................................

യു പി എസ് ചീക്കോന്ന്
വിലാസം
കൈവേലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017Kunnummal




ചരിത്രം

നരിപ്പറ്റ പഞ്ചായത്തിന്‍റെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളില്‍ ഒന്നാണ്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വടക്കെ പറന്പത്ത് പൈതല്‍ കാലികെട്ടിയ പറന്പത്ത് ചാത്തുവിന്‍റെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാര്‍ പറഞ്ഞുവരുന്നു. മണലില്‍ അക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാല്‍ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

       ഇതറിഞ്ഞ തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടി പ്രസ്തുത സ്ഥലത്ത് ഒരു വിദ്യാലയം എന്ന രീതിയില്‍ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂള്‍ സ്ഥാപിച്ചതായി മനസ്സിലാക്കാന്‍ കഴിയുന്നു.  പൂഴിക്ലാസില്‍ പഠിപ്പിച്ചിരുന്ന പൈതല്‍ മാസ്റ്ററ്‍,  ഏ.പി കുഞ്ഞിക്കണ്ണന്‍,  എം കണ്ണന്‍മാസ്റ്റര്‍ എന്നിവര്‍ തദ്യാര സ്കൂളിന്‍റെ ആദ്യകാല പ്രവര്‍ത്തകരായിരുന്നു.  എന്നാല്‍ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത് കുഞ്ഞിരാമന്‍ അടിയോടിക്ക് പുറമെ മണിയൂര്‍ക്കാരനായ രാമുണ്ണി മാസ്റ്റര്‍ , മരുതുള്ളപറന്പത്ത് കല്ല്യാണി ടീച്ചര്‍,  കിളിയാനോടുമ്മല്‍ കല്ല്യാണി ടീച്ചര്‍ . കെ.ഇ ഗോവിന്ദന്‍ നന്പ്യാര്‍,  എന്നിവര്‍ ആദ്യകാല അധ്യാപകരായിരുന്നു.  മരുതുള്ള പറന്പത്ത് കല്ല്യാണി ടീച്ചറെ വിവാഹം കഴിച്ചയച്ചതിനാല്‍ പ്രസ്തുത ഒഴിവില്‍ ശ്രീ ടി കോരന്‍മാസ്റ്ററെ  1949 ല്‍ അധ്യാപകനായി നിയമിക്കുകയുണ്ടായി.

= ഭൗതികസൗകര്യങ്ങള്‍

24 ക്ലാസ് മുറികള്‍ , സ്മാര്‍ട്ട് റൂം, കന്പ്യൂട്ടര്‍ ലാബ്, ആവശ്യമായ ടോയ്റ്റുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ =കെ കൃഷ്ണന്‍ മാസ്റ്റര്‍ , ടി കോരന്‍ മാസ്റ്റര്‍ , എന്‍.കെ നാണുമാസ്റ്റര്‍ , പി പത്മാസിനി അമ്മ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എ അശോകന്‍
  2. എന്‍.കെ ബാലന്‍മാസ്റ്റര്‍
  3. പി.കെ ബാലന്‍മാസ്റ്റര്‍
  4. പി .പി രവീന്ദ്രന്‍ മാസ്റ്റര്‍
  5. ടി.പി.കെ ശാന്തടീച്ചര്‍

= നേട്ടങ്ങള്‍

അക്കാദമിക തലങ്ങളില്‍ മികച്ച നേട്ടങ്ങള്‍ , കലാ കായിക ശാസ്ത്രരംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.വി.ടി മോഹനന്‍
  2. എ.കെ കണ്ണന്‍
  3. ശ്രീജിത്ത് കൈവേലി
  4. നന്ദനന്‍ മുള്ളന്പത്ത്
  5. ബിനീഷ് പാലയാട്
  6. സുധന്‍ കൈവേലി
  7. പ്രമോദ് ചെറുവത്ത് , ബിജിന എന്‍ പി

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=യു_പി_എസ്_ചീക്കോന്ന്&oldid=318418" എന്ന താളിൽനിന്ന് ശേഖരിച്ചത്