ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2026-2027
ദൃശ്യരൂപം
പ്രവേശനോത്സവം ജൂൺ 1
എറിയാട് ജി കെ വി എച്ച് എസ് എസ് സ്കൂൾ തല പ്രവേശനോത്സവം 2026 ജൂൺ 1 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പിടിഎ പ്രസിഡണ്ട് ശ്രീ. എം എ റഹീമിന്റെ അധ്യക്ഷതയിൽ നടന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി കെ ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുഹറാബി മുഹമ്മദ്, എസ് എം സി ചെയർമാൻ ശ്രീ റഹീംസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫൗസിയ ഷാജഹാൻ എന്നിവർ ആശംസകൾ കൈമാറി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിത ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ നന്ദിയും പറഞ്ഞു.