Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2022 ൽ നടപ്പിലാക്കിയ Say no to Drug പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പോസറ്റർ മത്സരങ്ങൾ,നാർകോട്ടിക് മേലധികാരികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കമായുള്ള ബോധവത്കരണ ക്ലാസ്സുകൾ, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നടത്തിയ Say no to Drug Drama, മയക്കുമരുന്നിനെതിരായി നടത്തിയ മനുഷ്യചങ്ങല, മയക്കുമരുന്നിന്റെ വിപത്തുകൾ വെളിപ്പെടുത്തുന്ന ഓട്ടം തുള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2023-24 അധ്യയന വർഷത്തിൽ തുടക്ക ദിനങ്ങളിൽ കുട്ടികൾ തന്നെ മുൻകൈ എടുത്ത് നടത്തിയ മൈം വളരെ ആകർഷകമായതായിരുന്നു. സ്കൂളിൽ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കൂൾ തല യോദ്ധാക്കളെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ സൂക്ഷമനിരീക്ഷണ പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നു.

Say no to Drug ഓട്ടൻതുള്ളൽ
2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA
2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA
Say no to Drug drama
Say no to Drug Pledge




ബോധവത്കരണ ക്ലാസ്സ് 12/6/2025

പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി ഹാളിൽ വച്ച് ലഹരിക്കെതിരെ ഒരു ബോധവത്കരണ ക്ലാസ്സ് എക്സൈസ് വിഭാഗം സംഘടിപ്പിക്കുകയുണ്ടായി. ലൂർദ്ദ് ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് നേഴ്സിങ് വിദ്യാർത്ഥികൾ ആണ് ക്ലാസ്സ് നടത്തിയത്. ലഹരി ഉപയോഗം മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരീക രോഗങ്ങളെ കുറിച്ചും മറ്റു ദൃശ്യമാധ്യമ സഹായത്താൽ ക്ലാസ്സുകൾ എടുത്തു.

30/6/2025 SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ലൂർദ്ദ് സ്റ്റാഫ് ഒരു ഫ്ലാഷ് മോഗ് സ്കൂളിൽ നടത്തുകയുണ്ടായി.