വീടുകളിലേക്ക് നീളുന്ന വിദ്യാലയത്തിൻെറ കരുതൽ!.

കുറുമ്പാല ഗവ. ഹൈസ്‌കൂളിലെ അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി.ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവുകൾ ചർച്ച ചെയ്യാന‍ും, അവ ർക്കാവശ്യമായ പിന്തുണ ഉറപ്പാക്കാനും അ ധ്യാപകർ രക്ഷിതാക്കളുമായി സംവദിച്ചു. വിദ്യാലയത്തിൻെറ അക്കാദമിക്-ഭൗതിക നേട്ടങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനൊപ്പം,കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഗൃഹസന്ദർശനം വഴിയൊരുക്കി.പ‍ുതിയ അധ്യയന വർഷം ക‍ൂട‍ുതൽ മികവോടെ പ്രവർത്തിക്കുന്നതിന‍ുള്ള ആശയങ്ങൾ സമ‍ൂഹത്തിൽ നിന്ന് സ്വര‍ൂപിക്കുക എന്നത‍ും പ്രധാന സന്ദർശനോദ്ദേശ്യമായിര‍ുന്നു. കേവലം ഒരു സന്ദർശനത്തിനപ്പുറം വിദ്യാലയവും വീടും തമ്മിലുള്ള ദൂരം കുറയ്ക്കാനും ഊഷ്മളമായ ഒരു ബന്ധം കെട്ടിപ്പടുക്കാനും ഈ യാത്ര സഹായിച്ചതായി അധ്യാപകർ അഭിപ്രായപ്പെട്ട‍ു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്

 

ജി.എച്ച്.എസ്.എസ് കുറുമ്പാല ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025-28 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഏകദിന യൂണിറ്റ് ക്യാമ്പ് ആവേശകരമായി സംഘടിപ്പിച്ചു. 2026 മെയ് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ സ്കൂൾ ഐടി ലാബിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി.​കൈറ്റ് (KITE) വയനാട് മാസ്റ്റർ ട്രെയിനർ ശ്രീ. അർഷാദ് അലി എ. കെ,ലിറ്റിൽ കൈറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ​സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്‌ദുൾ റഷീദ് ക്യാമ്പ ഉദ്ഘാടനം ചെയ്ത‍ു. ക്യാമ്പിൽ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി. വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ തൊട്ടറിഞ്ഞും പുതിയ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെട്ടും ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയാണ് മടങ്ങിയത്. ക‍ുട്ടികൾക്ക് ചായയ‍ും,ഭക്ഷണവ‍ും നൽകി.

സി.എം കിഡ്സ്  സ്കോളർഷിപ്പ്: ​ LSS,USS പരീക്ഷകളിൽ തിളക്കമാർന്ന വിജയവ‍ുമായി ക‍ുറ‍ുമ്പാല

2026-ലെ സി.എം കിഡ് സ് സ്കോളർഷിപ്പ് എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷക ളിൽ ഉന്നത വിജയം കരസ്ഥമാക്കി കു റ‍ുമ്പാല ഗവൺമെന്റ് ഹൈസ്കൂളിലെ  പ്ര തിഭകൾ. ​എൽ.എസ്.എസ് പരീക്ഷയിൽ അംജ ഫാത്തിമ സി.കെ മികച്ച വിജയം നേടി സ്കോളർഷിപ്പിന് അർഹയായി.  യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചുകൊണ്ട് മിൻഹ ഫാത്തിമ പി സ്കൂളിന്റെ കീർത്തി ഉയർ ത്തി. ​സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വി ജയം നേടിയ ഇര‍ുവരെയും സ്കൂൾ സ്റ്റാഫ് & പി.ടി.എ  അഭിനന്ദിച്ചു. വിദ്യാർത്ഥികള‍ുടെ കഠിനാ ധ്വാനവും അധ്യാപകരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശവുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് യോഗം വിലയിര‍ുത്തി. ​

