ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. ആനാട്/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദി എന്നത് കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ, സ്കൂൾ കുട്ടികളുടെ സർഗാത്മകവും കലാസാഹിത്യപരവുമായ കഴിവുകൾ വികസിപ്പിക്കുക, വായന ശീലം വളർത്തുക തുടങ്ങിയ ലക്ഷങ്ങളുടെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്. ഇത് സ്കൂളുകളിൽ വായനാദിനം, വായന മാസാചരണം, മറ്റു മത്സരങ്ങൾ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.

Health Club

2025-26 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ് 5/6/2025 ൽ രൂപീകരിച്ചു . 7 കുട്ടികളും 2 അദ്ധ്യാപകരും 3 കുട്ടികൾ ഹെൽത്ത് മാനേജറായി രൂപീകരിച്ച ഈ ക്ലബ് എല്ലാ ആഴ്ചയും യോഗം കൂടി വേണ്ട ആരോഗ്യ പരിപാടികൾ സംഘടിപ്പിച് വരുന്നു. 30/6/2025 തിങ്കൾ പേവിഷബാധ ഏൽക്കാതിരിക്കാനും വിഷബാധ ഉണ്ടായാൽ എങ്ങനെ ചികിൽസിക്കണം എന്നുള്ള ബോധവൽക്കരണ ക്ലാസ് എടുക്കാനായി ആരോഗ്യ പ്രവർത്തകർ സ്കൂളിലെത്തി ക്ലാസ് എടുത്തു .തുടർന്ന് കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി.

അന്നേ ദിവസം ഹെൽത്തിൽ നിന്നും കിട്ടിയ അയൺ ഗുളിക വിതരണം ചെയ്തു തുടങ്ങി.

ഓരോ ക്ലാസ്സിലും ഹെൽത്ത് ലീഡർമാരെ നിയമിച്ചു. ലീഡർമാരെയും കുട്ടികളെയും വിളിച്ച്‌ കൈകഴുകേണ്ട രീതി എങ്ങനെ എന്ന കാണിച്ചു കൊടുത്തു.

11/11/2025 ൽ ശുചിത്വ മിഷന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗിൽ പങ്കെടുത്തു.അവിടെ നിന്നുള്ള നിർദേശ പ്രകാരം കൈകഴുകുന്നിടത് ബോർഡ് വയ്ക്കാൻ തീരുമാനിച്ചു.

ആനാട് FHC യുടെ സഹായത്തോടെ എല്ലാ ക്ലാസ്സിലും കാഴ്ച പരിശോധന നടത്തി കുട്ടികൾക്കുള്ള കണ്ണട വിതരണം നടത്തി.

എല്ലാ തിങ്കളാഴ്ചയും കുട്ടികൾക്ക് അയൺ ഗുളിക നൽകി വരുന്നു.

6/1/2026ൽ പ്രീ പ്രൈമറി മുതൽ 4 ആം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരഗുളിക നൽകി.