ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 29 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jibinkply (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ എഴുതി പുതിയതായി കടന്നുവന്ന പുതിയ അംഗങ്ങളെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും അവരെ മികവുറ്റ പ്രതിഭകളാക്കി മാറ്റുന്നതിനുമായി 2024 ഓഗസ്റ്റ് 24 ന് പ്രീലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ഇരിട്ടി ഉപജില്ല മാസ്റ്റർ ട്രെയിന ർ മുഹമ്മദ് നിസാമി സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു.

സ്കൂൾ ലെവൽ ക്യാമ്പ്

വെളിമാനം സെന്റ് സെബാസ്റ്റ്യൻ ഹൈ സ്കൂളിലെ LK 24-27 ബാച്ചിന്റെ Little kites phase 2 unit ക്യാമ്പ് 2025 ഒക്ടോബർ 25 നു രാവിലെ 9.30 മുതൽ സ്കൂൾ ലാബിൽ വച്ചു നടന്നു.പെരിങ്കരി ഗവണ്മെന്റ് ഹൈ സ്കൂൾ അധ്യാപികയായ Dr. അശ്വതി പി പി ക്യാമ്പ് നയിച്ചു. സ്കൂൾ പ്രധാനദ്ധ്യാപകൻ ശ്രീ ബെന്നി മാത്യു, LK mentor നീനു പി സണ്ണി എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.

ജില്ലാ തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ജില്ലാ തല ക്യാമ്പിലേക്ക് ഈ ബാച്ചിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ നിർമൽ ടോം തിരഞ്ഞെടുക്കപ്പെട്ടു .

രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലനം

ഒമ്പതാം ക്ലാസ്സിലുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സർവ്വം എ ഐ മയം എന്ന പേരിൽ രക്ഷിതാക്കൾക്ക് ഫെബ്രുവരി , മാർച്ച് , ഏപ്രിൽ മാസങ്ങളിലായി എ ഐ പരിശീലനം നടത്തി . ഈ ബാച്ചിലെ ലെ എല്ലാ കുട്ടികളും ആർ പി മാരായി പ്രവചിച്ചു.രക്ഷിതാക്കളുടെ മികച്ച പ്രതികരണം ഉണ്ടായിരുന്നു