അണിയാരം സൗത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 12 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
അണിയാരം സൗത്ത് എൽ പി എസ്
വിലാസം
അണിയാരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , English
അവസാനം തിരുത്തിയത്
12-02-2017Jaleelk





                                                           ചരിത്രം                  
                     1909 ൽ നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ ശ്രമഫലമായി അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് ആദ്യമായി വിദ്യാലയം സ്ഥാപിച്ചത്. മദ്രാസ് വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായതിനാൽ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെടുന്നു .ഗവൺമെന്റ് സ്കൂൾ ആയിരുന്നുവെങ്കിലും സ്ഥലവും കെട്ടിടവും നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ കുണ്ടത്തിൽ കലന്തൻ സ്കൂളിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങളാൽ സ്കൂളിന് അംഗീകാരം നഷ്ടപ്പെടുകയും കെട്ടിട മൊഴി കെ മറ്റുള്ള സാധനങ്ങളെല്ലാം ഗവൺമെന്റ് തിരികെ കൊണ്ടുപോയി. എന്നാൽ കുണ്ടത്തിൽ കലന്തന്റ അക്ഷീണ പരിശ്രമ ഫലമായി സ്കൂളിന് എയിഡഡ് സ്കൂളായി അംഗീകാരം ലഭിക്കുകയും 3.2.1952 ൽ ആദ്യത്തെ അഡ്മിഷൻ ആരംഭിക്കുകയും ചെയ്തു. ആദ്യത്തെ സ്കൂളിലെ കുട്ടികൾ തന്നെയാണ് തുടർന്നും പഠിച്ചത്. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.1963 മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണുള്ളത്. എയിഡഡ് സ്കൂളായതിന് ശേഷം ആദ്യത്തെ മാനേജരായിരുന്ന കുണ്ടത്തിൽ കലന്തൻ 1988 വരെ മാനേജരായി തുടർന്നു .പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയവും അവരുടെ മരണശേഷം 2007 മുതൽ മകൻ കുണ്ടത്തിൽ അബൂബക്കറും മാനേജർ സ്ഥാനം അലങ്കരിക്കുന്നു .                                    
                 2009 -2010 BEടT    PTA  അവാർഡ്,   2011-2012 ലെ ശുചിത്വ വിദ്യാലയം അവാർഡ് ,നിരവധി തവണ Lടട സ്കോളർഷിപ്പുകൾ എന്നിവ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലയിലെ മികച്ച അക്കാദമിക നിലവാരമുള്ള സ്കൂളായി തുടരുന്നു. എന്നാൽ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത വിശിഷ്യ പ്രീ.കെ.ഇ.ആർ കെട്ടിടം, പരിമിതമായ സ്ഥല ലഭ്യത എന്നിവ പരിമിതിയായും നില കൊള്ളുന്നു. 
                1952 മുതൽ 1969 വരെ രാഘവൻ മാസ്റ്ററും, 1969 മുതൽ 1990 വരെ കെ.അബൂബക്കർ മാസ്റ്ററും 1990 മുതൽ 2010 വരെ എം.പി.രാജൻ മാസ്റ്ററും ഹെഡ്മാസ്റ്റർമാരായിരുന്നു.ഇപ്പോൾ ഒന്നു മുതൽ നാലു വരെ 71 കുട്ടികളും 5 അധ്യാപകരും പ്രവർത്തിച്ച് വരുന്നു.  പി.കെ. സുരേഷ് ബാബു ഹെസ് മാസ്റ്റർ ,  എൻ. വസന്ത, പി. മറിയുമ്മ,  ബിന്ദു ടി.വി,  റോസ്‌ലി.എം എന്നിവർ അധ്യാപികമാരും തിലകം.കെ .എം പാചക തൊഴിലാളിയായും ജോലി ചെയ്ത് വരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ - പ്രൈ മറി നടന്നു വരുന്നു........

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.732741, 75.5818 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അണിയാരം_സൗത്ത്_എൽ_പി_എസ്&oldid=331885" എന്ന താളിൽനിന്ന് ശേഖരിച്ചത്