ഗവ. യു പി എസ് കണിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ)
ഗവ. യു പി എസ് കണിയാപുരം
വിലാസം
കണിയാപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201743450






== ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂള്‍ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയര്‍, കൃഷി, എന്നീ മേഖലകളില്‍ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ആരംഭിച്ച് ഇപ്പോള്‍ യു.പി. തലം വരെ എത്തിനില്കുന്ന സ്കൂള്‍ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂര്‍ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ 1995 -ല്‍ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതല്‍ ഏഴാം ക്ലാസ് വരെ ഇംഗ്ലീ‍ഷ് - മലയാളം മീഡിയങ്ങളിലായി ഏകദേശം 1500കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ICT അധിഷ്ഠിത ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ പത്ത് അധ്യാപകര്‍ പ്രാപ്തരാണ്. അകലെ നിന്നും വരുന്ന കുട്ടികള്‍ക്കായി ഏഴ് ബസ്സുകള്‍ PTA വാങ്ങിനല്കിയിട്ടുണ്ട്.

==

== ഭൗതികസൗകര്യങ്ങള്‍

വളരെയധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്നാക്കമാണെന്ന് പറയാന്‍ കഴിയില്ല. എല്‍. പി. യു. പി. വിഭാഗങ്ങള്‍ക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങള്‍ സ്കൂളിനുണ്ട്. എന്നാല്‍ യൂ. പി. വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ തറ പൊളിഞ്ഞ അവസ്ഥയിലാണ്. കെ. ജി. വിഭാഗത്തിന്‍റെ കെട്ടിടവും കാലപ്പഴക്കം ചെന്നതാണ്. ആയിരത്തി മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടര്‍ റൂമാണുള്ളത്. മള്‍ട്ടീമീഡിയ റൂമില്ലാത്തതും വലിയ ഒരു കുറവു തന്നെയാണ്. കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയില്‍ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല. കുട്ടികള്‍ക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്. ആണ്‍കുട്ടികള്‍ക്ക് 7 ടോയ്ലറ്റുകളും പെണ്‍കുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്. ഇന്‍സിലറേറ്റര്‍ ഉള്ള ഗേള്‍ഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാര്‍ക്കായുള്ള ടോയ്ലറ്റും ഉണ്ട്. സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്. എന്നാല്‍ കുട്ടികള്‍ ഇരുന്ന് ആഹാരം കഴിക്കാന്‍ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാള്‍ ഇല്ല. സ്കൂളിന് ഭാഗികമായി പണിപൂര്‍ത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയവും ഉണ്ട്.

==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.-
    നല്ല രീതിയില്‍ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂള്‍ ബാന്റ് ട്രൂപ്പിന്റെ സേവനം നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി നമ്മുടെ സ്കൂള്‍തല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-
    വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വര്‍ഷത്തെ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങള്‍ നല്‍കുകയും വായനാക്കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങള്‍ വളരെ നല്ല രീതിയില്‍ നമ്മുടെ സ്കൂളില്‍ വച്ച് നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    നമ്മുടെ സ്കൂളില്‍ സാമൂഹ്യശാസ്ത്രം, സയന്‍സ്, ഗണിതം,ഭാഷ,ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ് , ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളില്‍ ക്വിസ്, ഉപന്യാസം , പോസ്റ്റര്‍രചന, ചിത്രപ്രദര്‍ശനങ്ങള്‍, സ്പെഷ്യല്‍ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്'

മാനേജ്മെന്റ്

മുന്‍ സാരഥികള്‍


ശ്രീ. സലിം
ശ്രീ. അസീസ്
ശ്രീ. കരീം
ശ്രീ. അഷ്റഫ്
ശ്രീ. ക്ലീറ്റസ്
ശ്രീ. രാജന്‍
ശ്രീമതി വത്സല കുമാരി
ശ്രീ. ഗോപിനാഥന്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

=വഴികാട്ടി

{{#multimaps: 8.5876914,76.8448376|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കണിയാപുരം&oldid=302065" എന്ന താളിൽനിന്ന് ശേഖരിച്ചത്