ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

എസ്എസ്എൽസി പരീക്ഷ ഫലം പീച്ചി സ്കൂളിന് 100% വിജയം

10A 2025-2026 BATCH
10A 2025-2026 BATCH

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ പീച്ചിയിൽ സ്ഥിതിചെയ്യുന്ന പീച്ചി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് 2025 26 എസ്എസ്എൽസി പരീക്ഷാഫലത്തിൽ 100% വിജയം ലഭിച്ചു. 50 ആൺകുട്ടികൾ, 29 പെൺകുട്ടികൾ അടക്കം 79 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 79 പേരും വിജയിച്ചു. ഒരു കുട്ടിക്ക് ഫുൾ എ പ്ലസ് ലഭിച്ചു. സ്കൂളിൻറെ വിജയത്തിൽ ടീച്ചർമാരും വിദ്യാർത്ഥികളും മധുരം പങ്കുവെച്ചു.

വിജയങ്ങളെ ആഘോഷിച്ച്... പുതുമുഖങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്ത്... പ്രവേശനോത്സവം – വിജയോത്സവം 2026–27

പീച്ചി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ മാത്യുനൈനാൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. Full A+ ഉം ഉന്നത വിജയവും നേടിയ പ്ലസ് ടു എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പുരസ്കാര വിതരണവും അദ്ധേഹം നടത്തി.  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ പി.സ് വിനയൻ സാറും , പീച്ചി പോലീസ് സ്റ്റേഷൻ SHO ശ്രീ അമർ അലിയും മുഖ്യാതിഥിയായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന ശ്രീ ജോർജ് പൊടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ വിനോദ് തേനം പറമ്പിൽ, വാർഡ് മെമ്പർമാരായ ശ്രീമതി സന്ധ്യാ ഷാജി, സ്വപ്ന രാധാകൃഷ്ണൻ, ആര്യ ശരത്ത്, മുൻ വാർഡ് മെമ്പർ ബാബു തോമസ്, വികസന സമിതി ചെയർമാൻ മുബീന നസീർ, വികസന സമിതി കൺവീനർ ഷിബു പോൾ, PTA പ്രസിഡൻ്റ് ശ്രീ രാജേഷ് ഐ.ജി, MPTA പ്രസിഡൻ്റ്, ലിൻ്റാ ബിനോയ് , ഫാദർ ജോർജ് കണ്ണമ്പുഴ, ഒഎസ് എ പ്രസിഡൻ്റ് ശ്രീ സിജു എം.ജെ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ ഗിരീശൻ എ ചടങ്ങിന് സ്വാഗതം പറഞ്ഞു. HM incharge ശ്രീമതി ഷർമ്മിള MC നന്ദി രേഖപ്പെടുത്തി.സൈബർ സേഫ്റ്റി പ്രതിജ്ഞ SRG കൺവീനർ സജിത എം.പി ചൊല്ലി കൊടുത്തു. പ്രസ്തുത ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അനുവദിച്ച സ്പോർട്സ് കിറ്റിൻ്റെ വിതരണോദ്ഘാടനവും OSA നൽകിയ പഠന ഉപകരണങ്ങളുടെയും വിതരണം നടത്തി. PTA, SMC MPTA, OSA പ്രതിനിധികൾ രക്ഷിതാക്കൾ  അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.