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന് വീണ്ടും എ ഗ്രേഡ്‌ ​      

മികവിന്റെ പാതയിൽ വീണ്ട‍ും വിജയക്കൊടി പാറിച്ച‍ുകൊണ്ട് കുറ‍ുമ്പാല ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈ റ്റ് ക്ലബ്ബ് സംസ്ഥാന വിലയിരുത്തലിൽ 'എ' ഗ്രേഡ് നിലനിർത്തി.നൂറിൽ 96 മാർക്ക് നേടിയാണ് സ്കൂൾ യൂണിറ്റ് ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം 93 മാർക്കോടെ കൈവരിച്ച എ ഗ്രേഡ് തിളക്കം, ഇത്തവണ കൂടുതൽ മാർക്ക് നേടി ക്ലബ്ബ് കാത്തുസൂക്ഷിക്കുക യായിരുന്നു. ​വിത്യസ്തവും മാതൃകാവ്യവുമായ   ഒട്ടനവധി തനത് പരിപാടികൾ ആവി ഷ്കരിച്ച് നടപ്പിലാക്കിയതിലൂടെ നേര ത്തെ തന്നെ സംസ്ഥാന ശ്രദ്ധ പിടിച്ച‍ു പറ്റിയ യൂണിറ്റാണിത്. നിലവിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമ ത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള പു രസ്‌കാരവും ഈ വിദ്യാലയത്തിനാണ്. ​വിദ്യാർത്ഥികളുടെ ഐ.ടി അധിഷ്ഠിത കഴിവുകൾ വളർത്തുന്നതിൽ ക്ലബ്ബ് നട ത്തുന്ന നിരന്തരമായ ഇടപെടലുകളാണ് ഈ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിൽ.മികച്ച വിജയം കൈവരിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും അവ ർക്ക് നേതൃത്വം നൽകുന്ന മെൻറർമാരെ യും സ്റ്റാഫ് & പിടിഎ അഭിനന്ദിച്ച‍ു. ​ ​

പ്ലസ് വൺ അഡ്‍മിഷൻ - ഹെൽപ്പ് ഡെസ്‍ക് ഒര‌ുക്കി ഐ ടി വിംങ്  ​

 

2026-27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന ത്തിനായുള്ള ഓൺലൈൻ അപേ ക്ഷാ സമർപ്പണം സുഗമമാക്കുന്നതി നായി കുറ‍ുമ്പാല ഗവ. ഹൈസ്കൂളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആ രംഭിച്ചു. ഈ വർഷം SSLC പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് യോ ഗ്യത നേടിയ വിദ്യാർത്ഥിക ളെയും അവരുടെ രക്ഷിതാക്ക ളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഈ സംവിധാനം ഒരുക്കിയിരി ക്കുന്നത്. സിംഗിൾ വിൻഡോ (ഏകജാലകം) വഴി അപേക്ഷ സമ ർപ്പിക്കുമ്പോൾ കുട്ടികൾക്ക് സംഭവി ക്കാനിടയുള്ള പിഴവുകൾ ഒഴിവാ ക്കാനും, കോഴ്സ‍ുകളും സ്കൂള‍ുകള‍ും കൃത്യമായി തിരഞ്ഞെടുക്കാനുംഹെ ൽപ് ഡെസ്കിന്റെ സേവനം ഏറെ പ്രയോജനപ്പെടുന്ന‌‍ു. പൂർണ്ണമായും സൗജന്യമായാണ് സ്കൂൾ ഐ.ടി ലാബിൽ ഈ സൗകര്യം ഒരുക്കി നൽകിയിരിക്കുന്നത്. ​ അപേക്ഷകർ തങ്ങളുടെ SSLC മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്,  മറ്റ് സർട്ടിഫിക്കറ്റ‍ുകൾ,മൊബെെൽ ഫോൺ  എന്നിവയുമായി എത്തിയാൽ ഹെൽപ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താം.സ്കൂളിലെ അധ്യാപകരും ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് പ്രതിനിധികളും ഉൾപ്പെടുന്ന സംഘമാണ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം ന ൽകുന്നത്.വിദ്യാലയത്തിലെ എസ് എസ് എൽ സി പാസായ മ‍ുഴ‍ുവൻ ഗോത്ര വർഗ്ഗ വിദ്യാർത്ഥികള‍ുടെ യ‍ും അപേക്ഷ സമർപ്പിക്ക‍ുകയ‍ും സമ്പ‍ൂർണ സോഫ്‍റ്റ്‍വെയറിൽ അപ്‍ലോഡ് ചെയ്യ‍ുകയ‍ും ചെയ്ത‍ു. പ്ലസ് വൺ അഡ്മിഷൻ പ്രക്രിയ അവസാനിക്കുന്നത് വരെ സ്കൂൾ പ്ര വൃത്തിദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമായിരിക്കും.

കുറുമ്പാലയിൽ അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച് കുരുന്നുകൾ; പഞ്ചായത്ത് തല പ്രവേശനോത്സവം വേറിട്ട കാഴ്ച്ചയായി

