സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
| Home | 2026-27 |
ദിനാചരണങ്ങൾ 2018
പ്രവേശനോൽസവം '
പുത്തനുടുപ്പുകൾ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നൽകിയാണ് സ്വീകരിച്ചത്. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി. ജനപ്രതിനിധികൾ, പള്ളി വികാരി, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികൾക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.


പരിസ്ഥിതി ദിനം ' ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്ത് ആഘോഷിച്ചു. കൊച്ചി മെട്രോ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് ആയിരുന്നു മുഖ്യ അഥിതി.
-
paristhithi dhinam 2018
-
പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു
-
സെന്റ് ജോർജ്ജസിന്റെ സ്വന്തം കൃഷി
-
PARISTHITHI DHINAM POSTER

വായനാദിനം ' വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ജൂൺ 19 മുതൽ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ളിയിൽ 3 ഭാഷകളിലായി വിശുദ്ധ മതഗ്രന്ഥങ്ങൾ വായിച്ചു. തുടർന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ അനി ജോർജ്ജ് വായനയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ശ്രദ്ധിക്കണമെന്നും , വായനയിലൂടെ നമ്മുടെ അറിവും, യുക്തിചിന്തയും സംസ്കാരവും അതിന്റെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കണമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു.തുടർന്ന് സിസ്റ്റർ ധന്യയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞ എടുത്തു.



-
READING COMPETITION
-
3 ഭാഷകളിലായി കുട്ടികൾ വിശുദ്ധ മതഗ്രന്ഥങ്ങൾ വായിക്കുന്നു
ലഹരിവിരുദ്ധ ദിനം പുതുതലമുറയെ കാർന്നു തിന്നുന്ന ലഹരി വസ്തുക്കളെ കുറിച്ചും അവ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ദൂഷ്യവശങ്ങളെ കുറിച്ചും സിസ്റ്റർ . ടെൽവി, സിസ്റ്റർ ലിഷ , സിസ്റ്റർ നിത എന്നീ അധ്യാപകർ ക്ലാസ്സ് എടുത്തു.
ചാന്ദ്രദിനം' ഈ വർഷം ജൂലൈ 21 ശനിയായതിനാൽ ജൂലൈ 20 വെള്ളിയാഴ്ച ഈ ദിനാചരണം സമുചിതമായി ആഘോഷിച്ചു. അതിനായി ശാസ്ത്രഅധ്യാപകരായ ഡെൻസി ടീച്ചർ , കൊച്ചുത്രേസ്യ ടീച്ചർ, ലിസാന്റോ സിസ്റ്റർ , മരിയറ്റ് സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ചാന്ദ്രദിന ക്വിസ്സ്, ബഹിരാകാശ വിശേഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ രാവിലെ അസംബ്ലിയിൽ ബഹിരാകാശയാത്രികന്റെ വേഷത്തിൽ എത്തിയ 7-ാം ക്ലാസിലെ നോയൽ ജോസഫിനെ കുട്ടികൾ കൗതുകത്തോടെ- നിറഞ്ഞ താത്പര്യത്തോടെ നോക്കിനിന്നു. ശേഷം 7-ാം ക്ലാസിലെ കൃഷ്ണപ്രിയയുടെ "ബഹിരാകാശയാത്രികനൊപ്പം ഇത്തിരി നേരം ” എന്ന രീതിയിൽ നടത്തിയ ഇന്റർവ്യൂ കുട്ടികളിൽ ഉണ്ടായുരുന്ന ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം തന്നെ ആയിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉദ്ദേശ്യം എന്നിവ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് വിശദീകരിച്ചു. സ്കൂൾ തല ചാന്ദ്രദിനക്വിസ്സ് മത്സരത്തിൽ MASTER NOYAL JOSEPH, ALAN എന്നിവർ യു പി തലത്തിലും , HELGA SILJU , ABHINANDHU എന്നിവർ എൽ. പി തലത്തിലും യഥാക്രമം 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കി. തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി.
-
Chandradhinam AEO LEVEL QUIZ
-
chandradhinam 2018
സ്വാതന്ത്രദിനം - രാവിലെ തിമിർത്തു പെയ്ത മഴയെ പോലും വകവയ്ക്കാതെ കുട്ടികളും രക്ഷിതാക്കളും ഭാരതത്തിന്റെ തൃവർണ്ണ പതാക ഉയരുന്നത് കാണാൻ സ്കൂളിൽ എത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി സി.എം.സി പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ശേഷം സ്വാതന്ത്രസമരത്തിന്റെ ഓരോ നിശ്ചല ദൃശ്യങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് , കൊച്ചുത്രേസ്യ ടീച്ചർ, റെയ്സി ടീച്ചർ,, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു.
-
INDEPENDENCE DAY
-
26442 independence
ദിനാചരണങ്ങൾ 2019
പ്രവേശനോൽസവം ' വിടർന്നകണ്ണുകളും വര്ണശഭളമായ ഉടുപ്പുകളുമണിഞ്ഞ് പുസ്തകസഞ്ചിയും തൂക്കി മധുരം നുണഞ്ഞും കുരുന്നുകള്അക്ഷരമുറ്റത്തേക്ക് കാലെടുത്തുവച്ചു. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി. ജനപ്രതിനിധികൾ, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.


