മുട്ടുങ്ങൽ സൗത്ത് യു പി എസ്
മുട്ടുങ്ങൽ സൗത്ത് യു പി എസ് | |
---|---|
വിലാസം | |
ചോറോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | Asaleem |
== ചരിത്രം == ചോമ്പാൽ സബ് ജില്ലയിൽ പഴക്കം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട വിദ്യാലയമാണിത്. ചോറോട് പഞ്ചായത്തിലെ കടലോര മേഖലയായ കുരിയാടി - പള്ളിത്താഴ തുടങ്ങിയ പ്രദേശങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1868ൽ ശ്രീ ചാത്തൻ ഗുരുക്കളാണ് കടപ്പുറത്ത് ഈ വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് ഇന്ന് കാണുന്ന തിക്കോടിൻറവിട എന്ന പറമ്പിലേക്ക് മാറ്റുകയായിരുന്നു. ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ കണ്ണൻ ഗുരുക്കൾ സ്കൂൾ മാനേജറും അധ്യാപകനുമായി. ശേഷം അദ്ദേഹത്തിന്റെ മകൻ ടി എച്ച് കൃഷ്ണൻ മാസ്റ്റർ ദീർഘകാലം മാനേജറും അധ്യാപകനുമായി സേവനം ചെയ്തു.ഈ കാലയളവിൽ വിദ്യാലയം upസ്കൂളായി അപ് ഗ്രേഡ് ചെയ്തത്. ശ്രീ: കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം സഹധർമിണി ശ്രീമതി: നാരായണി ടീച്ചർ മാനേജറായി.ദീർഘകാലം ഹെഡ്സ്റ്റ് ട്രസ്സായി സേവനം ചെയ്ത ടീച്ചർ സേ നഹസമ്പന്നയും സൗമ്യയുമായിരുന്നു. ഇന്നത്തെ മാനേജർ ടി എച്ച് വിജയരാഘവൻ ( നാരായണി, ടീച്ചറുടെ മകൻ) HM എം എ ഷീല എന്നിവരുടെ നേതൃത്വത്തിന് കീഴിൽ അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി തുടങ്ങി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 15 അധ്യാപകരും 1 - 7 വരെ ക്ലാസുകളിലായി 285 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും പാചകത്തൊഴിലാളികളും ഉണ്ട്.
ഭൗതികസൗകര്യങ്ങള്
രണ്ടുനിലയുടെ പണി പൂർത്തീകരിച്ച ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ക്ലാസ് മുറികൾ. ഇരുമ്പ് ഫ്രെയിമിൽ തയ്യാർ ചെയ്ത ബെഞ്ചുകളും ഡസ്കുകളും കുറ്റമറ്റ പം നോപകരണങ്ങൾ, സ്കൂൾ ബസ് ,മെസ്സ് ഹാൾ, കിച്ചൺ കം സ്റ്റോർ, ഊഞ്ഞാൽ, സീ സോ, സ്റ്റേജ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ബാൻറ് ട്രൂപ്പ്, ടോയിലറ്റ്, വാട്ടർ പ്യൂരിഫയർ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കൂറ്റാരി നാരായണക്കുറുപ്പ് ,
- നാരായണി ടീച്ചർ,
- ടി പി ജാനു ടീച്ചർ,
- ജാനു ടീച്ചർ,
- സരോജിനി ടീച്ചർ,
- നഫീസ ടീച്ചർ,
- പാറു ടീച്ചർ,
- മൂസ മാസ്റ്റർ ,
- ജാനകി ടീച്ചർ,
- കണാരൻ മാസ്റ്റർ,
- നാരായണൻ മാസ്റ്റർ,
- ബാലകൃഷ്ണൻ മാസ്റ്റർ,
- ദാമു മാസ്റ്റർ,
- സുമ ടീച്ചർ,
- കൃഷ്ണ സാരാഭായ്,
- ജയശ്രീ ടീച്ചർ,
- രാജൻ മാസ്റ്റർ.
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ: ഉപേന്ദ്രൻ
- ഡോ: സനു ഉപേന്ദ്രൻ
- പ്രൊഫ: ടി എച്ച് മോഹനൻ
- വിജയരാഘവൻ
- ഡോ: ഇന്ദിര
- പ്രൊഫ: നാസർ
- ഷാജഹാൻ (ഏഷ്യാനെറ്റ് )
- പ്രൊഫ: അസീസ്
- ലക്ച്ചർ :രാജൻ മാസ്റ്റർ
- എഞ്ചിനീയർ രാജീവൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}