ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. വാര്‍ത്താ

“ തരിശാക്കല്ലേ ഒരുതരി മണ്ണും "

കാര്‍ഷിക ശില്പശാല

09. 12. 2016 വെള്ളി - 3 മണി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍


മാലിന്യമുക്ത ഹരിത ക്യാംബ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്തിതി ക്ലബും, സയന്‍സ് ക്ലബും വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് കാര്‍ഷിക ശില്‍പ ശാല സംഘടിപിച്ചു. ഗ്രീന്‍ വെജ് സെക്റട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു


രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ മാതൃകയാവുന്നൂ...

07. 01. 2016 ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍


രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയ വിവധ തരം പച്ചക്കറി തോട്ട വിളവെടുപ്പ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നജീബ് സാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കോയ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിചു. ചീര, ചിരങ്ങ, തക്കാളി, വാഴ, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറഇകളാണ് വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇഖ്ബാല്‍ സാര്‍ കൃഷിക്ക് നേതൃത്വം വഹിച്ചു. ഹോസ്റ്റലിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജലം, ഭക്ഷണാവശിഷ്ടങ്ങള്‍, എന്നിവ ഉപയോഗിച്ച് പൂര്‍ണ്ണാമായും ജൈവ കൃഷിയാണ് ഹോസ്റ്റലില്‍ നടത്തിയത്. ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഹോസ്റ്റല്‍ കൃഷി തോട്ടത്തില്‍ നിന്ന് തന്നെ ഇപ്പോള്‍ ലഭ്യമാവുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാണു ശ്രമം. രക്ഷിതാക്കളുടേയും അധ്യാപക-വിദ്ധ്യാര്‍ത്ഥികളും വിളവെടുപ്പിനു സാക്ഷികളായിരുന്നു...