പരിസ്ഥിതി ദിനം ' ജൂൺ 5ന് ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്ത് വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം നടത്തി.
= =
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച വർഷം |
|---|---|---|---|
| 1 | സിസ്റ്റർ.ബനവന്തുര | 1940 | 1950 |
| 2 | സിസ്റ്റർ . ബോർജിയ | 1944 | 1945 |
| 3 | സി. കൊച്ചു ത്രേസ്യ | 1946 | 1948 |
| 4 | സി. മേരി ഗബ്രിയേൽ | 1950 | 1980 |
| 5 | സി. വിറ്റലിസ് | 1994 | 1995 |
| 6 | സി. മേരി റോസ് | 1980 | 2000 |
| 7 | സി. മേരി ശാലിനി | 2000 | 2006 |
| 8 | സി. സുമ | 2006 | 2008 |
| 9 | സി.റോസ് പോൾ | 2008 | 2009 |
| 10 | സി. ട്രീസ ഗ്രേസ് | 2009 | 2013 |
| 11 | സി. അർച്ചന | 2013 | 2015 |
| 12 | സി. അനി ജോർജ് | 2015 |
സിസ്റ്റർ.ബനവന്തുര
1940-1944 & 1948-1950
സിസ്റ്റർ . ബോർജിയ
1944-1945
-
സി. കൊച്ചുത്രെസ്യ 1946-1948
-
മേരി ഗബ്രിയേൽ 1950-1980
-
സി.വിറ്റാലിസ് 1994-1995
-
സി. മേരി റോസ് 1980-2000
-
സി. മേരി ശാലിനി 2000-2006
-
സി. സുമ 2006-2008
-
സി. റോസ് പോൾ 2008-2009
-
സി. ട്രീസാ ഗ്രെയ്സ് 2009-2013
സിസ്റ്റർ. അർച്ചന 2013-2015
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഡെയ്സി സി റ്റി
- ആനീസ് കെ എ
- മരിയറ്റ് ജോസഫ്
- ലൂസി ജോസഫ്
- ബീന വർഗ്ഗീസ്സ്
- മരിയറ്റ് ജോസഫ്
- സി. സോയ മാത്യു
- സി.രജ്ജു പോൾ
- സി. ജോവാൻ ജോസ്
- സി.ത്രേസ്യാമ
- സി.ലിബി
- സി.സോന
- സോളി ജോർജ്ജ്
- ജയ
- സി. ആൻഗ്ലയർ
- സി. ഷൈനി
- സി. ഹിത
- സി. ജോജി ജോൺ
- സി ഷിൻസി
- ആതിര ഭദ്രൻ
- സി.ജെസ്സി എം
- സി.സുബിയ എം ബി
- സി മിനിമോൾ പി ജെ
- റൈസി ജോസ്
നേട്ടങ്ങൾ 2017
St. George's Pre-primary School നമ്മുടെ വിദ്യാലയത്തിൻറെ പ്രീ പ്രൈമറിമായ St.george’s ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്ക്കൂൾ ഹെഡ് മിസ്ട്രസ് സി.സ്നേഹ തെരേസിൻറെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷം നടത്തിയ പി.സി.എം സ്കോളർഷിപ്പ് പരീക്ഷയിൽ 23 കുട്ടികൾക്ക് ഉയർന്ന മാർക്കോടെ സ്കോളർഷിപ്പ് നേടാനായി . സ്ക്കൂൾ കലോത്സവം കുട്ടികളുടെ കലാപരമായ കഴിവുകൾ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കലാമത്സരങ്ങൾ വർഷാരംഭത്തിൽതന്നെ നടത്തുന്നു. ഈ വർഷത്തെ ഉപജില്ലാമത്സരങ്ങളിൽ LP വിഭാഗത്തിൽ ശ്രീറാം MS ശാസ്ത്രീയ സംഗീതത്തിലും ഹെൽഗ കടംകഥയിലും 1st A grade UP വിഭാഗത്തിൽ ലളിതഗാനം, ശാസ്ത്രീയസംഗീതം എന്നിവയിൽ അക്വിൻ ഷിബുവും മോണോആക്ട്,നാടോടിനൃത്ത് എന്നവയിൽ ജിസ്നി ജോസഫ് മാപ്പിളപ്പാട്ടിന് മിൽസി MS എന്നിവർ 1st A grade കരസ്ഥമാക്കിയത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതുപോലെതന്നെ ദേശഭക്തിഗാനം ഉറുദുസംഘഗാനം എന്നിവയിലും നമ്മുടെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 1st A grade കരസ്ഥമാക്കി അങ്ങനെ ഉപജില്ലാതലത്തിൽ LP വിഭാഗത്തിലും നമ്മുടെ സ്ക്കൂളിന് 2nd overall നേടാൻസാധിച്ചു . പിന്നീട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും നമ്മുടെ സ്ക്കൂൾ 3-ാം സ്ഥാനത്തിന് അർഹമായി. പ്രവൃത്തി പരിചയമേള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഈന്നൽ കൊടുക്കുന്ന ഈ കാലഘട്ടത്തിൽ ഇവിടത്തെ പ്രവൃത്തി പരിചയ വിഭാഗം എറെ മികവ് പ്രകടിപ്പിക്കുന്നു. സ്ക്കൂൾ വർഷാരംഭത്തിൽ തന്നെ sr. ലിഷയുടെ മേൽനോട്ടത്തിൽ Agarbathi making, Umbrella making എന്നിവയിൽ വിദഗ്ദ പരിശീലനം നൽകി വരുന്നു. ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങളിൽ LP,UP വിഭാഗത്തിൽ കോക്കനട്ട് ഷെൽ പ്രൊഡക്ട്, metal engraving, Sheet metal work, Umbrella making എന്നിവയിൽ 1st A grade ഉം അഗർബത്തിമെക്കിംഗ്, Embroidery,പേപ്പർ ക്രാഫ്റ്റ്, ത്രഡ് പാറ്റേൺ എന്നിവയിൽ 2nd A grade ഉം കരസ്ഥമാക്കി പ്രവൃത്തി പരിചയമ്ളയിൽ 1st overall കരസ്ഥമാക്കി. തദവസരത്തിൽ നടത്തിയ എക്സിബിഷനിലും നമ്മുടെ വിജ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഉപജില്ലാമത്സരത്തിൽ യോഗ്യത നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തവരിൽ ഷാരോൺ സുനിൽ അഗർബത്തി making-ൽ ഒന്നാം സ്ഥാനവും ആൽവിൻ റോയ് coconut shell productന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്ക്കൂളിൻറെ അഭിമാനപാത്രങ്ങളായി. ശാസ്ത്ര ഗണിതശാസ്ത്ര സമൂഹ്യശാസ്ത്ര വിവര സാങ്കേതിക രംഗം. സാങ്കേതിക രംഗം തൃപൂണിത്തുറ ഉപജില്ല ശാസ്ത്രമേളയിൽ,യു.പി. വിഭാഗം വർക്കിങ്ങ് മോഡലിന് 3rd A gradeഉം, still modelനും projectനും 1st A grade ഉം നേടി 2 overall നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. LP വിഭാഗം1st overall കരസ്ഥമാക്കിയത് ഏറെ അഭിനന്ദനാർഹമാണ്. ഒപ്പം സാമൂഹ്യശാസ്ത്രമേളയിൽ working still modelന് 2nd A grade ഉം still modelന് 3rd A grade ഉം speechന് ഒന്നാം സ്ഥാനവും നേടി 2nd overall ഉം കരസ്ഥമാക്കി. ജില്ലാതലത്തിലും, പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും A grade കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. IT മേഖലയിൽ,ക്ലിസ്സിനും ഗണിതശാസ്ത്രമേളയിൽ പസ്സിലിനും 2-ാം സ്ഥാനവും നമ്മുടെ കുട്ടികൾ കരസ്ഥമാക്കി. ലൈബ്രറി കെ.സി.എസ്.എൽ കുട്ടകളുടെ സർവ്വതോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി ICCSL സംഘടന ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രാർഥനായോഗങ്ങൾ സംഘടിപ്പിക്കുകയും അനുഭവങ്ങളും കഴിവുകളും പങ്കുവച്ച് വളരുകയും ചെയ്യുന്നു. KCSLൻറെ അഭിമുഖ്യത്തിൽ നടത്തിയ വചനപൂന്തോട്ട മത്സരം കുട്ടികൾക്ക് ഏറെ ഹൃദ്യവും പ്രയോജനകരവുമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ Sr.Jeseena best animator awardന് അർഹയായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അതുപോലെ. ഈ വർഷത്തെ മത്സരങ്ങളിൽ 1st overall നേടി അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
ദിനാചരണങ്ങൾ 2020 =
പ്രവേശനോൽസവം '
മഹാമാരിയുടെ നടുവിൽ തോരണങ്ങളും, ആഹ്ളാദപ്രേകടനങ്ങളും ഇല്ലാതെ കുട്ടികളുടെ അസാന്നിധ്യത്തിൽ പ്രേവേശനോത്സവം തുടക്കം കുറിച്ചു.
""ലോക പരിസ്ഥിതി ദിനം ""
ജീവന്റെ ആധാരമായ പ്രകൃതിയിലെ സസ്യജന്തു ജാലങ്ങളെ വംശനാശത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുന്ന മനുഷ്യന്റെ അത്യാർത്തിയുടെ ഓർമ്മചിത്രങ്ങളുടെ നടുവിൽ, ഒരു മരമെങ്കിലും നട്ടുവളർത്തി പ്രകൃതിയെ സംരക്ഷിക്കാൻ ഈ കോവിഡിന്റെ കാലത്തിൽ ഓർമ്മപെടുത്തലുമായി ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ വൃക്ഷ തൈനട്ടും,വിവിധമത്സരങ്ങൾ നടത്തിയും കൊണ്ടാടി
നേട്ടങ്ങൾ 2018
- തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി
- Diyesh c p - ഇന്റർനാഷണൽ ലെവൽ മത്സത്തിലേക്ക് തിരഞ്ഞെടുത്തു.
- മോറൽ സയൻസ് - ബെസ്റ്റ് യു പി സ്കൂൾ
-
BEST U P SCHOOL
-
Chandradhinam AEO LEVEL QUIZ
മുൻവർഷങ്ങളിലൂടെ 2017
-
prevesanolsavam
-
prevesanolsavam 2017
-
പ്രധാന അധ്യാപിക സി. അനി ജോർജ്ജ് new admission കുട്ടികൾക്ക് കുടയും ബാഗും നൽകുന്നു.
-
paristhithidhinam - തൈ വിതരണംParisthithidhinam
-
paristhithidhinam പ്രതിജ്ഞ
-
paristhithidhinam ചിത്രരചന മത്സരം
-
Anti Drugs day - class . Sr.Jeseena
-
വൃദ്ധദിനം - വൃദ്ധസദനം സന്ദർശിക്കുന്നു
-
Independence day17
-
CHRISTMAS2017
-
CHRISTMAS2017
-
Hospital visit2017
-
Assembly conducting by IEDC STUDENTS
-
CLUB INAUGURATION 2017
-
BLOOD DONATION
-
കുട്ടികൾ ക്ലാസ്സ് എടുക്കുന്നു.
-
TO KNOW MORE FIELD TRIP
-
FIELD TRIP
-
TEACHERS DAY 17
-
SISUDHINAM 17
-
SISUDHINAM 17
-
CLASS ROOM
-
Pta meeting 17
-
PTA GENERAL MEETTING 17
-
EMPOWERING CLASS FOR PARENTS
-
CLASS FOR PARENTS CONDUCTED BY HEALTH CLUB
-
PAPER BAG MAKING CLASS FOR UNEMPLOYED PARENTS
-
MONTHLY SELECTION BEST CLASS
-
sasthramela -science - working model - A Grade winner !!!!!!
-
KCSL UP FIRST OVERALL
-
Kalolsavam 17
-
Kalolsavam 17
മുൻവർഷങ്ങളിലൂടെ 2016
-
AGARBATHI SALE
-
WORK EXPERIENCE 22
-
BLOOD DONATION 2016
-
Charity hospital visit
-
GROUP WORK
-
GROUP WORK 1
-
GROUP WORK 1
-
GROUP WORK 1
-
GANDHIJAYANDHI CLEANING
-
READING ROOM
-
EMPOWERING CLASS FOR STAFF
ദിനാചരണങ്ങൾ 2025-26

പരിസ്ഥിതിദിനം
ജൂൺ 5, 2025, "ബീറ്റ് ദ പ്ലാസ്റ്റിക് പൊലുഷൻ "എന്ന ആപ്തവാക്യത്തെ മുൻനിർത്തിക്കൊണ്ടുള്ള പരിസ്ഥിതി ദിനാഘോഷങ്ങൾ നടത്തുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുവാനും പ്ലാസ്റ്റിക് മാലിന്യം ചെറുക്കുന്നതിനുള്ള ബോധവൽക്കരണത്തിനുമുതകുന്ന തെരുവു നാടകം, പ്രസംഗം, പ്രതിജ്ഞ, വിത്തുപേന നിർമാണം, ഒപ്പുശേഖരണം എന്നിവ നടത്തുകയുണ്ടായി.

വായനാദിനം,ജൂൺ 19
ദേശീയ വായനാദിനം വിപുലമായ പരിപാടികളോടുകൂടെ ആഘോഷിക്കപ്പെട്ടു. എഴുത്തുകാരനായ രാജേന്ദ്രൻ രാജശേഖരൻ മുഖ്യാതിഥിയായ ചടങ്ങിൽ കുട്ടികൾക്കായി ബോധവൽക്കരണക്ലാസ്, പുസ്തകവിതരണം എന്നിവ നടത്തപ്പെട്ടു. കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി എഴുത്തുപെട്ടി സ്ഥാപിച്ചു. ക്ലാസുകളിൽ വായനാമൂല അധ്യാപകരുടെ സഹായത്തോടെ രൂപികരിച്ചു.

ലഹരി വിരുദ്ധ ദിനം,ജൂൺ 26
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. "വോയിസ് എഗൈൻസ്റ്റ് ഡ്രഗ്സ്" എന്ന പരിപാടിയിൽ വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങളും കവിതകളും അവതരിപ്പിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി എങ്ങനെ സ്വപ്നങ്ങളെയും ബന്ധങ്ങളെയും നശിപ്പിക്കുന്നു എന്ന് കാണിച്ചുള്ള തെരുവുനാടകം ആകർഷണീയമായിരുന്നു.

പേവിഷ പ്രതിരോധ ബോധവൽക്കരണ ദിനം,ജൂൺ 30
പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി. ഹെഡ്മിസ്ട്രസ് സന്ദേശം നൽകി. വിദ്യാർത്ഥികളും ജീവനക്കാരും പ്രതിജ്ഞയെടുത്തു. 7C-യിലെ ഷാഹിന അവതരിപ്പിച്ച തെരുവുനായയെക്കുറിച്ചുള്ള മോണോആക്ട് വൈകാരികമായ പങ്കാളിത്തം നൽകി. ബോധവൽക്കരണ ക്ലാസ് നടത്തി സംശയങ്ങൾ ദുരീകരിച്ചു.
ജൂലൈ 5, പി ടി എ ജനറൽ ബോഡി
2025-26 അക്കാദമിക വർഷത്തെ സ്കൂൾ പിടിഎ ജനറൽ ബോഡി മീറ്റിങ്ങും പുതിയ പിടിഎ അംഗങ്ങളുടെ യോഗവും 2025 ജൂലൈ 5 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.തദവസരത്തിൽ മാതാപിതാക്കൾക്കായി ശ്രീ. സാം സണ്ണിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും നൽകി.
ജൂലൈ 5,ബഷീർ ദിനം
ബേപ്പൂർ സുൽത്താൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെടുത്തി ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം അരങ്ങേറി.
ജൂലൈ 21,ചാന്ദ്ര ദിനം
മനുഷ്യ കാൽവെയ്പ്-മാനവ രാശിക്കൊരു കുതിച്ചു ചാട്ടം- ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികരെ പരിചയപ്പെടൽ, പതിപ്പ് പ്രകാശനം തുടങ്ങിയവ അവതരിപ്പിച്ചു.
ജൂലൈ 21,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
കുട്ടികളുടെ സർഗവാസനകളും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ ശ്രീ. ജോഷി വർഗീസിന്റെ നേതൃത്വത്തിൽ നടന്നു.
ഓഗസ്റ്റ് 4 ,ടാലെന്റ്സ് ഡേ
കുട്ടികളുടെ സർഗ്ഗവാസനയും കലാപരമായ കഴിവുകളും തെളിയിക്കുന്നതിന്റെ ഭാഗമായി സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 4 നു നടത്തുകയുണ്ടായി. ഇത് തുടർന്ന് വിവിധ പേരുകളിൽ വിവിധ മത്സരങ്ങൾ നടത്തുകയും കുട്ടികളുടെ സർഗ്ഗവാസനകൾ, കഴിവുകൾ തെളിയിക്കുവാൻ സാധിക്കുകയും ചെയ്തു.
ഓഗസ്റ്റ് 7 - ഹിരോഷിമ നാഗസാക്കി ദിനം
1945ലെ ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുസ്മരിച്ചു സ്കൂളിൽ അസംബ്ലിയോട് അനുബന്ധിച്ച് പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വീഡിയോ ദൃശ്യങ്ങൾ കുട്ടികളെ കാണിക്കുകയും അന്നത്തെ ദിനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ഉണ്ടായി .ഇതിന്റെ ഭാഗമായി കുട്ടികൾ സഡാക്കോ കൊക്ക് നിർമ്മിക്കുകയും ചെയ്തു.
ഓഗസ്റ്റ് 13- എം.എൽ.എ.യുടെ പുസ്തകവിതരണവും നിക്ഷേപ ചടങ്ങും
ഓഗസ്റ്റ് 13 എംഎൽഎ പുസ്തകനിധി പദ്ധതിയോട് അനുബന്ധിച്ച് സ്കൂളിൽ ഓഗസ്റ്റ് 13 ആം തീയതി പ്രധാന അധ്യാപകരുടെയും ടീച്ചേഴ്സിന്റെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഉമ തോമസ് എംഎൽഎ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക വിതരണം നടത്തുകയുണ്ടായി. ഇതിനോട് അനുബന്ധിച്ച് സ്കൂൾ ഇൻവെസ്റ്റിച്ചർ സെറിമണി നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് സി എം സി സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു.
ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനാഘോഷം
ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. സ്കൂളിൽ പതാക ഉയർത്തുകയും പ്രധാനാധ്യാപിക സിസ്റ്റർ സീന ജോസ് സിഎംസി കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.
ഓഗസ്റ്റ് 29 ഓണാഘോഷം
2025 ഓണത്തിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തുകയുണ്ടായി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് അധ്യക്ഷതവഹിക്കുകയും തുടർന്ന് കുട്ടികളുടെ വിവിധ ഓണാഘോഷ പരിപാടികൾ നടത്തുകയും ചെയ്തു . ഓണത്തോടു അനുബന്ധിച്ചു കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ പൂണിത്തുറയിലെ മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്യുകയുണ്ടായി.
സെപ്റ്റംബർ 5 ,അധ്യാപക ദിനം
.അധ്യാപക ദിനത്തിൻ്റെ പ്രാധാന്യംമനസ്സിലാക്കാ നും ബഹുമാനിക്കുവാനുമായി അധ്യാപകരെ ക്കുറിച്ചുള്ള ഓരോ വാക്യങ്ങൾ കുട്ടികൾ തന്നെ എഴുതുകയും അസംബ്ളിയിൽ അത് പറഞ്ഞു കൊണ്ട് അധ്യാപകർക്ക് നൽകി അനുമോദിച്ചു . അനുമോദന പ്രസംഗവും ഉണ്ടായിരുന്നു.

സെപ്റ്റംബർ 16,ഓസോൺ ഡേ
വിവിധ തരത്തിലുള്ള പോസ്റ്റർ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.ക്വിസ് നടത്തി സമ്മാനങ്ങൾ നൽകി .
ഒക്ടോബർ 1,വയോജന ദിനം
വീടുകളിൽ കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കണമെന്ന സന്ദേശം ഉൾകൊള്ളുന്ന പ്രസംഗം അവതരിപ്പിച്ചു.സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകൾ വീടുകളിൽ വയോജനങ്ങൾക്ക് കൈമാറി.
ഒക്ടോബർ 2,ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനാഘോഷത്തോ ടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദേശ ലഘുലേഖ വിതരണം ചെയ്തു. ഗാന്ധിജിയുടെ വേഷത്തിൽ അസ്സം ബ്ലിയിൽ കുട്ടി ഗാന്ധി സ്കൂളിനെ അഭിസംബോധന ചെയ്തു. ഗാന്ധിജിയുടെ മൊഴിമുത്തുകൾ പരിചയപെടുത്തുകയും ക്വിസ് സംഘടിപ്പിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
തിരികെ സ്കൂളിലേക്ക്
ആഘോഷങ്ങളും ആരവങ്ങളുമായി സാമൂഹിക അകലം പാലിച്ചുകൊണ്ട്, ചെറുപുഞ്ചിരികൾ എല്ലാം മാസ്കിനുള്ളിൽ ഒളിപ്പിച്ചു സാനിട്ടൈസർ ഉപയോഗിച്ച് നിരന്തരമായി കൈകൾ വൃത്തിയാക്കിയും ഒന്നര വർഷ കാലത്തിനു ശേഷം കുരുന്നുകൾ തിരികെ സ്കൂളിലേക്ക് നവംബർ 1 നു പ്രേവേശിച്ചു.ഒത്തിരി നാളുകളുടെ ഓൺലൈൻ പഠനത്തിൽ നിന്നും വ്യത്യസ്ഥമായിസ്കൂളിൽ വന്നു പഠിക്കുന്നതിന്റെ സന്തോഷവും ആശ്വാസവും ഓരോ കുരുന്നുകളുടെയും മുഖത്തുണ്ടായി. അദ്യാപകരെല്ലാരും സ്കൂൾ പ്രധാന കവാടത്തിൽ നിന്നുതന്നെ മിഠായികാലും, വർണ്ണ ബലൂണുകളും നൽകി കുട്ടികളെ ആനയിച്ചു, ക്ലാസ് റൂമിലേക്ക് കൊണ്ടുപോയി, കുട്ടികളുടെ കരകൗശല വസ്തുക്കൾ കൊണ്ട് ക്ലാസ്റൂമുകൾ എല്ലാം വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. ഓരോ ക്ലാസുകൾ അനുസരിച്ചു വ്യത്യസ്തമായ ക്രെമത്തിൽ ആണ് കുട്ടികളെ ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ഉൽഘാടന കർമ്മത്തിൽ
പഠ്യേതര പ്രവർത്തനങ്ങൾ 2021
ഇന്നിന്റെ പ്രതീക്ഷകളും ഭാവി വാഗ്ദാനങ്ങളുമായ കുഞ്ഞുങ്ങളെ നാടിനും വീടിനും രാജ്യത്തിനും നന്മയുടെ പ്രകാശനാളമാക്കി മാറ്റാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി ഓൺലൈൻ വഴി നടത്തുകയും കുട്ടികളുടെ പൂർണ സാനിധ്യം ഉറപ്പാക്കുകയും ചെയ്തു. പരിസ്ഥിതി ദിനം,വായന ദിനം, ചന്ദ്രദിനം,സ്വതന്ത്ര്യ ദിനം,ഓസോൺ ദിനം ഹിരോഷിമ നാഗസാക്കി ദിനം,ഗാന്ധി ജയന്തി, അദ്ധ്യാപക ദിനം, ശിശുദിനം തുടങ്ങിയ ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ വിവിധങ്ങളായ മത്സരങ്ങളിലൂടെയും വീഡിയോ പ്രദര്ശനങ്ങളിലൂടെയും ഓൺലൈൻ ആയി നടത്തപെട്ടൂ. ഒപ്പം ഓരോ പ്രവർത്തനങ്ങളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോകൾ നിർമ്മിക്കുകയും അവ യഥാ സമയം സ്കൂൾ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു.
പരിസ്ഥിതി ദിനം (ജൂൺ 5)

ഈ ഓൺലൈൻ പഠനകാലഘട്ടത്തിൽ പ്രകൃതിയെ കൂടുതലായി അറിയുവാനും സംരക്ഷിക്കുവാനും സ്നേഹിക്കുവാനുമുള്ള വേദി ഒരുക്കികൊണ്ടു വിവിധങ്ങളായ മത്സരങ്ങൾ നടത്തിയും, വീട്ടുമുറ്റത്തു തൈകൾ നട്ടും പരിസ്ഥിതി ദിനം വളരെ ഭംഗി ആയി ആഘോഷിച്ചു.
വായന ദിനം (ജൂൺ 19)
കുട്ടികളിലെ വായന ശീലം വളർത്തി അതുവഴി അവരെ വിജ്ഞാനികളും, മാനസീക ആരോഗ്യമുള്ളവരും ആയി വളർത്തി എടുക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും അവരെ അത് പരിശീലിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ ആകർഷിക്കുംവിധം വ്യത്യസ്തമായ മത്സരങ്ങൾ നടത്തുകയും, പുതിയ പുസ്തകങ്ങളെ അവർക്ക് പരിചയ പെടുത്തി കൊടുക്കുകയും ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തു വിജയികൾ ആകുന്നവർക്കു ഓരോ ക്ലാസ് അടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിച്ചു.
ലഹരിവിരുദ്ധ ദിനം (ജൂൺ 26)
ലഹരിക്ക് അടിമപ്പെട്ടു ഒരുപാടു കുരുന്നു ജീവിതങ്ങൾ പൊലിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ ലഹരിയുടെ ഉപയോഗം കൊണ്ടുവരുന്ന ദൂഷ്യ ഫലങ്ങളും അതുമൂലം ഒരാൾക്ക് സംഭവിക്കുന്ന ആരോഗ്യപ്രേശ്നങ്ങളും വിശദമായി മനസിലാക്കാൻ തക്കവിധം കുട്ടികൾക്കും മാതാപിതാക്കൾക്കും അന്നേയ് ദിവസം ഓൺലൈൻ ആയി ബോധവൽക്കരണ ക്ലാസ് നടത്തുകയും അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ലഹരിക്കെതിരെ കുട്ടികളെ കൊണ്ട് പോസ്റ്റർ നിർമ്മിച്ചും,പ്രതിജ്ഞ ചൊല്ലിയും,ചിത്രരചനയിലൂടെയും ഒക്കെ ഇതിന്റെ ഉപയോഗം ഉണ്ടാക്കുന്ന ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു.
ബഷീർ ദിനം (ജൂലൈ 5 )
"എന്റെ എഴുത്തുകൾ വായിച്ചു ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാനായിരിക്കും, കാരണം അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു." വൈക്കം മുഹമ്മദ് ബഷീർ.
അനുഭവങ്ങളിലൂടെ ചിരിച്ചും, ചിന്തിപ്പിച്ചും, മറ്റൊരു ലോകത്തേക്ക് പാറിപ്പറക്കാൻ നമ്മെ പഠിപ്പിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനം ജൂലൈ 5 കുട്ടികൾ ബഷീർ കഥാപത്രങ്ങളെ അതരിപ്പിച്ചും, പ്രസംഗം, ചിത്ര രചന, വായനക്കുറിപ്പു തുടങ്ങിയ മത്സരങ്ങൾ നടത്തിയും ബഷീർ ദിനം മനോഹരമാക്കി.
കാർമൽ ഡേ ( ജൂലൈ 16)
കർമ്മല സന്യാസി സമൂഹ സ്ഥാപക ദിനമായ ജൂലൈ 16 കുട്ടികൾ ഓൺലൈൻ ആയി ആശംസ കാർഡ് നിമ്മിച്ചു സിസ്റ്റേഴ്സിനു ആശംസകൾ നൽകുകയും അധ്യാപകർ സിസ്റ്റേഴ്സിനു സ്നേഹ സമ്മങ്ങൾ നൽകി ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ചാന്ദ്രദിനം ( ജൂലൈ 21)
" ഒരു മനുഷ്യന്റെ ചെറിയ കൽവയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും. "
ജ്യോതി ശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കാനും, ഇവ സംബന്ധമായ അവബോധം വളർത്തുവാനുമായി ജൂലൈ 21 ഒരു ചാന്ദ്ര ദിവസം കൂടി... ക്വിസ്, പോസ്റ്റർ നിർമാണം, പ്രസംഗം, ആക്ഷൻ സോങ്, ചാർട്ട് നിർമ്മാണം, പ്രച്ഛന്ന വേഷം, കൊളാഷ് നിർമ്മാണം എന്നിവയാൽ ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾ അവതരിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനം ( ഓഗസ്റ്റ് 6, 9 )
ഓഗസ്റ്റ് തിയതികളിലായിഹിരോഷിമ നാഗസാക്കി ദിനം വിർച്യുൽ അരി ആചരിച്ചു. സമാധാന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും, പ്രസംഗവും, നൃത്തവും സംഘടിപ്പിച്ചു. ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒറിഗാമി മത്സരങ്ങളും കുട്ടികൾക്കായി നടത്തി.
സ്വാതന്ത്ര്യ ദിനം ( ഓഗസ്റ്റ് 15)
ഏറെ ത്യാഗപൂർണമായപോരാട്ടത്തിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉൾക്കൊള്ളുവാനും സംരക്ഷിക്കുവാനും ഓരോകുട്ടിക്കും ബോധ്യം ഉളവാക്കികൊണ്ടു വർണാഭമായ പരിപാടികളാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടന്നത്. ആഴ്ചകൾക്കു മുൻപ് തന്നെ ആഘോഷങ്ങൾക്കായി കുട്ടികൾ ഒരുങ്ങി. അന്നേ ദിനം ദേശഭക്തി ഗാനം, പ്രച്ഛന്ന വേഷം, ദേശിയ ചിഹ്നങ്ങൾ കൊണ്ടുള്ള കൊളാഷ്, പ്രസംഗം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി
ഓണം ( ഓഗസ്റ്റ് 21 )
കോവിഡ് മഹാമാരി മറ്റുകുറച്ച ഓണാഘോഷമങ്ങളുടെ ആവേശം ഒട്ടും ചോരാതെ ഓൺലൈൻ ആയി സ്കൂളുകളിൽ നടത്തി. വീട്ടുകാരുമായി ചേർന്ന് പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണ പഴംചൊല്ലുകളും കഥകളും കണ്ടെത്തിയും കുഞ്ഞു കൂട്ടുകാർ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു.
ഹിന്ദി ദിനം ( സെപ്റ്റംബർ 14)
1948 സെപ്റ്റംബർ 14 ഹിന്ദി ഭാഷയിൽ ഭരണ ഭാഷ പദവി നൽകിയതിന്റെ ഓർമ്മയിലാണ് ഹിന്ദി ദിനമായി ആചരിക്കുന്നത്. അന്നേ ദിനം കുട്ടികൾ ഓൺലൈൻ ആയി ഹിന്ദി അസ്സംബ്ലി നടത്തുകയും വിവിധ തരം മത്സരങ്ങളിൽ പങ്കെടുത്തും ഹിന്ദി ദിനം മനോഹരമായി ആഘോഷിച്ചു.
യുവജനോത്സവം ( സെപ്റ്റംബർ 24 - 25 )
യുവജനോത്സവം എന്നും കുട്ടികളിൽ ആവേശമുണർത്തുന്ന ഒന്നാണ്. ഈ രണ്ടുവർഷക്കാലം ലോകം മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ മഹാമാരിമൂലം ഉപജില്ലാ കലോത്സവങ്ങൾ നടത്താൻ പറ്റാതെ വന്നു എങ്കിലും സ്കൂൾ തലത്തിൽ പരിപാടികൾ സങ്കടിപ്പിക്കുകയുണ്ടായി. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ കാലഘട്ടത്തിൽ മാതാപിതാക്കളുടെ സഹകരണവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് ഓൺലൈൻ കലോത്സവം വളരെ മനോഹരമാക്കി തീർക്കാൻ സാധിച്ചു.
ഗാന്ധി ജയന്തി ( ഓക്ടോബർ 2 )
" വിജയത്തിലൂടെ കൈവരുന്നതല്ല ശക്തി ഞിങ്ങളുടെ പ്രേശ്നങ്ങളാണ് ഞിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്, ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവു പറയില്ലെന്ന് ഞ്ഞിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി " ഗാന്ധിജി
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന മഹത് വചനത്തിലൂടെ തന്റെ ജീവിതമാകുന്ന സന്ദേശം ലോകത്തിനു മുന്നിൽ സമർപ്പിച്ചു അഹിംസ, സത്യസന്ധത,തുടങ്ങിയ മൂല്യങ്ങൾ തന്റെ ജീവിതം വഴി കാണിച്ചു തന്ന പുണ്യാത്മാവിന്റെ ഓർമ്മദിവസമായ അന്ന് കുട്ടികൾ അന്നേ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കും വിധം സ്കിറ്റ് , പ്രസംഗം, പ്രച്ഛന്നവേഷം, ക്വിസ് തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾ എല്ലാവരും തന്നെ അതിൽ ഉത്സാഹത്തോടെ പങ്കെടുത്തു. മത്സര വിജയികളെ തിരഞ്ഞെടുക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു.
ശിശുദിനം (നവംബർ 14 )
ശിശുദിനം ചാച്ചാ നെഹ്റുവിന്റെ ജന്മദിനം കുട്ടികളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ ദിനം കുട്ടികൾക്ക് കൂടുതൽ സ്നേഹം നൽകേണ്ടതിന്റെ കരുതലും അടുപ്പവും പകരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്.
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക എന്ന പ്രാധാന്യം മനസിലാക്കി നമ്മുടെ സ്കൂളിലും ശിശുദിനം വളരെ ഭംഗിയായി ആചരിച്ചു.
ദേശീയ ഗണിതശാസ്ത്ര ദിനം (ഡിസംബർ 22)
മാനവികതയുടെ വികസനത്തിനും പുരോഗതിക്കും ഗണിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം ആചരിക്കുകയുണ്ടായി. അന്നേദിവസം ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്പർഗെയിമുകളും ഗണിത പാട്ടുകളും,വ്യത്യസ്ത ഗണിത ചിന്തകളുടെയും അവതരണം ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി









