ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എസ് എസ് കണ്ടമംഗലം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34009alappuzha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


*കണ്ടമംഗലം ഹയർസെക്കൻ്ററി സ്കൂൾ

*പ്രവേശനോത്സവ റിപ്പോർട്ട്* -  2026

Pravesanolsavam 2026
Inaguration

കണ്ടമംഗലം ഹയർസെക്കൻ്ററി സ്കൂളിലെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ അങ്കണത്തിൽ വർണ്ണശബളമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. നവാഗതരായ കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് ആനയിച്ച ഈ ചടങ്ങ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും  ഒരുപോലെ ഹൃദ്യമായ അനുഭവമായി.

         രാവിലെ 10.30-ന് ഹെഡ്മാസ്റ്റർ *ശ്രീ. ഋഷി നടരാജൻ* ഏവർക്കും സ്വാഗതം ആശംസിച്ചതോടു കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ *ശ്രീ. കെ. പി. ആഘോഷ്കുമാർ* അദ്ധ്യക്ഷത വഹിച്ച ചടങ്ങ് *സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി* [ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം] ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ സ്വാമിക്ക് സ്കൂളിന്റെ സ്നേഹാദരവും ചടങ്ങിൽ സമർപ്പിച്ചു.

കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *ശ്രീമതി റാണി ജോർജ്* മുഖ്യപ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മൂല്യാധിഷ്ഠിത പഠനത്തെക്കുറിച്ചും സംസാരിച്ചു.

*ശ്രീമതി അനിജി മനോജ്* [വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്],

ശ്രീ. രാജേഷ് തോട്ടാത്തറ [വൈസ് പ്രസിഡന്റ്, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്],

*ശ്രീമതി സജിത* [മെമ്പർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്],

*ശ്രീമതി ശാരി രവീന്ദ്രൻ* [9-ാം വാർഡ് മെമ്പർ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്] ,

കണ്ടമംഗലം മാനേജ് മെൻ്റ് കമ്മറ്റി പ്രതിനിധികൾ  , സ്‌കൂൾ പ്രിൻസിപ്പാൾ രാജേശ്വരി ദേവി , PTA പ്രസിഡൻ്റ് ദീപു pp എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിനോടനുബന്ധിച്ച് LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു. പഠനത്തിൽ മികവ് പുലർത്തിയ കുട്ടികൾക്ക്  ആദരവ് നൽകുകയുണ്ടായി.

സ്റ്റാഫ് സെക്രട്ടറി *ശ്രീ. പി. ആർ. രാജേഷ്* കൃതജ്ഞത പ്രകാശിപ്പിച്ചതോടു കൂടി ചടങ്ങുകൾ സമാപിച്ചു. തുടർന്ന് 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും മധുരപലഹാര വിതരണം നടന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യ നൽകിക്കൊണ്ടാണ് ഈ വർഷത്തെ ചടങ്ങുകൾ അവസാനിച്ചത്.