ഗവ യു പി എസ് ആനച്ചൽ/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ഗാന്ധിദർശൻ ക്ലബ്ബ് 2025-2026
ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്.
. ഈ ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു.
. സത്യം, അഹിംസ, സഹകരണം പോലുള്ള നല്ല മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതാണ് ഇതിൻെറ പ്രധാന ലക്ഷ്യം.
. ക്ലബ്ബിലൂടെ പ്രസംഗം, ചർച്ച , ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താറുണ്ട്.
. ഇതിലൂടെ വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു.

നല്ലപാഠം 2025-2026
. നാടിന് നൻമയ്ക്കും ആരോഗ്യത്തിനുമായി കൈകോർക്കാൻ ഈ വർഷത്തെ മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു. 2025 June 5 പരിസ്ഥിതിദിനത്തിൽ പ്രഥമാധ്യാപകൻെറ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കമായി.
