ഉള്ളടക്കത്തിലേക്ക് പോവുക

മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026

2026 ജൂൺ 1 ന് തിങ്കളാഴ്ച 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവ പരിപാടികൾ വിപുലമായി ആഘോഷിച്ചു. മർക്കസ് വിദ്യാലയങ്ങളിലെ സ്വപ്നങ്ങൾ ചിറകുവിരിയുന്ന പ്രവേശനോത്സവം,

നവഭരണത്തിൻ്റെ പുലരിയിൽ പാഠം 1 പുതുയുക വിദ്യാലയം എന്ന ആശയത്തിൽ മർകസ് എച്ച് എസ് എസ് കാരന്തൂർ സ്കൂളിൽ പ്രവേശനോത്സവം മർകസ് കോർപ്പറേറ്റ് മാനേജർ   കാന്തപുരം  എ.പി. അബൂബക്കർ മുസ്‌ല്യാരുടെ  നേതൃത്വത്തിൽ ആരവങ്ങളോടെ അരങ്ങേറി. പുത്തൻ ഉടുപ്പുകൾ ധരിച്ച് പുതിയ ബാഗുകളും കുടകളുo പുത്തൻ പ്രതീക്ഷകളുമായി നിറപുഞ്ചിരിയോടെ മർകസിന്റെ പടിവാതിൽ ചവിട്ടിയ കുഞ്ഞു മിടുക്കൻ മാരെ വാർത്തെടുക്കുന്നതിൽ അധ്യപകർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും അറിവിനൊപ്പം സാമൂഹ്യമൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കണമെന്നും ബഹുമാന്യനായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ അധ്യാപകരെ ഓർമ്മപ്പെടുത്തി. ലിറ്റിൽ കൈറ്റിൻ്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ പ്രതിജ്ഞ കുട്ടികൾ ഏറ്റു പറഞ്ഞു. മർകസ് ഹൈസ്കൂളിൻ്റെ മാപ്പിളപ്പാട്ട് കലാകാരൻ  നൗഫലിന്റെ പാട്ടും കൂടി ആയപ്പോൾ മർകസ് കൂളിൻ്റെ പ്രവേശനോത്സവം കുരുന്നുകളെ ആവേശഭരിതരാക്കി. അക്ഷരവെളിച്ചത്തിലേക്ക് കുഞ്ഞുമനസ്സുകളെ കൈപിടിച്ചുയർത്തുന്ന മർകസ് വിദ്യാലയങ്ങളിലെ പ്രവേശനോത്സവം അറിവിന്റെയും പ്രതീക്ഷകളുടെയും മനോഹരമായ ആഘോഷമായി മാറി.