ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/അതിജീവനത്തിന് കൂട്ടായി വിദ്യാലയവും

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 13 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിയാമോളെ വരവേറ്റു

നിയാമോളും കൂട്ടുകാരും

ഇന്ന് ഉച്ചകഴിഞ്ഞ് നേമം യു പി എസിലെ കുടുംബത്തിലെ ഒരാൾ അമ്മയോടൊപ്പം മിഠായിയും കടലാസ് പൂക്കളുമായി സ്കൂളിലെത്തി. 2023 മാർച്ച് മാസത്തിൽ വാർഷിക പരീക്ഷയുമെഴുതി അവൾ പോയതാണ്. അവധിക്കാലത്തെ ആഹ്ളാദാരവങ്ങൾക്കിടയിലാണ് നിയാമോളെ രോഗം പിടികൂടുന്നത്. ഒടുവിൽ കുടുംബാംഗങ്ങൾ അവളെ കോഴിക്കോട് മൈയ്ത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 2024 മെയ് 18 മുതൽ 2025 ഏപ്രിൽ 7 വരെയുള്ള ആശുപത്രി വാസം.. 40 ലക്ഷം രൂപ ചികിത്സക്കായി വേണ്ടി വന്നു. ഉദാരമതികളുടെ വലിയ സഹായം ലഭ്യമായി. സാന്ത്വനസ്പർശമായി ഞങ്ങളും ഒപ്പം ചേർന്നു. ഇനിയും കടം തീർക്കാനുണ്ട്. ഹെഡ്മാസ്റ്ററും അധ്യാപകരും ഹോസ്പിറ്റലിൽ ചെന്ന് നിയാമോളെ നേരിൽ കണുകയും സംസരിക്കുകയും ചെയ്തു. ചികിൽസ കഴിത്തെത്തുമ്പോൾ ഇതേ ക്ലാസിൽ ഇതേ കൂട്ടുകാരോടൊപ്പം പഠിക്കാനവസരമൊരുക്കാമെന്ന മോളുടെ ആവശ്യം നിറവേറ്റാമെന്ന് വാക്ക് നൽകിയാണ് മടങ്ങിയത്. ഇപ്പോൾ രോഗം ഭേദമായി മോള് വീട്ടിലെത്തി. നിയാമോൾ 4B യിൽ നിന്ന് 6B യിലെത്തിയിരിക്കുന്നു. ആശുപത്രിലായിരുന്നപ്പോഴും തുടർന്നും പാഠപുസ്തകങ്ങളുൾപ്പെടെ എല്ലാ പഠന സാമഗ്രികളും അധ്യാപകർ എത്തിച്ചു നൽകി. ക്ലാസ് ടീച്ചറും ക്ലാസ്മുറിയും മാറിയെങ്കിലും കൂട്ടുകാരെല്ലാം അവിടെയുണ്ട്. പഴയ കൂട്ടുകാരെ കണ്ടുമുട്ടിയും വർത്തമാനം പറഞ്ഞും അവരോടൊപ്പം ഭക്ഷണം കഴിച്ചും പള്ളിക്കൂടത്തിന്റെ വലിയ സുഖം വീണ്ടും തിരിച്ചറിഞ്ഞു. അധ്യാപകർക്കെല്ലാം മധുരം നൽകിയാണ് നിയാമോൾ മടങ്ങിയത്. ഓഫീസിലെത്തിയ നിയാമോൾ കടലാസ് പൂക്കളും മധുരവും സമ്മാനിച്ചു.