ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റേഡിയോ ക്ലബ്

നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാനും മികച്ച ആശയവിനിമയശേഷി കൈവരിക്കാനുമായി 2019നു ആരംഭിച്ച റേഡിയോ ക്ലബ് അതിന്റെ ജൈത്രയാത്ര തുടരുന്നു. കുട്ടികൾ തന്നെ റേഡിയോ ജോക്കിയായും കലാവിരുന്നുകൾ അവതരിപ്പിക്കാനും എത്തുന്നു. ഇതിൽ അതിഥികളായി  എത്തുന്നത് കലാ കായിക ആരോഗ്യ സാംസ്കാരിക രംഗങ്ങളിലെ പ്രശസ്ത പ്രതിഭകളാണ്.

          കുട്ടികൾ വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു നേരിട്ടുള്ള അവതരണമാണ് ആദ്യ ഘട്ടത്തിൽ തുടർന്നിരുന്നത്. കൊറോണ മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് വീടുകളിൽ ഇരുന്ന് അവതരിപ്പിക്കാനും കേൾക്കാനും അവസരമൊരുക്കി ഇവിടത്തെ അധ്യാപകർ. പോസ്റ്റർ തയ്യാറാക്കുന്നതും ഓഡിയോ മിക്സിങ്ങും മാത്രം അധ്യാപകരുടെ കൈകളിലൂടെ. ഈ പ്രതിസന്ധിഘട്ടത്തിലും ആഴ്ചയിലൊരിക്കൽ ഓരോ ക്ലാസ്സുകാർ ഒരു പ്രോഗ്രാം എന്ന രീതിയിൽ അവതരിപ്പിക്കുന്നു.  

 

ഇംഗ്ലീഷ് ക്ലബ്

സ്കൂളിലെ 20 കുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നൽകി വരുകയും ചെയ്യുന്നു .ആഴ്ചയിൽ ഒരു ദിവസമാണ് മീറ്റിങ് സംഘടിപ്പിക്കുന്നത്. ഗ്രാമർ ,ലാംഗ്വേജ് ഗെയിംസ്, വേർഡ് ഗെയിംസ്, റിഡിൽസ്, പസിലുകൾ തുടങ്ങിയവ കുട്ടികൾ പരിചയപ്പെടുന്നു

2025 - 2026 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തന റിപ്പോർട്ട്,

കുട്ടികളിൽ ശാസ്ത്രീയ ചിന്താഗതിയും, ക്രിയാത്മകതയും വളർത്തുന്നതിനായി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ വിജയകരമായി പൂർത്തിയാക്കി. ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, ലഘു പരീക്ഷണങ്ങൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഈ വർഷം ക്ലബിൽ 20 അംഗങ്ങൾ ഉണ്ടായിരുന്നു.

ലക്ഷ്യങ്ങൾ 1. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുക 2. ക്രിയാത്മകമായ പഠന രീതി പ്രോത്സാഹിപ്പിക്കുക 3. പരിസ്ഥിതി ബോധവൽക്കരണം നടത്തുക. 4. സമകാലിക ശാസ്ത്ര വിഷയങ്ങളിൽ അറിവ് പങ്കു വെക്കുക. 5. ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷം നടപ്പിലാക്കിയ ദിനാ ചരണങ്ങൾ. ജൂൺ 5 - ലോക പരിസ്ഥിതിദിനം ജൂലൈ 21- ചാന്ദ്രദിനം ആഗസ്റ്റ് 6, ആഗസ്റ്റ് 9-ഹിരോഷിമ, നാഗസാക്കി ദിനം സെപ്റ്റംബർ 16-അന്താരാഷ്ട്ര ഓസോൺ ദിനം ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും സജീവമായ ഇടപെടലിലൂടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാൻ കഴിഞ്ഞു

ഗാന്ധി ക്ലബ്

2026-27 അധ്യയന വർഷത്തിലെഗാന്ധി ക്ലബിന്റെ ഉദ്ഘാടനം മാധ്യമപ്രവർത്തകനും എഴുത്തുകാരനും ഗാന്ധിസ്മാരക നിധി മുൻ സെക്രട്ടറിയുമായ ശ്രീ അജിത് വെണ്ണിയൂർ നടത്തി.1 മുതൽ 4 വരെ ക്ലാസുകളിലായി 27 കുട്ടകളെ ഗാന്ധി ക്ലബിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഗാന്ധി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ സ്കൂൾ തല പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഹിരോഷിമ നാഗസാക്കിദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, രക്തസാക്ഷിത്വ ദിനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഗാന്ധി ക്ലബിന്റെ നേതൃത്വത്തിൽ നടന്നത്. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് മൂന്നാം ക്ലാസ് പ്രത്യേക അസംബ്ലി Slideshow നടത്തുകയും ചെയ്തു. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഗാന്ധി ക്ലബിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. കൂടാതെ സ്വാതന്ത്ര്യ ദിന റാലി നടത്തി. HM ശ്രീമതി രശ്മി ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകികാർഗിലിലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേ രാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനടത്തി. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചെത്തി കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ഗാന്ധി ജയന്തിയോട നുബന്ധിച്ച് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ലോഷൻ നിർമിച്ചു. ഗാന്ധി കവിതാലാപനം, ഗാസിപ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളായി വരദ A.ട,വേദിക.v അജയ് തുടങ്ങിയ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഗാന്ധി ക്വിസ് നടത്തി. വിജയികളായി ഗൗതം കൃഷ്ണ R, നിരഞ്ജന M തിരഞ്ഞെടുത്തു. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചി വിവിധ പ്രവർത്തനങ്ങൾ ഗാന്ധിക്ലബിന്റെ നേതൃത്വത്തിൽ നടന്നു. ഗാന്ധി പുഷ്പാർച്ചന ദീപം തെളിയിക്കൽ ഗാന്ധി കവിതാലാപനം, കഥ പറയൽ, ഗാന്ധി ആത്മകഥ - 100ാം വാർഷിക ആഘോഷങ്ങളുടെ തുടക്കം, ഗാന്ധി ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

ഗണിതക്ലബ്‌

2025 26 അധ്യായന വർഷത്തിൽ മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 20 കുട്ടികളെ ഉൾപ്പെടുത്തി മാത്സ് ക്ലബ് രൂപീകരിച്ചു. 20 കുട്ടികൾ നിന്നും ഒരു പ്രസിഡൻ്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുത്തു. മാത്സ് ക്ലബിൻ്റെ നേതൃത്വത്തിൽ മൈത്രി സ്റ്റോർ ആരംഭിക്കുകയും ചെയ്തു. ശാസ്ത്രമേളയിൽ ഗണിതവുമായി ബന്ധപ്പെട്ട് പസിൽ ജോമട്രിക്കൽ , ചാർട്ട് എന്നിവയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾപങ്കെടുക്കുകയും A grade കരസ്ഥമാക്കുകയും ചെയ്തു. കുട്ടികളിൽ ഗണിത താൽപര്യം വളർത്തുന്നതിനും കണക്കിന്റെ മൂല്യം മനസ്സിലാക്കി ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ ഉപയോഗപ്രദമാണ്.

.