ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2026-27
വീടുകളിലേക്ക് നീളുന്ന വിദ്യാലയത്തിൻെറ കരുതൽ!.
കുറുമ്പാല ഗവ. ഹൈസ്‌കൂളിലെ അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി.ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവുകൾ ചർച്ച ചെയ്യാനും, അവ ർക്കാവശ്യമായ പിന്തുണ ഉറപ്പാക്കാനും അ ധ്യാപകർ രക്ഷിതാക്കളുമായി സംവദിച്ചു. വിദ്യാലയത്തിൻെറ അക്കാദമിക്-ഭൗതിക നേട്ടങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനൊപ്പം,കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഗൃഹസന്ദർശനം വഴിയൊരുക്കി.പുതിയ അധ്യയന വർഷം കൂടുതൽ മികവോടെ പ്രവർത്തിക്കുന്നതിനുള്ള ആശയങ്ങൾ സമൂഹത്തിൽ നിന്ന് സ്വരൂപിക്കുക എന്നതും പ്രധാന സന്ദർശനോദ്ദേശ്യമായിരുന്നു. കേവലം ഒരു സന്ദർശനത്തിനപ്പുറം വിദ്യാലയവും വീടും തമ്മിലുള്ള ദൂരം കുറയ്ക്കാനും ഊഷ്മളമായ ഒരു ബന്ധം കെട്ടിപ്പടുക്കാനും ഈ യാത്ര സഹായിച്ചതായി അധ്യാപകർ അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്
ജി.എച്ച്.എസ്.എസ് കുറുമ്പാല ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025-28 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഏകദിന യൂണിറ്റ് ക്യാമ്പ് ആവേശകരമായി സംഘടിപ്പിച്ചു. 2026 മെയ് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ സ്കൂൾ ഐടി ലാബിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി.കൈറ്റ് (KITE) വയനാട് മാസ്റ്റർ ട്രെയിനർ ശ്രീ. അർഷാദ് അലി എ. കെ,ലിറ്റിൽ കൈറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്‌ദുൾ റഷീദ് ക്യാമ്പ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി. വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ തൊട്ടറിഞ്ഞും പുതിയ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെട്ടും ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയാണ് മടങ്ങിയത്. കുട്ടികൾക്ക് ചായയും,ഭക്ഷണവും നൽകി.