ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കൺവീനർ: രമ്യ കൃഷ്ണൻ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ കഥ, കവിത, വര, അഭിനയം ,പാട്ട് ആസ്വാദനം എന്നിങ്ങനെ വിവിധ കൂട്ടങ്ങളിൽ കുട്ടികളെ കഴിവിനനുസരിച്ച് തെരഞ്ഞെടുത്തു. കുന്നുവാരം യുപിഎസിന്റെ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള യുപി തല പുസ്തക ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാങ്ങ്മയം ഭാഷാപ്രതിഭാ പരീക്ഷ സ്കൂളിൽ നടത്തുകയുണ്ടായി എൽ പി വിഭാഗത്തിൽ നിന്നും 10 , യുപി വിഭാഗത്തിൽനിന്നും 19 , എച്ച് എസ് വിഭാഗത്തിൽ നിന്നും 22 കുട്ടികൾ വീതം പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സാഹിത്യ സെമിനാർ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. പത്താം ക്ലാസിൽ നിന്നും സോന വിജയിക്കുകയും ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. എഴുത്തുകാരായ കുട്ടികളെ പ്രത്യേക സാഹിത്യ ഇടപെടലുകളിലൂടെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവത്തിൽ  കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആറ്റിങ്ങൽ ഉപജില്ല സർഗോത്സവം 2025 നവംബർ 21 വെള്ളിയാഴ്ച രാവിലെ 9. 30 മുതൽ ഗവൺമെൻറ് യുപിഎസ് ചെമ്പൂർ സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. ചിത്രരചന, കവിതാരചന, പുസ്തകാസ്വാദനം എന്നീ വിഭാഗങ്ങളിലെ ശില്പശാലകളിൽ  എൽപി യുപി  ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്നും സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികൾ പങ്കെടുത്തു.

മലയാളം ക്ലബ്ബ്

കൺവീനർ: രമ്യ കൃഷ്ണൻ

ഇംഗ്ലീഷ് ക്ലബ്ബ്

കൺവീനർ: ബിന്ദു കെ (HS), ഷംന എൻ എസ് (UP)

യൻസ് ക്ലബ്ബ്

കൺവീനർ:

സോഷ്യൽ സയൻസ് ക്ലബ്ബ്

കൺവീനർ:

ഗണിതശാസ്ത്ര ക്ലബ്ബ്

കൺവീനർ: ബിനോ പി കുഞ്ഞുമോൻ (HS), അദീല (UP)

ക്ലബ് അംഗങ്ങളെ  മെന്റർമാരാക്കിക്കൊണ്ട്  പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ചതുഷ്ക്രിയകൾ ഉറപ്പുവരുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ HS,UP വിഭാഗങ്ങളിൽ അക്കാദമി വർഷത്തിൽ ഉടനീളം നടത്തിവരുന്നു.

LP, UP തലത്തിലെ കുട്ടികളിൽ സംഖ്യാ വായന ഉറപ്പുവരുത്തുന്നതിനായി സംഖ്യാ കാർഡ് ഉപയോഗിച്ച് അക്ക കളി  ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നു.

കുട്ടികളിൽ ഗണിത താല്പര്യം വളർത്തുന്നതിനായി രസകരമായ ഗണിത ഗെയിമുകൾ സംഘടിപ്പിച്ചു.

രാമാനുജൻ ദിനത്തോടനുബന്ധിച്ച് ഗണിത എക്സിബിഷനും ജോമട്രിക് പാറ്റേൺ മത്സരവും സംഘടിപ്പിച്ചു.

ഗണിതത്തിൽ പ്രഗൽഭരായ വിദ്യാർഥികൾക്കായി പസിൽ സോൾവിങ്, മെന്റൽ മാക്സ് പ്രാക്ടീസ് എന്നിവ അതാതു കൺവീനറുടെ നേതൃത്വത്തിൽ നടത്തി.

സംഖ്യകളെ പറ്റിയുള്ള അവബോധം വളർത്തുന്നതിനായി സംഖ്യാ ലോകം എന്ന പേരിൽ ഗണിത നിഘണ്ടു  UP  തലത്തിൽ നിർമ്മിച്ചു.

വ്യത്യസ്ത തരത്തിലുള്ള ത്രികോണം വരക്കൽ ഉറപ്പുവരുത്തുന്നതിനായി  ത്രികോണ ആൽബം നിർമ്മിച്ചു.

ഐ.ടി ക്ലബ്ബ്

കൺവീനർ:

ഹെൽത്ത് ക്ലബ്ബ്

കൺവീനർ: വിനീത വിൻസി ചാക്കോ

ജി .എച്ച് .എസ് .എസ് കവലയൂർ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പദ്ധതികളും പരിപാടികളും നടത്തി വരുന്നുണ്ട്.