നീണ്ട വേനലവധിക്ക് ശേഷം സ്കൂൾ മുറ്റങ്ങൾ വീണ്ടും സജീവമായി. പുതുതായി വിദ്യാലയങ്ങളിലേക്ക് എത്തിയ കുരുന്നുകളെ വരവേൽക്കാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി. കുറുമ്പാല ഗവ. ഹൈസ്‌കൂളിൽ വെച്ചായിരുന്നു ഈ വർഷത്തെ വിപുലമായ പ്രവേശനോത്സവ ചടങ്ങുകൾ നടന്നത്.ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് പുതിയ കൂട്ടുകാരെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ മുറ്റത്തേക്ക് സ്വീകരിച്ചത്. അക്ഷരമുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവെച്ച കുരുന്നുകൾക്ക് പ്രത്യേക തലപ്പാവുകളും വർണ്ണാഭമായ ബലൂണുകളും സമ്മാനിച്ചത് കുട്ടികളിൽ ഏറെ കൗതുകമുണർത്തി.വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഈ അധ്യയന വർഷത്തെ ഔദ്യോഗിക 'പ്രവേശനോത്സവ ഗാനം' ആലപിച്ചതോടെ വിദ്യാലയ മുറ്റം ഉത്സവലഹരിയിലായി. പൊതുവിദ്യാഭ്യാസ രംഗത്ത് സ്കൂൾ കൈവരിച്ച നേട്ടങ്ങളും ഭൗതിക സാഹചര്യങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ 'സ്‌കൂളിന്റെ മികവ്' പ്രകടമാക്കുന്ന പ്രത്യേക ഡോക്യുമെന്ററി പ്രദർശനവും ചടങ്ങിന്റെ പ്രധാന ആകർഷണമായി മാറി.പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‍മ കെ കെ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ മ‍ുഖ്യ പ്രഭാഷണം നിർവ്വഹിച്ച‍ു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ,സീനിയർ അസിസ്റ്റന്റ് തുടങ്ങിയവർ പ്രസംഗിച്ച‍ു.ക‍‍ുട്ടികൾ സെെബർ സ‍ുരക്ഷാ പ്രതിജ്ഞ ചൊല്ലി.കുട്ടികളുടെ പാട്ടും നൃത്തവും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി.മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരമേറുന്ന പായസം വിതരണം ചെയ്തതോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്.

സാമൂഹിക വനവത്കരണവും, ക്ലാസ് മുറികളിൽ പൂന്തോട്ടമൊരുക്കിയ‍ും പരിസ്ഥിതി ദിനാചരണം :

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറുമ്പാല ഗവൺമെന്റ് ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. സാമൂഹിക വനവത്കരണം, വൃക്ഷ തെെ വിതരണം, ക്ലാസ് മ‍ുറികളിൽ പ‍ൂന്താേട്ടമൊര‍ുക്കൽ, വിവിധ മത്സര പരിപാടികൾ നടത്തി.പരിപാടികള‍ുടെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കമലാ രാമൻ നിർവ്വഹിച്ച‍ു. നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടത് ഒരോരുത്തരുടെയും കടമയാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

ഇത്തവണയും വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പൂന്തോട്ടങ്ങൾ ഒരുക്കി . കുട്ടികൾ വീടുകളിൽ നിന്നും ആവേശത്തോടെ കൊണ്ടുവന്ന വിവിധയിനം പൂച്ചെടികൾ ഉപയോഗിച്ചാണ് ക്ലാസ് മുറികളെ അവർ ഹരിതാഭമാക്കിയത്. സാമൂഹിക വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കമലാ രാമൻ നിർവ്വഹിച്ച‍ു. കൂടാതെ മുഴുവൻ കുട്ടികൾക്കും ചടങ്ങിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും വൃക്ഷ തെെകൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിജ്ഞാനപ്രദമായ വിവിധ മത്സരങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഡോക്യുമെന്ററി പ്രദർശനവും ഒരുക്കിയിരുന്നു.പ്രധാനാധ്യാപകൻ അബ്‌ദ‌ുൾ റഷീദ് കെ, പിടിഎ വെെ. പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്, എം പി ടി എ പ്രസിഡൻറ് റജീന മ‍ുനീർ,എസ് എം സി വെെ. ചെയർമാൻ ഷൗക്കത്ത് ഫെെസി, സീനിയർ അസിസ്റ്റൻറ് സിബി ടി വി, സ്റ്റാഫ് സെക്രട്ടറി ഹാരിസ് കെ, ഇക്കോ ക്ലബ്ബ് കൺവീനർ ഷിനോജ് സി ഡി, പിടിഎ-എം പി ടി എ-എസ് എം സി അംഗങ്ങൾ, അധ്യാപകർ, ക്ലബ്ബ് അംഗങ്ങൾ ത‍ുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് പരിസ്ഥിതി ദിനാചരണം ജനകീയ പങ്കാളിത്തമുള്ള മികച്ചൊരു ഹരിത ഉത്സവമായി മാറി.പരിപാടികൾക്ക് ഇക്കോ ക്ലബ്ബ് കൺവീനർമാർ നേതൃത്വം നൽകി.

ഷിഗല്ല- ബോധവത്ക്കരണം

 

വയനാട്ടിൽ ഷിഗല്ല ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുറുമ്പാല ഗവ. ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ഷിഗല്ല രോഗ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ ഹെഡ് മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഷിഗല്ല ബാക്ടീരിയൽ രോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ കൃത്യമായ അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. രോഗലക്ഷണങ്ങൾ, അത് പകരുന്ന വഴികൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് ഹെഡ് മാസ്റ്റർ കുട്ടികൾക്ക് വിശദമായി ക്ലാസെടുത്തു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

 ​ ​