ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
12006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12006
യൂണിറ്റ് നമ്പർLK/2008/12006
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kanhangad
ഉപജില്ല Hosdurg
ലീഡർLakshmipriya P K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sabeetha T M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Preethi M
അവസാനം തിരുത്തിയത്
05-05-202612006GVHSS

അംഗങ്ങൾ

1 AIMA RATHEESH.K

13640

8 D
2 AINA RATHEESH.K

13643

8 D
3 ANJANA.T.V

13593

8 B
4 DIYA UMESH

12559

8 D
5 FATHIMA M K

14276

8 F
6 FATHIMA.C.K

14134

8 C
7 FATHIMATH AZMINA.C.P

13469

8 E
8 FATHIMATH FARHANA P

13712

8 C
9 FATHIMATH MIRZA C H

13928

8 D
10 FATHIMATH NAFIHA

13464

8 E
11 FATHIMATH NIHA.K.H

13547

8 E
12 FATHIMATH SAFA P

13465

8 B
13 FATHIMATH SHAFNA

13487

8 A
14 FATHIMATH SHAHAMA SHAREEF. P

13564

8 A
15 FATHIMATH SHAMNA A

14208

8 B
16 FATHIMATH SHANIBA.C

13481

8 C
17 KADEEJATH NOURA K

13456

8 E
18 LAKSHMIPRIYA.P.K

13594

8 B
19 LUBABHA SHARFUDDEEN

13507

8 B
20 MUHAMMAD AMEEN.C.P

13478

8 E
21 MUHAMMAD MUSAMMIL

13473

8 B
22 MUHAMMED ALI SHIHAB

13641

8 A
23 MUHAMMED SAFWAN K L

13658

8 E
24 MUSAINA.M

12709

8 B
25 NAJA FATHIMA K

13467

8 A
26 RANA MINNATH CHERAMEL

13644

8 D
27 SALVA K P

13618

8 C
28 SALWA FAKHRUDDIN

POOMANGALORATH MADATHIL 14306

8 D
29 SANJANA K R

12936

8 B
30 SHAMIL SAMAD U K

13454

8 E
31 SINAN. N.P

13552

8 D
32 SIVAPRIYA K V

12569

8 A
33 SREENIDHI.S

13638

8 A
34 THRISHA NAYAR

13636

8 A
35 VARSHA B

14197

8 B
36 VASUDEV S

13781

8 E


.

പ്രവർത്തനങ്ങൾ


സ്കൂൾ ക്യാമ്പ്

2024 -2027 വർഷത്തെ സ്കൂൾ ക്യാമ്പ് ജൂൺ മാസം 11 ന് നടന്നു . PTA പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ബഷീർ അധ്യക്ഷസ്ഥാനം നിർവഹിച്ചു. ക്യാമ്പിൽ കക്കാട്ട് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ബിന്ദു ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് .

ക്യാമ്പിൽ പ്രധാനമായും വീഡിയോ നിർമ്മാണമാണ് കുട്ടികൾക്ക് ഉണ്ടായിരുന്നത് . രാവിലെയുള്ള ക്ലാസ്സിൽ കുട്ടികൾക്ക് റീൽസ് നിർമ്മിക്കാനുള്ള അവസരമായിരുന്നു. കുട്ടികളെ 6 ഗ്രൂപ്പുകളായി ആയി തിരിച്ചു . തുടർന്ന് റീൽസ് നിർമ്മിക്കാനുള്ള സമയം കൊടുത്തു. കുട്ടികൾ തന്നെ സ്ക്രിപ്റ്റ് തയ്യാറാക്കി , വളരെ ഉത്സാഹത്തോടെ റീൽസ് നിർമ്മിക്കുകയും ചെയ്തു. സ്കൂളിനെ കുറിച്ചും, ശുചിത്വത്തെ കുറിച്ചുമൊക്കെ കുട്ടികൾ വീഡിയോ എടുത്തു. ശേഷം കുട്ടികൾ നിർമ്മിച്ച വീഡിയോ എല്ലാ കുട്ടികൾക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിച്ചു.

ഉച്ചക്ക് ശേഷം നടന്ന സെഷനിൽ കുട്ടികൾ നിർമ്മിച്ച വീഡിയോ എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നത് എന്ന വിശദീകരിച്ചു . വീഡിയോ എഡിറ്റിംഗിന് kden live സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി . തുടർന്ന് ഓരോ ഗ്രൂപ്പും അവരവരുടെ വീഡിയോ എഡിറ്റ് ചെയ്തു . വൈകുന്നേരം കുട്ടികൾക്ക് ഐസ്ക്രീം കൊടുത്ത് ക്യാമ്പ് അവസാനിപ്പിച്ചു .

കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സർ  അധ്യക്ഷസ്ഥാനം  വഹിച്ചു.
ശ്രീമതി ബിന്ദു ടീച്ചർ ക്ലാസ് കൈകാര്യം ചെയ്യുന്നു


സ്കൂൾ ക്യാമ്പ്

2024 -2027 ബാച്ചിന്റെ രണ്ടാമത്തെ സ്കൂൾ ക്യാമ്പ് ഒക്ടോബർ 30ന് നടന്നു . സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ബഷീർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാഷ് ,കൈറ്റ് മിസ്ട്രെസ്സുമാരായ സബിത ടീച്ചർ , സിംന ടീച്ചർ എന്നിവർ സംസാരിച്ചു . ക്യാമ്പിൽ കക്കാട്ട് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ഹാജറ ക്ലാസുകൾ കൈകാര്യം ചെയ്തു .

ഗ്രൂപ്പിങ്

കുട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിച്ചതിന് ശേഷം ഐസ് ബ്രേക്കിംഗ് സെഷനിൽ കുട്ടികൾക്ക് ഒരു ജിഗ്‌സോ പസിൽ നൽകി. കുട്ടികൾക്ക് ഇഷ്ടമുള്ള അനിമേഷൻ കഥാപാത്രങ്ങൾ സ്‌ക്രീനിൽ കാണിക്കുകയും കുട്ടികൾ അവരവരുടെ ലാപ്ടോപ്പിൽ അവ മാർക്ക് ചെയ്ത ആദ്യം ഒരു വരി പൂർത്തിയാക്കുന്ന ഗ്രൂപ്പിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു .

മോർണിംഗ് സെഷൻ

ബാസ്കറ്റ് ബോൾ ഗെയിമിലൂടെയാണ് രാവിലെയുള്ള സെഷൻ ആരംഭിച്ചത് . ആദ്യം കുട്ടികൾക്ക് കളിക്കാനുള്ള അവസരം കൊടുത്തതിന് ശേഷം എങ്ങനെ ഗെയിം നിർമ്മിക്കാം എന്ന കുട്ടികൾക്ക് പരിചയപ്പെടുത്തി . അതിനായി scratch ഉപയോഗിക്കാം എന്ന് കുട്ടികൾ പറഞ്ഞു . scratch ൽ ഇത് വരെ പരിചയപ്പെടാത്ത ഫിസിക്സുമായി ബന്ധപ്പെട്ട ടൂളുകൾ കുട്ടികൾക്ക് പുതിയ അനുഭവമായി . ഒരു പന്തിനെ സ്വാഭാവികമായ രീതിയിൽ എങ്ങനെ ചലിപ്പിക്കാം എന്ന കുട്ടികൾ മനസ്സിലാക്കി . വളരെ വേഗത്തിൽ കുട്ടികൾ ഗെയിം നിർമ്മാണം പൂർത്തിയാക്കി .

അനിമേഷൻ

ഉച്ചക്ക് ശേഷമുള്ള സെഷനിൽ അനിമേഷനായിരുന്നു ചെയ്തത് . ആദ്യം കുട്ടികൾക്ക് ഒരു പ്രൊമോ വീഡിയോ കാണിച്ച് കൊടുത്തതിന് ശേഷം അത് എങ്ങനെ നിർമ്മിക്കാം എന്ന് പറഞ്ഞുകൊടുത്തു അനിമേഷൻ ചെയ്യാൻ ഓപ്പൺ ടൂൺസ് കുട്ടികൾ മുമ്പേ പരിചചയപ്പെട്ടതാണെങ്കിലും ഓപ്പൺ ടോൺസിൽ drawing റൂം കുട്ടികൾക്ക് പുതിയ അനുഭവമായൊരുന്നു . ഡ്രോയിങ് റൂമിൽ വരച്ച കണ്ണുകൾക്ക് സ്വാഭാവിക ചലനം കൊടുക്കാമെന്നതും കുട്ടികൾക്ക് പുതിയ അറിവായി . കഥകളിയുടെ അനിമേഷൻ തയ്യാറാക്കിയതിന് ശേഷം kdenliveഉപയോഗിച്ച് എഡിറ്റ് ചയ്യാമെന്നതും കുട്ടികൾ മനസ്സിലാക്കി .

4 മണിക്ക് ക്യാമ്പ് അവസാനിച്ചു .





സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ഇ വി എം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു

2025 -26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച നടന്നു.  24-27 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്ക് എങ്ങനെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കാം , എങ്ങനെ സ്ഥാനാർത്ഥികളെ ചേർക്കാം എന്നിവ വിശദീകരിച്ചു. തുടർന്ന് ഓരോ ക്ലാസ്സിലേക്കും ആവശ്യമുള്ള മെഷീൻ ഇൻസ്റ്റലേഷൻ 24 -27  ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. ഓരോ  ക്ലാസിലെയും തെരഞ്ഞെടുപിന്  ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വത്വം നൽകി .