🟧 ജൂൺ 5 പരിസ്ഥിതി ദിനത്തോടും,ഗാന്ധി ജയന്തിയോടും അനുബന്ധിച്ചു

സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

🟧 ലോക കൈ കഴുകൽ ദിനം ആചരിച്ചു

🟧 ഹെൽത്ത്‌ ക്ലബ്ബിന്റെയും മണമ്പൂർ പ്രൈമറി ഹെൽത്ത്‌ സെന്ററിന്റെയും നേതൃത്വത്തിൽ കുട്ടികളിൽ വിളർച്ച രോഗം ഇല്ലാതാക്കനായി അയൺ ഗുളികകളുടെ വിതരണം, ലോക വിരമുക്ത ദിനവുമായി ബന്ധപ്പെട്ട് വിര ഗുളികകളുടെ വിതരണം എന്നിവ നടന്നു.

സ്കൂൾ എക്കോ ക്ലബ്ബ്

കൺവീനർ: ഗിരി‍‍‍‍ജ

🌳 പരിസ്ഥിതി ദിനാചരണം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ രീതിയിൽ വൃക്ഷത്തൈ നടീലും വിതരണവും നടത്തി.

📢 ബോധവൽക്കരണ റാലി: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു.

🏫 ബോധവൽക്കരണ ക്ലാസ്: പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ക്ലാസുകൾ നടത്തി.

🎨 സർഗ്ഗാത്മക മത്സരങ്ങൾ: ചിത്രരചന, പോസ്റ്റർ രചന എന്നിവയിലൂടെ കുട്ടികൾ തങ്ങളുടെ പരിസ്ഥിതി കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

🧠 ക്വിസ് മത്സരം: പരിസ്ഥിതി അറിവുകൾ പങ്കുവെക്കുന്നതിനായി വിജ്ഞാനപ്രദമായ ക്വിസ് മത്സരം സംഘടിപ്പിച്ചു.

🌿 എക്കോ ക്ലബ്ബ് ഫോർ മിഷൻ ലൈഫ്: മിഷൻ ലൈഫിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളിൽ ക്ലബ്ബ് സജീവമായി പങ്കെടുത്തു.

👩‍👦 ഏക് പേട് മാം കെ നാം: അമ്മയുടെ സ്മരണയ്ക്കായി ഒരു മരം എന്ന പദ്ധതിയിൽ സ്കൂൾ അംഗങ്ങൾ സജീവ പങ്കാളികളായി.

🚭 ലോക ലഹരി വിരുദ്ധ ദിനം: 'World No Tobacco Day' യുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പോസ്റ്റർ രചന മത്സരം നടത്തി.

✨ സ്വച്ച് ഏവം ഹരിത വിദ്യാലയം: വിദ്യാലയത്തെ ശുചിത്വമുള്ളതും പച്ചപ്പുള്ളതുമാക്കുന്നതിനുള്ള റേറ്റിംഗ് പ്രക്രിയയിൽ സ്കൂൾ പങ്കുചേർന്നു

JRC 

കുട്ടികളിൽ ആരോഗ്യ സംരക്ഷണവും സേവനമനോഭാവവും വളർത്തുന്നതിലൂടെ വിദ്യാലയവും സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സ്കൂൾ ജെ ആർ സി യുടെ പ്രവർത്തനങ്ങൾ 2025 - 26 അധ്യായന വർഷത്തിൽ വിപുലമായി നടത്തുകയുണ്ടായി. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെ ആർ സി കുട്ടികൾ സ്കൂളിൽ വിവിധതരം വൃക്ഷത്തൈകൾ നടുകയും സ്കൂൾ കുട്ടികൾക്കും പരിസരവാസികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് 7 ന് സ്കൂൾ മുറ്റത്ത് ഒരു തേന്മാവ് എന്ന പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തുകയുണ്ടായി. ഒക്ടോബർ 16 ന് ജെ ആർ സി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്  എനർജി മാനേജ്മെൻറ് സെൻറർ സന്ദർശനം നടത്തുകയുണ്ടായി. കുട്ടികളിൽ ഊർജ്ജാവബോധവും ശാസ്ത്രാവബോധവും വളർത്തുന്ന ധാരാളം അറിവുകൾ നേരിട്ട് മനസ്സിലാക്കുകയും ആ അറിവ് സ്കൂളിലെ മറ്റു കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു. ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കായികമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകുകയുണ്ടായി. ഫസ്റ്റ് എയ്ഡ് പരിശീലനം, ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും സ്കൂൾ ജെ ആർ സി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി.