ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
2025-26 അധ്യയന വർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് ആദ്യ യോഗം ജൂൺ 13 വെള്ളിയാഴ്ച സെമിനാർ ഹാളിൽ കൂടുകയുണ്ടായി. അധ്യാപകർ എ എസ് മൻസൂർ, സൗമ്യ എം ആർ, അശ്വതി, മിനി എം ഇസഡ് സ്വപ്നകുമാരി, കൺവീനർ പ്രിയാകുമാരി മറ്റ് അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം രൂപീകരണം കുട്ടികളെ തിരഞ്ഞെടുക്കൽ സമ്മതപത്രം, ഭാവി പരിപാടികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ കൈമാറി, പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ചുമതലകൾ നൽകി. അഞ്ചാം ക്ലാസിൽ നിന്നും 10 കുട്ടികളെ തിരഞ്ഞെടുക്കണം എന്നും സമ്മതപത്രം വാങ്ങിവെക്കണമെന്നും ലീഡറിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും പി ആർ ഒ ചർച്ച ചെയ്തു. യോഗത്തിന് സ്വപ്നകുമാരി നന്ദി പറയുകയും 2: 30 മണിക്ക് അവസാനിക്കുകയും ചെയ്തു
സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ

ലീഡർ :- സൂര്യദേവ് വി ആർ
അനഘ എസ് എ
പി ആർ ഒ :- അഗ്നശ്വർ ഡി
മിസിരിയ
മറ്റ് അംഗങ്ങൾ
- അരവിന്ദ്
- സൂര്യദേവ വി ആർ
- ശിവനന്ദൻ എസ് ആർ
- കാർത്തിക് സന്തോഷ്
- അയിന ഫാത്തിമ
- എംപി ദേവനന്ദ
- അലീന ജെ നായർ
- ആദർശ്
- അഭിനവ് എ ആർ
- അഭിരാമി
- അർഷിക
- അമീർ ഹംസ
- ഷാരോൺ
- അദർവ് റാം
- അഭിഷേക് ജി നത്ത്
- തീർത്ത
- അനാമിക എസ് ഇന്ദ്രൻ
- നസ്രിയ എസ്
- വിസ്മയ അനീഷ്
- അർജുൻ ഷാജി എം
- ആനന്ദ് ആർ
- ഹർഷൻ ആർ
- അമർനാഥ് പി എസ്
- അശ്വിൻ പി
- എസ് എ പി അഗ്നേശ്വർ
ചുമതലാവിഭജനം
സ്കൂൾ സോഷ്യൽ സർവീസ് കുട്ടികളെ 5 ഗ്രൂപ്പുകൾ ആക്കുകയും അതിൽ ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ നൽകുകയും ചെയ്തു. സ്കൂൾ പരിസരം വൃത്തിയാക്കുക, അടിപ്പാത വൃത്തിയാക്കുക, ഉച്ചഭക്ഷണം വലിച്ചെറിയുന്ന കുട്ടികളെ കണ്ടെത്തുക, സ്കൂൾ അച്ചടക്കം എന്നീ ചുമതലകളാണ് വിഭജിച്ച് നൽകിയത് ആദ്യത്തെ ഗ്രൂപ്പ് സ്കൂൾ പരിസരവും അടിപ്പാതയും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളെ തരംതിരിക്കുകയും പേപ്പർ മാലിന്യങ്ങളെ തരംതിരിക്കുകയും ചെയ്യുന്നു. ഓരോ വെള്ളിയാഴ്ചകളിലും മറ്റു ഗ്രൂപ്പ് അംഗങ്ങൾക്ക് സ്കൂൾ പരിസരം വൃത്തിയാക്കാനുള്ള ചുമതലയും നൽകിവരുന്നു.
ഭക്ഷ്യമേള
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് പാചക രംഗത്ത് 50 വർഷം പൂർത്തിയാക്കിയ പാചകത്തൊഴിലാളി ശ്രീമതി ബി ലളിതമ്മ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. മൻസൂർ സാർ ,എസ് എം സി അംഗങ്ങൾ, മറ്റുള്ള അധ്യാപകർ പങ്കെടുത്തു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഭക്ഷ്യമേളയിൽ പങ്കെടുത്തു. വീട്ടിൽ പാചകം ചെയ്ത നാടൻ ഭക്ഷണങ്ങൾ മാത്രമാണ് ഭക്ഷ്യമേളയിൽ ഉൾപ്പെടുത്തിയത്. ഓരോ ക്ലാസിലും ഓരോതരം ഭക്ഷണം പാചകം ചെയ്തു കൊണ്ടുവരാൻ മുൻകൂട്ടി നിർദ്ദേശം കൊടുത്തിരുന്നു. മായം ചേർത്ത ഭക്ഷണങ്ങൾ, നോൺവെജ് ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തരുത് എന്നും കുട്ടികൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നു. കുട്ടികൾ ഭക്ഷണം വാങ്ങി കഴിക്കുന്നതിന് കൂപ്പൺ വിതരണം ചെയ്യുകയും കൂപ്പൺ അനുസരിച്ച് പണം കുട്ടികൾക്ക് തിരിച്ചു നൽകുകയും ചെയ്തു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷ്യമേള അവസാനിച്ചു.
ബോധവൽക്കരണ ക്ലാസ്
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉച്ചക്ക് 1.30 ന് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കല്ലിയൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ശ്രീമതി രചനി എസ് എൽ ലിംഗസമത്വവും സാമൂഹ്യനീതിയും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ പ്രിയകുമാരി ടീച്ചർ സ്വാഗതം പ്രസംഗവും ശ്രീമതി സിന്ധു ടീച്ചർ ആമുഖ പ്രഭാഷണവും നടത്തി. എന്താണ് ജെൻഡർ, എന്താണ് സെക്സ് എന്ന് വിശദീകരിക്കുകയും കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും ചർച്ചയിൽ ആക്ടീവായി പങ്കെടുക്കുകയും ചെയ്തു.
നിലമൊരുക്കി, ഞാറുനട്ടു
നെൽകൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനും നേമം ഗവ.യു.പി എസിലെ കുട്ടികൾ കല്ലിയൂർ കാഞ്ഞിരത്തടി പാടശേഖരത്തിലെത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കു വേണ്ടിയാണ് വേറിട്ട പഠന പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10 മണിയോടെ പാടശേഖരത്തിലെത്തിയ സംഘം കർഷകരോടൊപ്പം ടില്ലർ ഓടിച്ച് നിലമൊരുക്കിയ ശേഷമാണ് ഞാറുനട്ടത്. കർഷകരും കല്ലിയൂർ കൃഷിഭവൻ ഉദ്യോഗസ്ഥരും അധ്യാപകരും കുട്ടികളോടൊപ്പമുണ്ടായിരുന്നു. കൃഷിക്ക് നേതൃത്വം നൽകുന്ന കർഷകൻ വിവേകാനന്ദൻ നിലമൊരുക്കൽ, ഞാറുല്പാദിപ്പിക്കുന്ന രീതി, വിവിധയിനം വിത്തുകൾ, വളപ്രയോഗങ്ങൾ എന്നിവയെ സംബന്ധിച്ച് കുട്ടികളുമായി സംവദിച്ചു. കൃഷി ഓഫീസർ പി. മേരിലത, അസിസ്റ്റൻ്റുമാരായ കെ. രമണി, അനിൽകുമാർ ജെ.എസ്, എസ്.കെ ഷിനു ,പാടശേഖര സമിതി സെക്രട്ടറി കെ.സി അജിത് കുമാർ എന്നിവർ കുട്ടികളെ സ്വീകരിച്ചു. അധ്യാപകരായ പ്രിയ കുമാരി, സ്വപ്നകുമാരി അബ്ദുൽ ഷുഹൂദ് എന്നിവർ കുട്ടികളെ അനുഗമിച്ചു.
ആരോഗ്യ ശീലങ്ങളും സാമൂഹ്യ സുസ്ഥിതിയും
ഒക്ടോബർ 28-ാം തീയതി രാവിലെ 10 മണിക്ക് നടന്ന ബോധവൽക്കരണ ക്ലാസിൽ സോഷ്യൽ സർവീസ് സ്കീമിലെ 30 കുട്ടികൾ പങ്കെടുത്തു. എസ്.എം.സി ചെയർമാൻ പ്രേംകുമാർ അധ്യക്ഷൻ വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം ആശംസിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. വി.പി വിനോദ് ശ്രീമതി ആൻസി, സ്കൂൾ ഹെൽത്ത് നേഴ്സ് ശ്രീമതി ഗോപിക, ശ്രീമതി ഐശ്വര്യ എന്നിവർ ഒന്നാമത്തെ സെഷന് നേതൃത്വം നൽകിയപ്പോൾ രണ്ടാമത്തെ സെഷൻ ശ്രീമതി സുജി നേതൃത്വം നൽകി. ജീവിതശൈലി രോഗങ്ങൾ എങ്ങനെ ഒഴിവാക്കാം, സാമൂഹ്യ ആരോഗ്യ സുസ്ഥിരത കൈവരിക്കാനുള്ള ഇടപെടലുകൾ, സർവ്വേ ഫോർമേറ്റ് പരിചയപ്പെടുത്തൽ, സ്കൂളിൽ പ്രഥമ ശുശ്രൂഷ കോർണർ സജ്ജമാക്കൽ, പ്രാഥമിക ശുശ്രൂഷ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു കൃത്യം 12 മണിക്ക് പ്രിയകുമാരി നന്ദിയോടെ ക്ലാസ്സ് അവസാനിച്ചു.
ലഹരിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം
13.12.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സോഷ്യൽ സർവീസ് ടീമിലെ 30 കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ശ്രീമതി വിദ്യാ ചന്ദ്രൻ ലഹരിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം എന്ന ആ വിഷയത്തെ ആസ്പദമാക്കി പാസ് എടുത്തു ലഹരി ഉപയോഗിച്ചാൽ ജീവിതത്തിൽ ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. ഏതൊക്കെ രൂപത്തിലാണ് ലഹരിവസ്തുക്കൾ ഉള്ളതെന്നും, പരിചയമില്ലാത്തവരുടെ വാഹനങ്ങളിൽ യാത്ര ചെയ്യരുതെന്നും കുട്ടികളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ അധ്യാപകനോട് രക്ഷിതാക്കളോടും പറയണമെന്നും പല കുട്ടികളിലും ലഹരി ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താം എന്നും കുട്ടികളിലും ഇന്ന് ലഹരി ഉപയോഗം കൂടുന്നുവെന്നും എന്നാൽ കുട്ടികളിൽ വേണ്ടത് പഠനത്തോടുള്ള ലഹരിയാണെന്നും വിശദീകരിച്ചു. ലഹരിവിരുദ്ധ നാടകവും പാട്ടും ദിവ്യ ചന്ദ്രൻ അവതരിപ്പിച്ചു. സ്കൂൾസോഷ്യൽ സർവീസ് സ്കീം ലീഡർ അനഘ നന്ദി അറിയിച്ചു.
ആരോഗ്യമുള്ള സമൂഹം
സംസ്ഥാന ആയുഷ് ആയുർവേദ മിഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യമുള്ള സമൂഹത്തിനായി എന്ന വിഷയത്തിൽ സോഷ്യൽ സർവീസ് സ്കീമിലെ 30 കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. തിരുവനന്തപുരം ആയുർവേദ കോളേജിലെ ജൂനിയർ ഡോക്ടർമാരായ ശ്രീ. അനന്ദു പി, ശ്രീ. ആനന്ദ് ജയൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി ആഹാരരീതി, ആഹാരക്രമങ്ങൾ, യോഗദിനചര്യകൾ എന്നിവ ചർച്ച ചെയ്തു. ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും സെമിനാറിൽ പങ്കുവെച്ചു. കുട്ടികൾ രാവിലെ എഴുന്നേറ്റ് പഠിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും സംസാരിച്ചു. രാത്രിയിൽ രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നും ഫോൺ ഉപയോഗം കുറയ്ക്കണമെന്നും കുട്ടികളെ ഉണർത്തി. അമിതമായ മൊബൈൽ ഉപയോഗം ഉണ്ടാക്കുന്ന അപകടങ്ങളുടെ അനുഭവങ്ങളും പങ്കുവച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ ഏഴാം ക്ലാസിലെ മിസ്റിയ നന്ദി പറഞ്ഞു.