ശേഖരിച്ചത്