ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് വാരാമ്പറ്റ/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 27 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dkc (സംവാദം | സംഭാവനകൾ) (NMMSE സ്കോളർഷിപ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

NMMSE സ്കോളർഷിപ്പ്

2025-26 അധ്യയന വർഷത്തെ NMMSE സ്കോളർഷിപ്പ് ഗവണ്മെന്റ് ഹൈസ്കൂൾ വാരാമ്പറ്റയിലെ 2 മിടുക്കന്മാർ കരസ്ഥമാക്കി . അൻഫാസ് അൻവർ , മുഹമ്മദ് നസൽ ഷാൻ എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത് . മികച്ച പരിശീലനവും അതോടൊപ്പം കഠിന പ്രയത്നവും വിദ്യാർത്ഥികളെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു . തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിനെ സംബന്ധിച്ച് ഇത് മികച്ച അംഗീകാരവും അതോടൊപ്പം അഭിമാനം ഉളവാക്കുന്ന കാര്യവുമാണ് ..

എസ് എസ് എൽ സി പരീക്ഷ ഫലം-മികച്ച വിജയം

  2025-26 അധ്യയന വർഷത്തെ എസ്  എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ വളരെ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.ആകെ 88 കുട്ടികളാണ് പരീക്ഷ എഴുതിയത് . അതിൽ 10 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി . 5 കുട്ടികൾ 9 A+ നേടി .. 2 കുട്ടികൾക്ക് 8A+ നേടാൻ സാധിച്ചു എന്നത് മികച്ച റിസൾട്ടിലേക്കു നയിച്ചു . കൂടാതെ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചു എന്നതും സ്കൂളിന്റെ യശസ്സ് കൂട്ടാൻ പ്രചോദകമായി .അധ്യാപകരുടെ ടീം പ്രവർത്തനങ്ങൾ , രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണം , അതോടൊപ്പം മിടുക്കരായ വിദ്യാർഥികൾ  കൂടിച്ചേർന്നപ്പോൾ സ്കൂളിന് മികച്ച പ്രകടനം കാഴ്ച വക്കാൻ സാധിച്ചു ...........

CM Kids സ്കോളർഷിപ്പ് 2026

CM Kids സ്കോളർഷിപ്പ് 2026 പരീക്ഷയിൽ ചരിത്ര വിജയവുമായി GHSവാരാമ്പറ്റ.9കുട്ടികൾ LSS സ്കോളർഷിപ്പിനും 7കുട്ടികൾ USSസ്കോളർഷിപ്പിനും അർഹരായി..USS നേടിയ രണ്ട് കുട്ടികൾ Gifted ആയതും നമ്മുടെ നേട്ടത്തിൻ്റെ മാറ്റ് കൂട്ടുന്നു. ഈ തിളക്കമാർന്ന വിജയം അധ്യാപകരുടെ രാപകലില്ലാത്ത അധ്വാനത്തിന്റെ തെളിവാണ്. special ക്ലാസുകൾ ഒരുക്കി... വൈകുന്നേരങ്ങളിൽ അധിക പഠന സമയം ഒരുക്കി.... ഒരു മാസക്കാലം നൈറ്റ്‌ ക്യാമ്പുകൾ ഒരുക്കി.... മറ്റെങ്ങും കാണാത്ത മുന്നൊരുക്കങ്ങളോടെ പ്രിയപ്പെട്ട കുരുന്നുന്നുകളിൽ ആത്മവിശ്വാസം നിറച്ചു.